ETV Bharat / bharat

ഒറ്റ ഫ്രെയിമിൽ നാല് ഇതിഹാസങ്ങൾ ഒന്നിച്ചപ്പോള്‍... ദീപാവലി ആഘോഷിച്ച് താരങ്ങള്‍

author img

By ETV Bharat Kerala Team

Published : Nov 13, 2023, 4:04 PM IST

Updated : Nov 13, 2023, 4:10 PM IST

ദീപാവലി ആഘോഷിക്കാന്‍ താരങ്ങള്‍ ഒത്തുകൂടിയപ്പോള്‍... മഹേഷ് ബാബുവും വെങ്കിടേഷും രാം ചരണും ജൂനിയർ എൻടിആറും താരങ്ങളു ഭാര്യമാരും ഒന്നിച്ച് ദീപാവലി ആഘോഷിച്ചു..

Four legends in one frame  Jr NTR Mahesh Babu Venkatesh united  Ram Charan at his Diwali party  Diwali party  ഒറ്റ ഫ്രെയിമിൽ നാല് ഇതിഹാസങ്ങൾ ഒന്നിച്ചപ്പോള്‍  ദീപാവലി ആഘോഷിച്ച് താരങ്ങള്‍  ദീപാവലി  Epic photo from the Telugu industry  Ram Charan and Upasana s Diwali bash  Ram Charan Upasana Diwali celebrations  Namrata shared Diwali bash to Instagram  ഒറ്റ ഫ്രെയിമില്‍ നാല് താരങ്ങള്‍
Jr NTR Mahesh Babu Venkatesh united with Ram Charan

ഒത്തുചേരലുകളുടെയും ആഘോഷങ്ങളുടെയും സമയമാണ് ദീപാവലി (Diwali). ബോളിവുഡ്, ടോളിവുഡ് താരങ്ങളുടെ ദീപാവലി ആഘോഷങ്ങളാണിപ്പോള്‍ മാധ്യമ ശ്രദ്ധ നേടുന്നത്. ദീപാവലി വേളയില്‍ തെലുഗു സൂപ്പര്‍താരങ്ങളായ ജൂനിയർ എൻടിആർ (Jr NTR), രാം ചരൺ (Ram Charan), മഹേഷ് ബാബു (Mahesh Babu), വെങ്കിടേഷ് ദഗുബതി (Venkatesh Daggubati) എന്നിവര്‍ ഒന്നിച്ചിരിക്കുകയാണ് (Four legends in one frame).

ഒറ്റ ഫ്രെയിമിലുള്ള ഈ നാല് താരങ്ങളുടെയും ചിത്രമാണിപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാവുന്നത് (Epic photo from the Telugu industry). രാം ചരണിന്‍റെയും ഭാര്യ ഉപാസന കൊനിഡേലയുടെയും ദീപാവലി ആഘോഷം മാധ്യമ ശ്രദ്ധ നേടിയിരുന്നു (Ram Charan and Upasana s Diwali bash).

Also Read: Ram Charan At Sri Siddhivinayak Temple Mumbai : മുംബൈയിലെ ശ്രീ സിദ്ധിവിനായക ക്ഷേത്രത്തിൽ അയ്യപ്പദർശനം നടത്തി രാം ചരണ്‍

ഇതിന് പിന്നാലെയാണ് ജൂനിയർ എൻടിആർ, വെങ്കിടേഷ് ദഗുബതി, മഹേഷ് ബാബു, ഭാര്യ നമ്രത ശിരോദ്‌കർ എന്നിവര്‍ ഒന്നിച്ചുള്ള രാം ചരണിന്‍റെ ദീപാവലി ആഘോഷവും സോഷ്യല്‍ മീഡിയയുടെ ശ്രദ്ധയാകര്‍ഷിച്ചത് (Ram Charan Upasana Diwali celebrations). ഇതിന്‍റെ ചിത്രങ്ങള്‍ മഹേഷ് ബാബുവിന്‍റെ ഭാര്യ നമ്രത ശിരോദ്‌കർ സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിട്ടുണ്ട് (Namrata shared Diwali bash to Instagram).

ഒപ്പം ഒരു കുറിപ്പും പങ്കുവച്ചിട്ടുണ്ട്. 'കഴിഞ്ഞ രാത്രിയെ കുറിച്ച്... ഈ ദീപാവലിയിലെ മികച്ച കൂട്ടായ്‌മ!! മികച്ച ആതിഥേയരായ രാം ചരണിനും ഉപാസനയ്‌ക്കും നന്ദി! കാര്‍ത്തികേയാ, നിങ്ങളൊരു പ്രതിഭയാണ്... ദീപാവലി ആശംസകൾ !! നിങ്ങൾക്കെല്ലാവർക്കും സ്നേഹവും വെളിച്ചവും നിറഞ്ഞ ഒരു മികച്ച ദീപാവലി ആശംസിക്കുന്നു. '-ദീപാവലി നൈറ്റ്‌സ്‌, ദീപാവലി 2023 എന്നീ ഹാഷ്‌ടാഗുകളോടു കൂടി നമ്രത ശിരോദ്‌കര്‍ ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചു (Namrata Instagram post).

Also Read: Ram Charan Marks 16 Years In Films : 'മധുര പതിനാറ്' ; ചലച്ചിത്ര മേഖലയില്‍ രാം ചരണ്‍ അരങ്ങേറിയിട്ട് 16 വര്‍ഷം

നമ്രത പങ്കുവച്ച ആദ്യ ചിത്രത്തില്‍ രാം ചരണ്‍, ജൂനിയർ എൻടിആർ, വെങ്കിടേഷ് ദഗുബതി, മഹേഷ് ബാബു എന്നിവരാണ്. മറ്റൊരു ചിത്രത്തില്‍ രാം ചരണിന്‍റെ ഭാര്യ ഉപാസന, ജൂനിയര്‍ എൻടിആറിന്‍റെ ഭാര്യ ലക്ഷ്‌മി പ്രണതി, കാർത്തികേയയുടെ ഭാര്യ എസ് പൂജ പ്രസാദ്, നമ്രത എന്നിവരാണ്. ഈ ചിത്രങ്ങള്‍ക്ക് ഉപാസന കമന്‍റ്‌ ചെയ്‌തിട്ടുണ്ട്. 'ഹാപ്പി ഹാപ്പി ദീപാവലി' എന്നാണ് ഉപാസന കുറിച്ചിരിക്കുന്നത് (Upasana react to Namrata s post).

Also Read: Ram Charan With His New Pet : 'ബ്ലേസ്!!, എന്‍റെ പുതിയ സുഹൃത്ത്'; അതിഥിയെ പരിചയപ്പെടുത്തി രാം ചരണ്‍

Last Updated :Nov 13, 2023, 4:10 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.