ETV Bharat / bharat

Bus Accident | 'അപകടത്തില്‍പ്പെട്ട ബസിന് ടൂവീലറിന്‍റെ ഇന്‍ഷുറന്‍സ്, എല്ലാം ദുരൂഹത'; വെളിപ്പെടുത്തി അന്വേഷണസംഘം

author img

By

Published : Aug 7, 2023, 7:04 PM IST

ശനിയാഴ്‌ചയാണ് (05.08.23) ജാര്‍ഖണ്ഡിലെ ഗിരിധിയില്‍ നാലുപേരുടെ മരണത്തിനിടയാക്കിയ അപകടമുണ്ടാവുന്നത്. അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും ന്യായമായും ലഭിക്കേണ്ടിയിരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടുന്ന കാര്യവും സംശയത്തില്‍.

Jharkhand Bus accident  Bus accident  vehicle fraudulently insured  Latest news  Jharkhand Barakar river  അപകടത്തില്‍പ്പെട്ട ബസിന് ടൂവീലറിന്‍റെ ഇന്‍ഷുറന്‍സ്  ഇന്‍ഷുറന്‍സ്  അപകടത്തില്‍പ്പെട്ട ബസിന്  പരിരക്ഷ ലഭിക്കുന്നത് സംശയത്തില്‍  വെളിപ്പെടുത്തി അന്വേഷണസംഘം  ജാര്‍ഖണ്ഡിലെ ഗിരിധി  നാലുപേരുടെ മരണത്തിനിടയാക്കിയ  ജാര്‍ഖണ്ഡ്  ഗിരിധി  ബസ്
'അപകടത്തില്‍പ്പെട്ട ബസിന് ടൂവീലറിന്‍റെ ഇന്‍ഷുറന്‍സ്, പരിരക്ഷ ലഭിക്കുന്നത് സംശയത്തില്‍'; വെളിപ്പെടുത്തി അന്വേഷണസംഘം

ഗിരിധി (ജാര്‍ഖണ്ഡ്): ജാര്‍ഖണ്ഡില്‍ ശനിയാഴ്‌ച (05.08.23) നാലുപേരുടെ മരണത്തിനിടയാക്കിയ അപകടത്തില്‍പ്പെട്ട ബസിന് ഇന്‍ഷുറന്‍സ് എടുത്തത് സ്‌കൂട്ടറിന്‍റെ പേരിലെന്ന് തെളിഞ്ഞു. അപകടത്തെക്കുറിച്ച് അന്വേഷിച്ച ജാര്‍ഖണ്ഡ് പൊലീസാണ് ഈ ഞെട്ടിക്കുന്ന വിവരം കണ്ടെത്തിയത്. സുരക്ഷ മാനദണ്ഡങ്ങള്‍ കാറ്റില്‍പ്പറത്തിയെന്ന് മാത്രമല്ല, ഈ സംഭവത്തോടെ അപകടത്തില്‍ മരിച്ചവരുടെ ആശ്രിതര്‍ക്കും പരിക്കേറ്റവര്‍ക്കും ന്യായമായും ലഭിക്കേണ്ടിയിരുന്ന ഇന്‍ഷുറന്‍സ് പരിരക്ഷ കിട്ടുന്ന കാര്യവും സംശയത്തിലായിരിക്കുകയാണ്.

ഇക്കഴിഞ്ഞ ശനിയാഴ്‌ച (05.08.2023) രാത്രിയായിരുന്നു ജാര്‍ഖണ്ഡ് തലസ്ഥാനമായ റാഞ്ചിയില്‍ നിന്നും ഗിരിധിയിലേക്ക് പോവുകയായിരുന്ന ബസ് ബരാകാര്‍ നദിയിലേക്ക് മറിഞ്ഞത്. അപകടത്തില്‍ നാല് ജീവന്‍ നഷ്‌ടമായതിന് പുറമേ നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്‌തിരുന്നു. JH 07 H 2906 എന്ന വാഹന നമ്പറിലുള്ള ഇന്‍ഷുറന്‍സ് പോളിസിയാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് മുമ്പാകെ വാഹന ഉടമ ഹാജരാക്കിയത്. ഇതുപ്രകാരം പോളിസി നമ്പര്‍ 1130003123010240021524 ആണെന്നുള്ള രേഖകളായിരുന്നു നല്‍കിയത്. ഈ പോളിസിയെക്കുറിച്ച് അന്വേഷിച്ചപ്പോഴാണ് അത് ഒരു ഇരുചക്ര വാഹനത്തിന് നല്‍കിയതാണെന്ന് വ്യക്തമായത്.

ഇന്‍ഷുറന്‍സ് വ്യാജം: JH 07 H 2906 എന്ന നമ്പറിലുള്ള സ്‌കൂട്ടറിന് പങ്കജ് കുമാര്‍ എന്നൊരാളിന് ഒരു പ്രമുഖ ഇന്‍ഷുറന്‍സ് സ്ഥാപനം നല്‍കിയ പോളിസിയാണ് ബസുടമ തന്‍റേതെന്ന മട്ടില്‍ ഉപയോഗിച്ചത്. അതേസമയം അപകടത്തില്‍പ്പെട്ട ബസ് രജിസ്‌റ്റര്‍ ചെയ്‌തത് രാജു ഖാന്‍ എന്നയാളുടെ പേരിലാണ്. ഇത്തരത്തില്‍ വ്യാജ ഇന്‍ഷുറന്‍സ് പോളിസി സംഘടിപ്പിച്ചത് എങ്ങിനെയാണെന്നാണ് ഇപ്പോള്‍ അധികൃതര്‍ ചിന്തിക്കുന്നത്.

ബസ്സിന്‍റെ പേരില്‍ ഒടുക്കേണ്ടിവരുന്ന നികുതിയില്‍ നിന്ന് ഒഴിവാകാന്‍ വേണ്ടിയാണ് ഉടമ ഇത്തരം കൃത്രിമത്വത്തിന് തുനിഞ്ഞതെന്നാണ് ഈ രംഗത്തെ വിദഗ്‌ദര്‍ പറയുന്നത്. സംഭവത്തെക്കുറിച്ച് വിശദമായ അന്വേഷണത്തിന് എസ്‌പി നമന്‍ പ്രിയേഷ് ലക്ക്ഡ ഉത്തരവിട്ടിരിക്കുകയാണ്. ഇന്‍ഷുറന്‍സ് പോളിസി വ്യാജമാണെന്ന് വ്യക്തമായതോടെ ബസിന്‍റെ അനുബന്ധ രേഖകളൊക്കെ വിശദമായി പരിശോധിക്കാൻ ഒരുങ്ങുകയാണ് അധികൃതര്‍.

പരിരക്ഷ തുലാസില്‍: അപകടത്തില്‍പ്പെട്ട ബസിന്‍റെ ഇന്‍ഷുറന്‍സ് പോളിസി ഇരുചക്ര വാഹനത്തിന്‍റേതാണെന്ന് തെളിഞ്ഞതോടെ അപകടത്തില്‍ പരിക്കേറ്റവര്‍ക്കും മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും ഇന്‍ഷുറന്‍സ് തുക ലഭിക്കാന്‍ നിയമതടസ്സം വരുമെന്ന് അഭിഭാഷകനായ പ്രവീണ്‍ കുമാര്‍ ചൂണ്ടിക്കാട്ടി. നിയമപരമായി ബസുകള്‍ക്കും ടാക്‌സികള്‍ക്കുമടക്കം തേര്‍ഡ് പാര്‍ട്ടി ഇന്‍ഷുറന്‍സ് വേണമെന്നാണ് ചട്ടം. ഇതുപ്രകാരം ബസിന് 60000 രൂപയുടെ ഇന്‍ഷുറന്‍സ് പോളിസിയാണ് ആവശ്യം. ഇത് ഒഴിവാക്കാന്‍ നടത്തിയ വഴിവിട്ട നീക്കങ്ങളാണ് ഇപ്പോള്‍ ഉടമയെ കുഴപ്പത്തിലാക്കിയിരിക്കുന്നത്.

ബസ് നിയമപരമായി ഇന്‍ഷുറന്‍സ് ചെയ്‌തിരുന്നുവെങ്കില്‍ അപകടത്തില്‍പ്പെട്ടവര്‍ക്കും മരണമടഞ്ഞവരുടെ ആശ്രിതര്‍ക്കും ഉചിതമായ നഷ്‌ടപരിഹാരം ഉറപ്പാക്കാനാകുമായിരുന്നു. അപകടത്തില്‍ മരണം സംഭവിച്ചാല്‍ വിരമിക്കല്‍ പ്രായം 60 എന്ന് കണക്കാക്കിയാണ് ഇന്‍ഷുറന്‍സ് കമ്പനികള്‍ നഷ്‌ടപരിഹാരത്തുക നിശ്ചയിക്കുക. അതായത് 60 വയസ് വരെയുള്ള ഓരോ വര്‍ഷവും 180 പ്രവൃത്തിദിനങ്ങള്‍ എന്നുകണക്കാക്കിയാണ് നഷ്‌ടപരിഹാരം നിശ്ചയിക്കുക.

കൂടാതെ മരണപ്പെട്ടയാള്‍ പ്രത്യേകിച്ച് ജോലിയൊന്നും ചെയ്യുന്നില്ലെങ്കില്‍ മിനിമം വേതനം വച്ചാകും നഷ്‌ടപരിഹാരം കണക്കാക്കുക. അത്തരം കേസുകളില്‍ ഇതിന് പുറമേ അഞ്ച് ലക്ഷം രൂപ കൂടി നഷ്‌ടപരിഹാരമായി അനുവദിക്കും. 18 വയസ് തികയാത്തവരാണ് അപകടത്തില്‍പ്പെടുന്നതെങ്കില്‍ നഷ്‌ടപരിഹാരത്തുക കണക്കാക്കുക മറ്റ് മാനദണ്ഡങ്ങള്‍ വെച്ചാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.