ETV Bharat / bharat

Jawan Box Office Collection പഠാനെ വെട്ടാനൊരുങ്ങി ജവാന്‍; 1000 കോടിക്കരിക്കില്‍ കിങ് ഖാന്‍ ചിത്രം

author img

By ETV Bharat Kerala Team

Published : Sep 23, 2023, 5:02 PM IST

Jawan 17th Day Collection ജവാന്‍ 17-ാം ദിനത്തില്‍ ഷാരൂഖ് ഖാന്‍റെ തന്നെ ചിത്രമായ പഠാന്‍റെ ആജീവനാന്ത റെക്കോഡ് മറികടക്കുമെന്ന് പ്രതീക്ഷ. ജവാന് പഠാനെ മറികടക്കാന്‍ വെറും എട്ട് കോടി രൂപ മാത്രം മാതി.

jawan total earnings  Shah Rukh Khan  Shah Rukh Khan jawan total earnings  jawan crossed pathaan  jawan beats pathaan  പഠാനെ വെട്ടാനൊരുങ്ങി ജവാന്‍  ജവാന്‍  1000 കോടിക്കരിക്കില്‍ കിംഗ് ഖാന്‍ ചിത്രം  കിംഗ് ഖാന്‍  ഷാരൂഖ് ഖാന്‍  Jawan Box Office Collection
Jawan Box Office Collection

ബോളിവുഡ് കിങ് ഖാന്‍ ഷാരൂഖ് ഖാന്‍റെ (King Khan Shah Rukh Khan) ഏറ്റവും പുതിയ റിലീസ് 'ജവാന്‍' (Jawan) ബോക്‌സോഫിസില്‍ നാഴികക്കല്ലുകള്‍ സൃഷ്‌ടിക്കുകയാണ്. സെപ്‌റ്റംബർ ഏഴിന് തിയേറ്ററുകളിൽ എത്തിയ ചിത്രം ആദ്യ ദിനം മുതല്‍ തന്നെ മറ്റ് ബോളിവുഡ് സിനിമകളുടെ ബോക്‌സോഫിസ് റെക്കോഡുകള്‍ തകര്‍ത്തെറിയുകയാണ്.

ആദ്യ രണ്ട് ആഴ്‌ചകളിലെ കുതിപ്പിന് ശേഷം അടുത്ത ദിവസങ്ങളിലായി 'ജവാന്‍' കലക്ഷനില്‍ നേരിയ ഇടിവ് രേഖപ്പെടുത്തിയിരുന്നു. പ്രദര്‍ശന ദിനത്തില്‍ ചിത്രം ഇന്ത്യയില്‍ നിന്നും 75 കോടി രൂപയാണ് കലക്‌ട് ചെയ്‌തത്. റിലീസിന്‍റെ ആദ്യ 13 ദിവസങ്ങളില്‍ 'ജവാന്‍' കലക്ഷനില്‍ അമ്പരിപ്പിക്കുന്ന സംഖ്യകള്‍ സ്വന്തമാക്കി. 14-ാം ദിനം മുതൽ 16-ാം ദിനം വരെ കുറഞ്ഞ സംഖ്യകള്‍ മാത്രമാണ് 'ജവാന്‍' നേടിയത്.

16-ാം ദിനത്തില്‍ 'ജവാന്‍' ഏഴ് കോടി രൂപയാണ് കലക്‌ട് ചെയ്‌തത്. ഇതോടെ 16 ദിവസത്തെ 'ജവാന്‍റെ' ആകെ കലക്ഷന്‍ 532.93 കോടി രൂപയാണ്. എന്നാല്‍ 'ജവാന്‍' അതിന്‍റെ 17-ാം ദിനത്തില്‍ 12 കോടി രൂപ നേടിയേക്കുമെന്നാണ് കണക്കുക്കൂട്ടല്‍. അങ്ങനെയെങ്കില്‍ ഇന്ത്യന്‍ ബോക്‌സോഫിസില്‍ ചിത്രം 544.98 കോടി രൂപ കലക്‌ട്‌ ചെയ്യും.

Also Read: SRK Fan Watches Jawan On Ventilator: വെന്‍റിലേറ്റര്‍ സഹായത്തില്‍ ജവാന്‍ കണ്ട് എസ്‌ആര്‍കെ ആരാധകന്‍; പ്രതികരിച്ച് ഷാരൂഖ് ഖാന്‍, വീഡിയോ വൈറല്‍

ഈ അവിശ്വസനീയമായ സംഖ്യയോടെ 'ജവാൻ' ഷാരൂഖ് ഖാന്‍റെ തന്നെ ഈ വര്‍ഷം ആദ്യം റിലീസായ 'പഠാനെ' തോല്‍പ്പിക്കും. 'പഠാന്‍റെ' ഇന്ത്യന്‍ ബോക്‌സോഫിസ് കലക്ഷന്‍ 540.51 കോടി രൂപയാണ്. 'പഠാന്‍റെ' ഈ റെക്കോര്‍ഡ് തകര്‍ക്കാന്‍ 'ജവാന്' വേണ്ടത് വെറും എട്ട് കോടി രൂപ മാത്രമാണ്.

അതേസമയം ആഗോളതലത്തില്‍ 937.61 കോടി രൂപയാണ് 'ജവാന്‍' സ്വന്തമാക്കിയത്. ഞായറാഴ്‌ചയോടെ ചിത്രം 1,000 കോടി ക്ലബ്ബിലും ഇടംപിടിക്കുമെന്നാണ് പ്രതീക്ഷ. വെറും 14 ദിവസം കൊണ്ട് 907.54 കോടി രൂപ നേടി 900 കോടി ക്ലബ്ബിലും 'ജവാന്‍' ഇടംപിടിച്ചിരുന്നു. ഇതോടെ ഏറ്റവും വേഗത്തില്‍ 900 കോടി ക്ലബില്‍ ഇടംപിടിച്ച ബോളിവുഡ് ചിത്രമെന്ന റെക്കോഡും ഷാരൂഖ് ഖാന്‍റെ 'ജവാന്‍' സ്വന്തമാക്കി.

  • " class="align-text-top noRightClick twitterSection" data="">

'ജവാന്‍' അതിന്‍റെ മൂന്നാം ആഴ്‌ചയിലേയ്‌ക്ക് കടക്കുമ്പോഴും പ്രേക്ഷകരില്‍ നിന്നും മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സമൂഹത്തിലെ തിന്മകൾ തിരുത്തുന്നതിനായി പ്രതികാരം ചെയ്യാൻ ഇറങ്ങിത്തിരിച്ച ഷാരൂഖ് ഖാന്‍ അവതരിപ്പിക്കുന്ന ഒരു വിജിലന്‍റിനെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ കഥ പുരോഗമിക്കുന്നത്.

അറ്റ്‌ലി കുമാര്‍ സംവിധാനം ചെയ്‌ത ചിത്രം ഹിന്ദി, തമിഴ്, തെലുഗു എന്നീ മൂന്ന് ഭാഷകളിലായാണ് റിലീസിനെത്തിയത്. ആക്ഷന്‍ പാക്ക്‌ഡ് ചിത്രത്തില്‍ തെന്നിന്ത്യന്‍ താരങ്ങളായ നയന്‍താരയും വിജയ്‌ സേതുപതിയും പ്രധാന കഥാപാത്രങ്ങളായി എത്തുന്നുണ്ട്.

സംവിധായകൻ അറ്റ്‌ലി, നയൻതാര, വിജയ് സേതുപതി എന്നിവരുമായി ഷാരൂഖ് ഇതാദ്യമായാണ് 'ജവാനി'ലൂടെ സഹകരിക്കുന്നത്. ബോളിവുഡ് താരങ്ങളായ ദീപിക പദുകോണ്‍, സഞ്ജയ് ദത്ത് എന്നിവര്‍ അതിഥി വേഷത്തിലും എത്തുന്നു. ഇവരെ കൂടാതെ സന്യ മൽഹോത്ര, പ്രിയാമണി, ഗിരിജ ഓക്ക്, സുനിൽ ഗ്രോവർ, സഞ്ജീത ഭട്ടാചാര്യ, ലെഹർ ഖാൻ, ആലിയ ഖുറേഷി എന്നിവരും ചിത്രത്തില്‍ അണിനിരന്നു.

Also Read: SS Rajamouli Calls SRK Baadshah Of The Box Office: 'ഷാരൂഖ് ഖാന്‍ ബോക്‌സ് ഓഫിസിലെ ബാദ്‌ഷ'; വിശേഷണവുമായി രാജമൗലി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.