ETV Bharat / bharat

ചന്ദ്രയാന്‍ 3 യുടെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ഭൗമ ഭ്രമണപഥത്തിലെത്തിച്ചു; നിര്‍ണായകമായ നേട്ടമെന്ന് ഐഎസ്‌ആര്‍ഒ

author img

By ETV Bharat Kerala Team

Published : Dec 5, 2023, 3:03 PM IST

Chandrayaan 3  Chandrayaan3 pm to orbit around Earth  after its lunar mission objectives were exceeded  lander historic touchdown the Moon on August 23  the Pragyan rover was deployed  to survey the lunar south pole  പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ഭൂമിയുടെ ഭ്രമണപഥത്തില്‍  ആദ്യഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ ഒക്ടോബര്‍ ഒന്‍പതിന്  150 കിലോമീറ്ററില്‍ നിന്ന് 5112 കിലോമീറ്ററിലേക്ക്  മൊഡ്യൂളില്‍ 100 കിലോ ഇന്ധനം അവശേഷിച്ചിരുന്നു
ISRO moves Chandrayaan-3 propulsion module to orbit around Earth in unique experimen

ISRO moves Chandrayaan-3 propulsion module to orbit around Earth in unique experimen: 2023 ജൂലൈ 14 ന് സതീഷ് ധവാന്‍ സ്പേയ്സ് സെന്‍ററില്‍ നിന്ന് എല്‍വിഎം 3 എം 4 ലാണ് ചന്ദ്രയാന്‍ 3 ദൗത്യം വിക്ഷേപിച്ചത്. ആഗസ്റ്റ് 23ന് ചന്ദ്രനെ തൊട്ട വിക്രം ലാന്‍ഡര്‍ പ്രഗ്ര്യാനെ അവിടെ ഇറക്കി.

ബംഗളുരു: ചന്ദ്രയന്‍3യുടെ പ്രൊപ്പല്‍ഷന്‍ മൊഡ്യൂള്‍ ചന്ദ്രന്‍റെ ഭ്രമണപഥത്തില്‍ നിന്ന് ഭൂമിയുടെ ഭ്രമണപഥത്തില്‍ എത്തിച്ചതായി ഐഎസ്ആര്‍ഒ. ദൗത്യത്തിലെ ഏറ്റവും നിര്‍ണായകമായ ഒരു പരീക്ഷണ പ്രവൃത്തിയായിരുന്നു ഇതെന്നും ഐഎസ്ആര്‍ഒ വ്യക്തമാക്കി(ISRO moves Chandrayaan-3 propulsion module to orbit around Earth in unique experimen).

ഇക്കൊല്ലം ജൂലൈ പതിനാലിന് സതീഷ് ധവാന്‍ സ്പേയ്സ് സെന്‍ററില്‍ നിന്ന് എല്‍വിഎം3എം4ലാണ് ചന്ദ്രയാന്‍ 3 ദൗത്യം വിക്ഷേപിച്ചത്. ചന്ദ്രന്‍റെ ദക്ഷിണധ്രുവത്തില്‍ സോഫ്റ്റ് ലാന്‍ഡിംഗ് നടത്തിയ ചന്ദ്രയാന്‍3 വിക്രം ലാന്‍ഡറിലെ ഉപകരണങ്ങളും പ്രഗ്യാന്‍ റോവറും ഉപയോഗിച്ചാണ് ചന്ദ്രോപരിതലത്തില്‍ പരീക്ഷണങ്ങള്‍ നടത്തുന്നത്. ആഗസ്റ്റ് 23ന് ചരിത്രപരമായ് ചന്ദ്രനെ തൊട്ട വിക്രം ലാന്‍ഡര്‍ പ്രഗ്ര്യാനെ അവിടെ ഇറക്കി.

ഒരു ചാന്ദ്രദിനം മുഴുവന്‍ അവിശ്രമം ലാന്‍ഡറും റോവറും പ്രവര്‍ത്തിച്ചു. ചന്ദ്രയാന്‍ 3 ദൗത്യം പൂര്‍ണമായെന്നും ഐഎസ്ആര്‍ഒ പ്രസ്താവനയില്‍ അറിയിച്ചു. ലാന്‍ഡറിനെ ഭൗമ ഭ്രമണപഥത്തില്‍ നിന്ന് ചന്ദ്രഭ്രമണപഥത്തിലെത്തിക്കുകയും ലാന്‍ഡറിനെ വേര്‍പ്പെടുത്തുകയുമായിരുന്നു പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിന്‍റെ പ്രഥമ ദൗത്യം(after its lunar mission objectives were exceeded).

വേര്‍പെടുത്തിയ ശേഷം പ്രൊപ്പല്‍ഷന്‍ മൊഡ്യൂളിലുള്ള (പിഎം) സ്പെക്ട്രോ പോളാരിമെട്രി ഹാബിറ്റബിള്‍ പ്ലാനറ്റ് എര്‍ത്ത് (SHAPE) പേലോഡും പ്രവര്‍ത്തനം തുടങ്ങി.പ്രൊപ്പലന്‍ഷന്‍ മൊഡ്യൂളിന്‍റെ മൂന്ന് മാസത്തോളം പേലോഡ് പ്രവര്‍ത്തിപ്പിക്കാനാണ് നേരത്തെ ലക്ഷ്യമിട്ടിരുന്നത്. ചാന്ദ്ര ഭ്രമണ പഥത്തിലെ ഒരു മാസത്തെ പ്രവര്‍ത്തനം കഴിഞ്ഞ ശേഷവും മൊഡ്യൂളില്‍ 100 കിലോ ഇന്ധനം അവശേഷിച്ചിരുന്നു. അത് കൊണ്ട് ഈ അധിക ഇന്ധനം ഭാവി ചാന്ദ്ര ദൗത്യങ്ങള്‍ക്ക് വേണ്ടിയുള്ള വിവരശേഖരണങ്ങള്‍ക്ക് ഉപയോഗപ്പെടുത്തുകയായിരുന്നു. അത് തിരിച്ച് വരാനുള്ള ദൗത്യ പഠനങ്ങളുടെ സാമ്പിള്‍ നടത്താനുപയോഗിച്ചു(to survey the lunar south pole).

ഷെയ്പ് പേലോഡിനെ ഭൗമനിരീക്ഷണത്തിന് ഉപയോഗിക്കുന്നതിന്‍റെ ഭാഗമായി പിഎമ്മിനെ ഉചിതമായ ഭൗമഭ്രമണപഥത്തിലേക്ക് എത്തിച്ചു. ഇത് ചന്ദ്രോപരിതലത്തില്‍ ഇടിച്ചിറക്കാതെയും ഭൂമിയുടെ ജിയോ സിക്രണൈസ് ഇക്വറ്റോറിയല്‍ ഭ്രമണപഥത്തില്‍ പ്രവേശിപ്പിക്കാതെയും 36000 കിലോമീറ്റര്‍ താഴെയുള്ള ഭ്രമണപഥത്തില്‍ എത്തിക്കാന്‍ സാധിച്ചതായും ഐഎസ്ആര്‍ഒ അവകാശപ്പെട്ടു.

ആദ്യഘട്ട ഭ്രമണപഥം ഉയര്‍ത്തല്‍ ഒക്ടോബര്‍ ഒന്‍പതിന് നടത്തി. 150 കിലോമീറ്ററില്‍ നിന്ന് 5,112 കിലോമീറ്ററിലേക്കായിരുന്നു ഭ്രമണപഥം ആദ്യഘട്ടത്തില്‍ ഉയര്‍ത്തിയത്. ഇതോടെ ഭ്രമണസമയം 2.1 മണിക്കൂറില്‍ നിന്ന് 7.2 മണിക്കൂറായി വര്‍ദ്ധിപ്പിച്ചു. പിന്നീട് തിരികെ ഭൗമ ഭ്രമണപഥത്തിലേക്ക് 1. ലക്ഷംം3.8 ലക്ഷം എന്നതായിരുന്നു ലക്ഷ്യമിട്ടത്. ഒക്ടോബര്‍ പതിമൂന്നിന് ഈ ദൗത്യവും പൂര്‍ത്തിയാക്കി. നവംബര്‍ പത്തിന് ചന്ദ്രനിലെ സ്വാധീന മണ്ഡലം (എസ്ഒഐ)യില്‍ നിന്ന് പോരും മുമ്പ് നാല് തവണ ചന്ദ്രനുമായി സന്ധിക്കുകയും അകലുകയും ചെയ്തു. നിലവില്‍ പിഎം ഭൂമിയെ ഭ്രമണം ചെയ്യുകയാണ്. 1.54 ലക്ഷം കിലോമീറ്റര്‍ ഉയരത്തിലാണ് നവംബര്‍ 22 മുതല്‍ ഈ ഭ്രമണം ആരംഭിച്ചത്. 13 ദിവസം പിന്നിട്ടിരിക്കുകയാണ് ഇപ്പോള്‍. ഭൂമിയെ ഭ്രമണം ചെയ്യുന്ന ഉപഗ്രഹങ്ങള്‍ തടസപ്പെടുത്തിയില്ലെങ്കില്‍ ഇനിയും ഇത് തുടരുമെന്നാണ് ഐഎസ്ആര്‍ഒയുടെ വിലയിരുത്തല്‍.

ഒക്ടോബര്‍ 28ന് സൂര്യഗ്രഹണമുണ്ടായ ദിവസം ഷെയ്പ് പേലോഡ് ഒരു പ്രത്യേക പ്രവര്‍ത്തനം നടത്തിയെന്നും ഐഎസ്ആര്‍ഒ പറയുന്നു. ഇതിന്‍റെ പ്രവര്‍ത്തനം ഇനിയും തുടരും.

ഈ പ്രവര്‍ത്തനങ്ങള്‍ക്കായി യുആര്‍ റാവു ഉപഗ്രഹ കേന്ദ്രമാണ് ഉപകരണങ്ങള്‍ നിര്‍മ്മിച്ചത്.

Readmore:Chandrayaan 3 LIVE Updates | ഇന്ത്യയുടെ അഭിമാനക്കുതിപ്പായി ചന്ദ്രയാന്‍ -

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.