ETV Bharat / bharat

ബജറ്റില്‍ ഉപഭോഗ വര്‍ദ്ധനയ്ക്കും കാര്‍ഷിക സമ്പദ് ഘടന മെച്ചപ്പെടുത്താനും പദ്ധതികള്‍?

author img

By ETV Bharat Kerala Team

Published : Jan 14, 2024, 3:23 PM IST

Updated : Jan 14, 2024, 4:51 PM IST

Interim Budget may only Vote on Account: ഇടക്കാല ബജറ്റില്‍ ജനപ്രിയ പ്രഖ്യാപനങ്ങള്‍ ഉണ്ടാകുമോ.? അതോ വോട്ട് ഓണ്‍ അക്കൗണ്ട് മാത്രമോ. കാത്തിരിക്കണം അടുത്തമാസം ഒന്നുവരെ.

Interim Budget  Vote on Account  ഇടക്കാല ബജറ്റ്  വോട്ട് ഓണ്‍ അക്കൗണ്ട്
Interim Budget may see measures to boost consumption demand, push agri economy

ന്യൂഡല്‍ഹി: ഉപഭോഗം വര്‍ദ്ധിപ്പിക്കാനും ഗ്രാമീണ സമ്പദ്ഘടന ശാക്തീകരിക്കാനും ലക്ഷ്യമിട്ടുള്ളതാകും നിര്‍മ്മലാ സീതാരാമന്‍റെ അടുത്ത ബജറ്റെന്ന് സൂചന. അതേസമയം പണപ്പെരുപ്പം നിയന്ത്രിക്കാനുള്ള നടപടികളും ബജറ്റിലുള്‍പ്പെടുത്തിയേക്കും. അടുത്തമാസം ഒന്നിനാണ് നിര്‍മ്മല തന്‍റെ ആറാം ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുക(Interim Budget).

കൂടുതല്‍ പണം ജനങ്ങളിലേക്ക് എത്തിയെങ്കില്‍ മാത്രമേ ഉപഭോഗ വര്‍ദ്ധനയുണ്ടാകൂ എന്ന് വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു. ഇതിനുള്ള ഒരു മാര്‍ഗം നികുതി ഭാരം ലഘൂകരിക്കുക എന്നതാണ്. ഇതിനായി നികുതി സ്ലാബുകള്‍ പരിഷ്ക്കരിക്കുകയോ നികുതിയില്‍ കുറവ് വരുത്തുകയോ വേണം. ഗ്രാമീണ തൊഴിലുറപ്പ് പദ്ധതിയുടെ ഫണ്ട് വര്‍ദ്ധനയും കര്‍ഷകര്‍ക്ക് കൂടുതല്‍ വിള സഹായം നല്‍കുകയുമാണ് മറ്റ് മാര്‍ഗങ്ങളെന്നും ചൂണ്ടിക്കാട്ടുന്നു(Vote on Account).

തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് സ്‌ത്രീകള്‍ക്കും മറ്റ് പാര്‍ശ്വവത്ക്കൃത സമൂഹത്തിനും സഹായകമാകുന്ന പദ്ധതികള്‍ ബജറ്റിലുണ്ടാകുമെന്നും പ്രതീക്ഷയുണ്ട്(Women and meginalised section may get benefits). തെരഞ്ഞെടുപ്പ് മുന്നിലുണ്ടായത് കൊണ്ട് നികുതി വര്‍ദ്ധനയുണ്ടാകില്ല. അതുപോലെ പുതിയ പദ്ധതികള്‍ക്കും സാധ്യത ഇല്ലെന്നാണ് വിലയിരുത്തുന്നത്. 2024-25 ധനകാര്യ വര്‍ഷത്തിലെ ആദ്യ നാല് മാസത്തിലെ ചെലവുകള്‍ നടത്താന്‍ പാര്‍ലമെന്‍റിന്‍റെ അനുമതി തേടല്‍ മാത്രമാകും ഇടക്കാല ബജറ്റില്‍ പ്രധാനമായും ഉള്‍പ്പെടുത്താന്‍ സാധ്യത.

അടിയന്തര സാമ്പത്തിക പ്രതിസന്ധികള്‍ നേരിടാനുള്ള നിര്‍ദ്ദേശങ്ങളും ബജറ്റില്‍ ഉള്‍പ്പെടുത്തിയേക്കും. തെരഞ്ഞെടുപ്പിന് ശേഷമുള്ള പൂര്‍ണബജറ്റ് വരും വരെ കാത്ത് നില്‍ക്കാന്‍ സാധിക്കാതെ വരുന്ന വിഷയങ്ങളാകും പ്രധാനമായും ഇത്തവണത്തെ ബജറ്റില്‍ ഉണ്ടാകുക. സമ്പദ്ഘടനയില്‍ ഉപഭോക ചോദനയിലുണ്ടായ മാന്ദ്യം പരിഹരിക്കുക എന്നതാണ് അടിയന്തരമായി വേണ്ടതെമന്നും വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

ജനങ്ങള്‍ക്ക് നിത്യജീവിതത്തില്‍ ആവശ്യമുള്ള, ഏറ്റവും കൂടുതല്‍ ആവശ്യക്കാരുള്ള സാധനങ്ങള്‍ക്ക് (FMCG-Fast Moving Consumer Goods) ആവശ്യക്കാര്‍ കുറഞ്ഞാല്‍ സാധനങ്ങള്‍ക്ക് എട്ട്- മുതല്‍ പത്ത് ശതമനം മടങ്ങ് വരെ വില വര്‍ദ്ധിപ്പിക്കുകയല്ലാതെ മറ്റ് മാര്‍ഗമില്ലെന്നാണ് ഡെലോയ്റ്റ് ഇന്ത്യ പങ്കാളിയായ രജാത്ത് വാഹി അഭിപ്രായപ്പെടുന്നത്. കാരണം ഉത്പാദന ചെലവ് കണ്ടെത്തണമെങ്കില്‍ മറ്റ് മാര്‍ഗമില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. വിലക്കയറ്റം സമൂഹത്തിലെ താഴെക്കിടയിലുള്ളവരെയാണ് ബാധിക്കുക എന്നും അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. ഇവരുടെ വായ്‌പ കുടിശിക വരെ കൂടുന്ന തരത്തിലേക്ക് കാര്യങ്ങള്‍ പോകാം.

സര്‍ക്കാര്‍ ഉദ്ദേശിക്കുന്ന തരത്തിലുള്ള കാര്‍ഷിക വളര്‍ച്ച ഉണ്ടാകുന്നില്ല. കാര്‍ഷിക വരുമാനം ഇരട്ടിയാക്കാനുള്ള സര്‍ക്കാര്‍ പദ്ധതികള്‍ ഇതുവരെ ഫലം കണ്ടിട്ടില്ല. കാരണം പണപ്പെരുപ്പമാണെന്നും വഹി ചൂണ്ടിക്കാട്ടുന്നു. മൊത്ത ആഭ്യന്തര ഉത്പാദനത്തില്‍ കാര്‍ഷിക മേഖലയുടെ സംഭാവന 2022-23 സാമ്പത്തിക വര്‍ഷത്തെ നാല് ശതമാനമെന്നത് 1.8 ശതമാനമായി കുറയുമെന്നാണ് വിലയിരുത്തല്‍.

അടുത്ത സാമ്പത്തിക വര്‍ഷത്തെ ആദ്യ നാല് മാസത്തേക്കുള്ള വേതനം, കൂലി, പലിശയടയ്ക്കല്‍, കടം തീര്‍ക്കല്‍ തുടങ്ങിയവയ്ക്കുള്ള വോട്ട് ഓണ്‍ അക്കൗണ്ട് പാസാക്കല്‍ മാത്രമാകും ഇക്കുറി ബജറ്റിലുണ്ടാകുക എന്നാണ് ഇന്ത്യ റേറ്റിംഗ്സ് ആന്‍ഡ് റിസര്‍ച്ച് മുഖ്യ സാമ്പത്തിക ശാസ്ത്രജ്ഞന്‍ ദേവേന്ദ്രകുമാര്‍ പന്ത് അഭിപ്രായപ്പെട്ടത്. അതേസമയം സമൂഹത്തിലെ പാവങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ നാലഞ്ച് മാസം കാത്തിരിക്കാനാകില്ല. അത്രയും സമയം കാത്തിരുന്നാല്‍ കാര്യങ്ങള്‍ മോശം എന്ന സ്ഥിതിയില്‍ നിന്ന് അതീവ ഗുരുതരം എന്ന സാഹചര്യത്തിലേക്ക് എത്തുമെന്നും പന്ത് ചൂണ്ടിക്കാട്ടുന്നു. അത് കൊണ്ട് തന്നെ ഇടക്കാല ബജറ്റില്‍ അവര്‍ക്ക് വേണ്ടിയുള്ള പദ്ധതികള്‍ ഉള്‍പ്പെടുത്തേണ്ടതുണ്ട്.

രാജ്യത്തെ വ്യവസായിക ഉത്പാദനത്തിലും ഇക്കുറി ഗണ്യമായ കുറവുണ്ടായിട്ടുണ്ട്. ഏപ്രില്‍ മുതല്‍ നവംബര്‍ മാസം വരെയുള്ള ലഭ്യമായ കണക്കുകള്‍ പ്രകാരം കഴിഞ്ഞ വര്‍ഷത്തെ ഇതേസമയത്തെ 5.3ശതമാനം എന്നതില്‍ നിന്ന് 0.6ശതമാനം എന്നതിലേക്ക് കൂപ്പ് കുത്തിയിട്ടുണ്ട്.

ഉപഭോഗ വര്‍ദ്ധനയ്ക്കുള്ള ഏക മാര്‍ഗം നികുതി കുറയ്ക്കുകയോ വര്‍ദ്ധിപ്പിക്കാതിരിക്കുകയോ ആണ്. പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ ആകര്‍ഷകമാകേണ്ടതുണ്ട്. ഭവന വായ്പയിലടക്കം വായ്പ പരിധിയിലും കുറവ് വരുത്തേണ്ടതുണ്ടെന്ന് ഡെലോയ്റ്റ് ഇന്ത്യ പങ്കാളി സഞ്ജയ് കുമാര്‍ ചൂണ്ടിക്കാട്ടുന്നു. പഴയനികുതികളില്‍ നിന്ന് കൂടുതല്‍ പേര്‍ പുതിയ നികുതി സംവിധാനങ്ങളിലേക്ക് കൊണ്ടുവരാനാണ് സര്‍ക്കാരിന്‍റെ ശ്രമം. ഭവന വായ്പ, കുട്ടികളുടെ വിദ്യാഭ്യാസം, പിപിഎഫ് വിഹിതം, ഇന്‍ഷ്വറന്‍സ് പ്രീമിയം എന്നിവയില്‍ ആകര്‍ഷകമായ ഇളവുകളുണ്ടാകുമെന്നാണ് പ്രതീക്ഷ.

തൊഴിലുറപ്പ് പദ്ധതിക്ക് പുറമെ പിഎം വിശ്വകര്‍മ്മ പദ്ധതിയിലും മറ്റ് നൈപുണ്യ വികസ പദ്ധതികള്‍ക്കും കൂടുതല്‍ വിഹിതം അനുവദിക്കുമെന്നാണ് പ്രതീക്ഷ.

Also Read: രണ്ടാം മോദി സർക്കാറിന്‍റെ അവസാന ബജറ്റ് ഫെബ്രുവരി 1 ന്

Last Updated : Jan 14, 2024, 4:51 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.