ETV Bharat / bharat

Nandan Nilekani donation | ഐ ഐ ടി ബോംബെയ്‌ക്ക് 315 കോടി നൽകി നന്ദൻ നിലേകനി, സംഭാവന സ്ഥാപനവുമായുള്ള ബന്ധം 50 വർഷം പിന്നിടുമ്പോൾ

author img

By

Published : Jun 20, 2023, 4:21 PM IST

ഐ ഐ ടി ബോംബെയുമായുള്ള ബന്ധം 50 വർഷം പിന്നിടുമ്പോൾ ഇൻസ്‌റ്റിറ്റ്യൂട്ടിലെ പൂർവ വിദ്യാർഥിയും ഇൻഫോസിസ് സഹസ്ഥാപകനുമായ നന്ദൻ നിലേകനി സ്ഥാപനത്തിനായി 315 കോടി സംഭാവന ചെയ്‌തു.

ഇൻഫോസിസ്  Nandan nilekani  Infosys chairman  Nandan nilekani donates Rs 315 crore  Nandan nilekani donation to IIT Mumbai  IIT Mumbai  സംഭാവന  ഐ ഐ ടി ബോംബെ  നന്ദൻ നിലേകനി  നന്ദൻ നിലേകനി സംഭാവന  ഇൻഫോസിസ് സഹസ്ഥാപകൻ
Nandan nilekani donation

മുംബൈ : ഇൻഫോസിസ് സഹസ്ഥാപകൻ നന്ദൻ നിലേകനി ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജി (ഐ ഐ ടി) ബോംബെയ്‌ക്ക് 315 കോടി രൂപ സംഭാവന നൽകി. ഐ ഐ ടി ബോംബെയിലെ പൂർവ വിദ്യാർഥി കൂടിയായ നിലേകനി സ്ഥാപനവുമായുള്ള ബന്ധത്തിന്‍റെ 50 വർഷം ആഘോഷിക്കുന്ന വേളയിലാണ് വലിയൊരു തുക സംഭാവന നൽകിയത്. ഇതുമായി ബന്ധപ്പെട്ട് ബെംഗളൂരുവിൽ വെച്ച് ഐ ഐ ടി ബോംബെയുമായി നിലേകനി കരാറിൽ ഒപ്പുവച്ചിരുന്നു.

ഇതിന് മുൻപ് നിലേകനി സ്ഥാപനത്തിനായി 85 കോടി രൂപ സംഭാവന ചെയ്‌തിരുന്നു. ഇതോടെ അദ്ദേഹം ഐ ഐ ടി ബോംബെയ്‌ക്കായി മൊത്തം 400 കോടി രൂപയാണ് സംഭാവനയായി നൽകിയിട്ടുള്ളത്. ലോകോത്തര ഇൻഫ്രാസ്‌ട്രക്‌ചർ പ്രോത്സാഹിപ്പിക്കുന്നതിനും എൻജിനീയറിങ്, ടെക്‌നോളജി എന്നീ മേഖലകളിലെ ഗവേഷണത്തെ ഉത്തേജിപ്പിക്കുന്നതിനും ഐഐടി ബോംബെയിൽ ടെക്‌ സ്‌റ്റാർട്ടപ്പ് ഇക്കോസിസ്‌റ്റം പരിപോഷിപ്പിക്കുന്നതിനുമാണ് ഈ സംഭാവനയെന്ന് അദ്ദേഹം പറഞ്ഞു.

ഐ ഐ ടി ബോംബെയിലെ മികച്ച വിദ്യാർഥി: നന്ദൻ നിലേകനി മുംബൈ ഐ ഐ ടിയിലെ സയൻസ്, എഞ്ചിനീയറിംഗ് മേഖലകളിൽ മികച്ച വിദ്യാർഥിയാണ്. 1973ലാണ് നന്ദൻ നിലേകനി ഇലക്‌ട്രിക്കൽ എഞ്ചിനീയറിങ് ബിരുദത്തിനായി എ ഐ ടി ബോംബെയിൽ പ്രവേശിച്ചത്. തുടർന്ന് 50 വർഷങ്ങൾക്ക് ഇപ്പുറം ഇന്ത്യ ആസ്ഥാനമായിട്ടുള്ള ഏറ്റവും വലിയ ടെക്‌ കമ്പനികളിലൊന്നായ ഇൻഫോസിസിന്‍റെ സഹസ്ഥാകൻ കൂടിയായ നിലേകനി തന്‍റെ കോളജുമായുമായുള്ള ബന്ധത്തെ മികച്ച രീതിയില്‍ അനുസ്‌മരിച്ചിരുന്നു.

'ഐ ഐ ടി ബോംബെ എന്‍റെ ജീവിതത്തിലെ സുപ്രധാന ഭാഗങ്ങളിലൊന്നാണ്. ഇന്നത്തെ എന്നെ രൂപപ്പെടുത്തിയെടുത്തതും എന്‍റെ ഉയർച്ചകൾക്ക് അടിത്തറ പാകിയതും ഈ സ്ഥാപനമാണ്. ഐ ഐ ടി ബോംബെയുമായുള്ള എന്‍റെ ബന്ധം 50 വർഷത്തിലെത്തി നിൽക്കുമ്പോൾ സ്ഥാപനത്തിന്‍റെ വളർച്ചയ്‌ക്കായി സംഭാവന നൽകുന്നതിൽ ഞാൻ നന്ദിയുള്ളവനാണ്'.

also read : ഇന്‍ഫോസിസ് തലപ്പത്ത് വീണ്ടും സലില്‍ പരേഖ് ; മുതിര്‍ന്ന എക്‌സിക്യുട്ടീവുകള്‍ക്ക് കൂടുതല്‍ ഓഹരി

സാമ്പത്തിക സംഭാവനയേക്കാൾ വിദ്യാർഥികളോടുള്ള പ്രതിബദ്ധത : ഇത് കേവലം ഒരു സാമ്പത്തിക സംഭാവന എന്നതിനേക്കാൾ തന്‍റെ വളർച്ചയ്‌ക്ക് കാരണമായ സ്ഥാപനത്തോടുള്ള ആദരവും നാളെ നമ്മുടെ ലോകത്തെ രൂപപ്പെടുത്തുന്ന വിദ്യാർഥികളോടുള്ള പ്രതിബദ്ധതയുമാണെന്നും അദ്ദേഹം പറഞ്ഞിരുന്നു. അതേസമയം നിലേനിയുടെ സംഭാവന ഐഐടികളിലെ ഭാവി വിദ്യാർഥികൾക്ക് മുന്നിലുള്ള വെല്ലുവിളികളെയും മാനവികതയേയും നേരിടാൻ സഹായിക്കുമെന്ന് ഇൻസ്‌റ്റിറ്റ്യൂഷൻ ഡയറക്‌ടർ സുഭാഷിസ് ചൗധരി അഭിപ്രായപ്പെട്ടു. ആധാറുമായി ബന്ധപ്പെട്ട അടിസ്ഥാന സാങ്കേതികവിദ്യ സജ്ജീകരിക്കുന്നതിൽ വലിയ പങ്കുവഹിച്ച വ്യക്തിയാണ് നന്ദൻ നിലേകനി.

യുഐഡിഎഐയുമായി ബന്ധപ്പെട്ട എല്ലാ പദ്ധതികളുടെയും ചുമതല അന്നത്തെ പ്രധാനമന്ത്രിയായിരുന്ന മൻമോഹൻ സിങ് അദ്ദേഹത്തിന് നൽകിയിരുന്നു. കൂടാതെ സർക്കാരിന്‍റെ പല പദ്ധതികളിലും തന്‍റേതായ സംഭാവനകൾ നൽകിയ വ്യക്തികൂടിയാണ് നന്ദൻ നിലേകനി.

also read : തിയേറ്റര്‍ ഇനി കണ്‍മുന്നില്‍; അടിമുടി പുത്തന്‍ സാങ്കേതിക വിദ്യകളോടെ ഓഗ്‌മെന്‍റഡ് റിയാലിറ്റി ഹെഡ്‌സെറ്റുമായി ആപ്പിള്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.