ETV Bharat / bharat

കേന്ദ്ര ബജറ്റ് കൊവിഡ് പോരാട്ടത്തിന് കൂടുതൽ കരുത്ത് പകരും: പ്രധാനമന്ത്രി

author img

By

Published : Feb 23, 2021, 1:49 PM IST

പ്രധാനമന്ത്രി മോദി  നരേന്ദ്ര മോദി  ആരോഗ്യ മേഖല  കേന്ദ്ര ബജറ്റ്  കൊവിഡ് പ്രതിസന്ധി  ആരോഗ്യ മേഖലയ്‌ക്ക് കരുത്ത് നൽകി കേന്ദ്ര ബജറ്റ്  PM Modi  Prime Minister Narendra Modi  Health Budget  Health Budget as extraordinary  trial by fire  COVID-19 budget  budget implementation  പ്രധാനമന്ത്രി  കേന്ദ്ര ബജറ്റ്  ആരോഗ്യ മേഖല  ആരോഗ്യ മേഖല ബജറ്റ്  webinar
ആരോഗ്യ മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള കേന്ദ്ര ബജറ്റ് കൊവിഡ് പോരാട്ടത്തിന് കൂടുതൽ കരുത്ത് പകരും; പ്രധാനമന്ത്രി

ലോകത്തിന് മുൻപിൽ ഇന്ന് ഇന്ത്യയുടെ ആരോഗ്യ രംഗം മികവുറ്റതാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

ന്യൂഡൽഹി: കൊവിഡിനെതിരായ പോരാട്ടത്തിൽ രാജ്യത്തിന് കൂടുതൽ കരുത്ത് നൽകുന്നതാണ് കേന്ദ്ര ബജറ്റെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. കഴിഞ്ഞ ഒരു വർഷമായി രാജ്യം കടുത്ത പ്രതിസന്ധിയാണ് നേരിട്ടത്. എന്നാൽ ഈ പ്രതിസന്ധിയെ വിജയകരമായി മറികടക്കാൻ രാജ്യത്തിന് കഴിഞ്ഞു. ആരോഗ്യ മേഖലയ്ക്ക് ഊന്നൽ നൽകിയുള്ള കേന്ദ്ര ബജറ്റ് കൊവിഡ് പോരാട്ടത്തിന് കൂടുതൽ കരുത്ത് പകരുമെന്നും മോദി വ്യക്തമാക്കി. ആരോഗ്യമേഖലയുടെ ബജറ്റ് വിനിയോഗത്തെ കുറിച്ചുള്ള വെബിനാറിൽ അഭിസംബോധന ചെയ്ത് സംസാരിക്കുകയായിരുന്നു പ്രധാനമന്ത്രി.

കൊവിഡിനെതിരായ പോരാട്ടം ഭാവിയിൽ നേരിട്ടേക്കാവുന്ന പ്രതിസന്ധികളെ മറികടക്കാൻ രാജ്യത്തെ പ്രാപ്തമാക്കി. വെന്‍റിലേറ്റർ മുതൽ വാക്‌സിനുകൾ വരെയും നിരീക്ഷണ ശാസ്‌ത്രീയ ഗവേഷണങ്ങളിൽ വരെ വലിയ ശ്രദ്ധയാണ് രാജ്യം പുലർത്തുന്നത്. ലോകത്തിന് മുൻപിൽ ഇന്ന് ഇന്ത്യയുടെ ആരോഗ്യ രംഗം മികവുറ്റതാണെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്തിന്‍റെ വളർച്ചയ്ക്കും വികസനത്തിനും ആരോഗ്യ ക്ഷേമത്തിനും പ്രാധാന്യം നൽകുന്നതിനായി ബജറ്റ് വിഹിതം മുൻ വർഷത്തേക്കാൾ ഉയർത്തിയതായും പ്രധാനമന്ത്രി വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.