ETV Bharat / bharat

ഇന്ത്യയില്‍ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവര്‍ 189.17 കോടി കവിഞ്ഞു

author img

By

Published : May 2, 2022, 7:09 AM IST

Updated : May 2, 2022, 10:44 AM IST

രാജ്യത്ത് 3324 പുതിയ കൊവിഡ് രോഗികള്‍. രോഗമുക്തരായത് 2876 പേര്‍

India's cumulative COVID-19 vaccination coverage exceeds 189.17 cr  കൊവിഡ്  കൊവിഡ് വാക്സിന്‍  വാക്സിനേഷന്‍  കൊവിഡ് സ്വീകരിച്ചവര്‍
കൊവിഡ് വാക്സിനേഷന്‍ 189.17 കോടി കവിഞ്ഞു

ന്യൂഡല്‍ഹി: ഇന്ത്യയിലെ കൊവിഡ് വാക്സിന്‍ സ്വീകരിച്ചവരുടെയെണ്ണം 189.17 (1,89,17,69,346) കോടി കവിഞ്ഞെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. 12മുതല്‍ 14 വയസ്സ് വരെയുള്ള കുട്ടികളില്‍ മാര്‍ച്ച് 2022 മാര്‍ച്ച് 16 നാണ് കൊവിഡ് വാക്‌സിനേഷന്‍ ആരംഭിച്ചത്. ഇന്ത്യയിലിതുവരെ 2.90 കോടിയിലധികം കൗമാരകാര്‍ക്കും കൊവിഡ് ആദ്യ ഡോസ് നല്‍കിയിട്ടുണ്ട്.

അതേസമയം 18 മുതല്‍ 59 വരെ വയസ് വരെയുള്ളവര്‍ക്ക് 2022 ഏപ്രില്‍ 10 മുതല്‍ വാക്സിന്‍ നല്‍കി വരുന്നുണ്ട്. കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3324 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ഇതോടെ കൊവിഡ് രോഗികളുടെ എണ്ണം 4,71,087 ആയി.

നിലവില്‍ രാജ്യത്തെ പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.68 ശതമാനമാണ്. എന്നാല്‍ പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 0.71 ശതമാനവുമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 2876 പേര്‍ കൂടി കൊവിഡില്‍ നിന്ന് മുക്തി നേടി. ഇതോടെ രോഗമുക്തരായവരുടെ എണ്ണം 4,25,36,253 ആയി.

also read: സംസ്ഥാനത്ത് വീണ്ടും കൊവിഡ് വര്‍ധന; നിയന്ത്രണങ്ങള്‍ കടുപ്പിച്ച് സര്‍ക്കാര്‍

Last Updated : May 2, 2022, 10:44 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.