ETV Bharat / bharat

COVID-19: രാജ്യത്ത് 13,596 കൊവിഡ് കേസുകള്‍, 166 മരണം കൂടി

author img

By

Published : Oct 18, 2021, 12:06 PM IST

രാജ്യത്ത് നിലവില്‍ കൊവിഡ് ബാധിച്ച് ചികിത്സയില്‍ കഴിയുന്നവരുടെ എണ്ണം 1,89,694 ആണ്.

ഇന്ത്യ കൊവിഡ്  കൊവിഡ് വാര്‍ത്ത  ഇന്ത്യ കൊവിഡ് വാര്‍ത്ത  കൊവിഡ് നിരക്ക് വാര്‍ത്ത  കൊവിഡ് കേസ് വാര്‍ത്ത  കൊവിഡ് കേസ് ഇന്ത്യ വാര്‍ത്ത  മരണ നിരക്ക് വാര്‍ത്ത  india covid news  india covid  covid updates  covid india  covid case india  covid death news  COVID-19
COVID-19: രാജ്യത്ത് 13,596 കൊവിഡ് കേസുകള്‍, 166 മരണം കൂടി

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ് 24 മണിക്കൂറിനിടെ 13,596 പുതിയ കൊവിഡ് കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്‌തു. ഇതോടെ ആകെ കൊവിഡ് കേസുകളുടെ എണ്ണം 3,40,81,315 ആയി ഉയര്‍ന്നു. 166 പേര്‍ കൂടി കൊവിഡിന് കീഴടങ്ങിയതോടെ രാജ്യത്തെ മരണ നിരക്ക് 4,52,290 ആയി ഉയര്‍ന്നു.

കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ പുതിയ കണക്കുകള്‍ പ്രകാരം നിലവിലെ രോഗികളുടെ എണ്ണം 1,89,694 ആണ്. കഴിഞ്ഞ 221 ദിവസത്തിനിടയിലുള്ള ഏറ്റവും കുറഞ്ഞ നിരക്കാണിത്.

കഴിഞ്ഞ 24 ദിവസത്തിനിടെ രാജ്യത്തെ പ്രതിദിന നിരക്ക് മുപ്പതിനായിരത്തില്‍ താഴെയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ആകെ രോഗനിരക്കില്‍ 0.56 ശതമാനം മാത്രമാണ് സജീവ കേസുകള്‍.

19,788 പേരാണ് കഴിഞ്ഞ ദിവസം കൊവിഡ് മുക്തരായത്. ഇതോടെ രാജ്യത്ത് രോഗമുക്തി നേടിയവരുടെ എണ്ണം 3,34,19,749 ആയി ഉയര്‍ന്നു. നിലവിലെ രോഗമുക്തി നിരക്ക് 98.12 ശതമാനമാണ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 6,152 കേസുകളുടെ കുറവാണ് രാജ്യത്ത് റിപ്പോര്‍ട്ട് ചെയ്‌തത്.

Also read: കുട്ടികള്‍ക്കുള്ള വാക്‌സിന്‍: അന്തിമ തീരുമാനം ശാസ്‌ത്രീയ വശങ്ങളും വാക്‌സിന്‍ വിതരണവും പരിശോധിച്ച ശേഷം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.