ETV Bharat / bharat

രാജ്യത്ത് 2,483 പേര്‍ക്ക് കൂടി കൊവിഡ്; 1,399 മരണം, പ്രതിദിന പോസിറ്റിവിറ്റി നിരക്കിൽ കുറവ്

author img

By

Published : Apr 26, 2022, 11:25 AM IST

രാജ്യത്ത് 2483 പേര്‍ക്ക് കൂടി കൊവിഡ് ബാധിച്ചു അതേ സമയം 1,970 പേര്‍ കൊവിഡ് മുക്തരായി

India logs 2  2483 new COVID cases  daily positivity rate declines  പ്രതിദിന പോസിറ്റിവിറ്റി നിരക്ക് കുറയുന്നു  ഇന്ത്യ കൊവിഡ്  india covid today  covid updates  slight decline from the previous day's cases.  കഴിഞ്ഞ ദിവസത്തെ കേസുകളിൽ നിന്ന് നേരിയ കുറവ്  കൊവിഡ് വാർത്തകൾ  India logs 2483 new COVID19 cases daily positivity rate declines  രാജ്യത്ത് 2,483 പേര്‍ക്ക് കൂടി കൊവിഡ്; 1,399 മരണം,പ്രതിദിന പോസിറ്റിവിറ്റി നിരക്കിൽ കുറവ്
രാജ്യത്ത് 2,483 പേര്‍ക്ക് കൂടി കൊവിഡ്; 1,399 മരണം,പ്രതിദിന പോസിറ്റിവിറ്റി നിരക്കിൽ കുറവ്

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 2,483 പേര്‍ക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ കൊവിഡ് ബാധിതരുടെ എണ്ണം 43,062,097 ആയി. സജീവമായ കേസ് 16,522 ൽ നിന്ന് 15,636 ആയി കുറഞ്ഞതോടെ പോസിറ്റിവിറ്റി നിരക്ക് 0.55 ശതമാനമായി കുറഞ്ഞു.

24 മണിക്കൂറിനിടെ 1,399 പേരാണ് കൊവിഡ് ബാധിച്ച് മരിച്ചത്. രാജ്യത്ത് മരണസംഖ്യ 52,3622 ആയി. 24 മണിക്കൂറിനിടെ 1,970 പേര്‍ കൊവിഡ് മുക്തരായി. ഇതോടെ കൊവിഡ് മുക്തരായവരുടെയെണ്ണം 4,25,23,311 ആയി.

കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ 4,49,197 കൊവിഡ് ടെസ്റ്റുകൾ നടത്തിയതിനാൽ, ആകെ ടെസ്റ്റുകളുടെ എണ്ണം 83.54 കോടിയായി ഉയർന്നു. 22,83,224 ഡോസ് വാക്‌സിൻ നൽകിയതോടെ രാജ്യത്ത് ഇതുവരെ 187.95 കോടി വാക്‌സിനുകളാണ് നല്‍കിയത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.