ETV Bharat / bharat

രാജ്യം 8.5 % വരെ വളര്‍ച്ച നേടും; ശുഭ സൂചന നല്‍കി സാമ്പത്തിക സര്‍വേ

author img

By

Published : Jan 31, 2022, 5:23 PM IST

2022 നടപ്പ് സാമ്പത്തിക വർഷത്തില്‍ ജിഡിപി വളര്‍ച്ച 9.2 ശതമാനമാകുമെന്നാണ് പ്രതീക്ഷയെന്നും സര്‍വേ പറയുന്നു

economic survey latest  sanjeev sanyal economic report  indian economy growth  india gdp  annual economic report card  സാമ്പത്തിക സര്‍വേ  ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ  ഇന്ത്യ ജിഡിപി വളര്‍ച്ച  നിര്‍മല സീതാരാമന്‍ സാമ്പത്തിക സര്‍വേ  സഞ്ജീവ് സന്യാൽ സര്‍വേ റിപ്പോര്‍ട്ട്
2022-23 സാമ്പത്തിക വര്‍ഷത്തില്‍ 8.5 ശതമാനം വരെ വളര്‍ച്ച നേടും; ശുഭ സൂചന നല്‍കി സാമ്പത്തിക സര്‍വേ

ന്യൂഡല്‍ഹി: 2022-23 സാമ്പത്തിക വർഷത്തിൽ (2022 ഏപ്രിൽ മുതൽ 2023 മാർച്ച് വരെ) ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥ 8 മുതൽ 8.5 ശതമാനം വരെ വളര്‍ച്ച നേടുമെന്ന് സാമ്പത്തിക സര്‍വേ. കേന്ദ്ര ബജറ്റിന് മുന്നോടിയായി കേന്ദ്ര ധനമന്ത്രി നിര്‍മല സീതാരാമന്‍ പുറത്ത് വിട്ട സാമ്പത്തിക സര്‍വേയിലാണ് ഇക്കാര്യം പറയുന്നത്. 2022 നടപ്പ് സാമ്പത്തിക വർഷത്തില്‍ ജിഡിപി വളര്‍ച്ച 9.2 ശതമാനമാകുമെന്നാണ് പ്രതീക്ഷയെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.

മുഖ്യ സാമ്പത്തിക ഉപദേഷ്‌ടാവ് സഞ്ജീവ് സന്യാൽ തയ്യാറാക്കിയ സാമ്പത്തിക സർവേയിലാണ് സമ്പദ് വ്യവസ്ഥ മെച്ചപ്പെടുമെന്ന സൂചന. വാക്‌സിൻ വിതരണം, വിതരണ മേഖലയിലെ പരിഷ്‌കാരങ്ങൾ, നിയന്ത്രണങ്ങൾ ലഘൂകരിക്കൽ, കയറ്റുമതിയിലെ വളർച്ച എന്നിവയെല്ലാം വളര്‍ച്ചയെ സഹായിക്കുമെന്ന് സര്‍വേ വ്യക്തമാക്കുന്നു. സ്വകാര്യമേഖലയിലെ നിക്ഷേപവുമായി ബന്ധപ്പെട്ട് ഉണര്‍വുണ്ടാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്.

Read more: Union Budget 2022 | 'ഏറ്റെടുക്കണം പരിഷ്‌കരണം'; സാമ്പത്തിക സർവേ അവതരിപ്പിച്ച് ധനമന്ത്രി

സമ്പദ് വ്യവസ്ഥ മെച്ചപ്പെടും

മഹാമാരിയുമായി ബന്ധപ്പെട്ട് സാമ്പത്തിക പ്രതിസന്ധിയുണ്ടാകില്ലെന്നും മൺസൂൺ സാധാരണ നിലയിലാകുമെന്നും അനുമാനിച്ചാണ് നിലവിലെ പ്രവചനമെന്നും റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. പ്രധാന സെൻട്രൽ ബാങ്കുകൾ ആഗോള തലത്തില്‍ പണം പിൻവലിക്കുന്നത് ക്രമാനുഗതമായിരിക്കുമെന്നും ക്രൂഡ് ഓയിൽ വില ബാരലിന് യുഎസ് ഡോളര്‍ 70-75 ആകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആഗോള വിതരണ ശൃംഖലയിലെ തടസങ്ങൾ ക്രമാനുഗതമായി കുറയുമെന്നും സർവേ പറയുന്നു.

2022-23 ലെ യഥാർഥ ജിഡിപി വളർച്ച യഥാക്രമം 8.7 ശതമാനവും 7.5 ശതമാനവും ആയിരിക്കുമെന്ന ലോക ബാങ്കിന്‍റേയും ഏഷ്യൻ ഡെവലപ്‌മെന്‍റ് ബാങ്കിന്‍റേയും പ്രവചനങ്ങൾക്ക് അനുസൃതമായാണ് ഇന്ത്യയുടെ ജിഡിപി വളർച്ച പ്രവചനമെന്നും സർവേ റിപ്പോര്‍ട്ടില്‍ പറയുന്നു.

അതിവേഗം വളരുന്ന സമ്പദ് വ്യവസ്ഥ

2022 ജനുവരി 25ന് പുറത്തിറക്കിയ ഇന്‍റര്‍നാഷണൽ മോണിറ്ററി ഫണ്ടിന്‍റെ (ഐഎംഎഫ്) ഏറ്റവും പുതിയ വേൾഡ് ഇക്കണോമിക് ഔട്ട്‌ലുക്ക് (WEO) വളർച്ച പ്രവചനം അനുസരിച്ച്, ഇന്ത്യയുടെ യഥാർഥ ജിഡിപി 2021-22ലും 2022-23ലും 9 ശതമാനവും 2023-24ൽ 7.1 ശതമാനവുമായി വളരും. ഈ മൂന്ന് വർഷത്തിനിടയിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന പ്രധാന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറുമെന്നും ഐഎംഎഫ് പ്രവചിച്ചിട്ടുണ്ട്.

ലോക സമ്പദ്‌വ്യവസ്ഥ 2022ൽ 4.4 ശതമാനമായും 2023ൽ 3.8 ശതമാനമായും വളരുമെന്നാണ് ഐഎംഎഫിന്‍റെ പ്രവചനം. ചൈന 2022 ൽ 4.8 ശതമാനവും 2023 ൽ 5.2 ശതമാനവും വളർച്ച കൈവരിക്കുമെന്നാണ് പ്രവചിച്ചിട്ടുള്ളത്. ഇന്ത്യ 8% വളർച്ച നിരക്ക് കൈവരിക്കുകയാണെങ്കിൽ ലോകത്തിലെ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ മാറും.

Also read: സ്വതന്ത്ര ഇന്ത്യയിലെ ബജറ്റ് സമ്മേളനങ്ങൾ, ചരിത്രം വഴിമാറിയതിങ്ങനെ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.