ETV Bharat / bharat

കൊവിഡ്-19: രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 25,782 ആയി ഉയർന്നു

author img

By

Published : Jun 6, 2022, 11:03 AM IST

രാജ്യത്ത് 9 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,24,701 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം

Active COVID 19 cases rise to 25  കൊവിഡ് 19 പുതിയ കണക്കുകൾ  പുതിയ കൊവിഡ് കേസുകൾ  രാജ്യത്തെ സജീവ കേസുൾ  രാജ്യത്ത് രോഗമുക്തി നേടിയവർ  കേന്ദ്ര ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കുകൾ  രാജ്യത്തെ മരണനിരക്ക്  രോഗമുക്തി നിരക്ക്  രാജ്യ വ്യാപകമായി കൊവിഡ് 19 വാക്‌സിനേഷൻ ഡ്രൈവ്
കൊവിഡ്-19: രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 25,782 ആയി ഉയർന്നു

ന്യൂഡൽഹി: രാജ്യത്ത് 24 മണിക്കൂറിൽ 4,518 പുതിയ കൊവിഡ് കേസുകൾ കൂടി സ്ഥിരീകരിച്ചു. ഇതോടെ രാജ്യത്ത് കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 4,31,81,335 ആയി. 9 പേർ കൂടി മരിച്ചതോടെ ആകെ മരണസംഖ്യ 5,24,701 ആയി ഉയർന്നു.

രാജ്യത്തെ മരണനിരക്ക് 1.22 ശതമാനമാണ്. രാജ്യത്തെ സജീവ കേസുകളുടെ എണ്ണം 25,782 ആയി ഉയർന്നതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു. 24 മണിക്കൂറിനുള്ളിൽ 1,730 സജീവ കേസുകളുടെ വർധനവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

രോഗമുക്തി നേടിയവരുടെ എണ്ണം 4,26,30,852 ആയി ഉയർന്നു. രോഗമുക്തി നിരക്ക് 98.73 ശതമാനമാണ്. മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് പ്രതിദിന പോസിറ്റിവിറ്റി നിരക്ക് 1.62 ശതമാനവും പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.91 ശതമാനവുമാണ്.

രാജ്യ വ്യാപകമായി കൊവിഡ്-19 വാക്‌സിനേഷൻ ഡ്രൈവിന് കീഴിൽ രാജ്യത്ത് ഇതുവരെ നൽകിയിട്ടുള്ള ക്യുമുലേറ്റീവ് ഡോസുകൾ 194.12 കോടി കവിഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.