ETV Bharat / bharat

India Covid Updates | രാജ്യത്ത് 3,993 പേർക്ക് കൂടി കൊവിഡ്; 108 മരണം

author img

By

Published : Mar 8, 2022, 10:44 AM IST

India Covid Updates  India Covid cases today  ഇന്ത്യയിലെ ഇന്നത്തെ കൊവിഡ് നിരക്ക്  ഇന്ത്യ കൊവിഡ്  ഇന്ത്യ കൊവിഡ് കേസുകള്‍  ഇന്ത്യ കൊവിഡ് അപ്‌ഡേറ്റ്
India Covid Updates | രാജ്യത്ത് 3,993 പേർക്ക് കൂടി കൊവിഡ്; 108 മരണം

8,055 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി 4,24,06,150 ആയി ഉയര്‍ന്നു.

ന്യൂഡല്‍ഹി: കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 3,993 പേർക്ക് കൂടി കൊവിഡ് സ്ഥിരീകരിച്ചു. കേന്ദ്ര ആരോഗ്യ മന്ത്രാലയമാണ് ഇക്കാര്യം അറിയിച്ചത്. ഇതോടെ രാജ്യത്തെ സജീവ കേസുകളുടെ എണ്ണം നിലവിൽ 49,948 ആയി.

മൊത്തം കേസുകളുടെ 0.12 ശതമാനമാണിത്. 8,73,395 ടെസ്റ്റുകളാണ് നടത്തിയത്. ഇതോടെ ഇതുവരെയുള്ള മൊത്തം ടെസ്റ്റുകളുടെ എണ്ണം 77.43 കോടിയായി ഉയർന്നു.

0.46 ശതമാനമാണ് പ്രതിദിന പോസിറ്റിവിറ്റി നിരക്ക്. പ്രതിവാര പോസിറ്റിവിറ്റി നിരക്ക് 0.68 ശതമാനമാണ്. 8,055 പേര്‍ രോഗമുക്തി നേടിയിട്ടുണ്ട്. ഇതോടെ ആകെ രോഗമുക്തി 4,24,06,150 ആയി ഉയര്‍ന്നു.

also read: ഇന്ന് അന്താരാഷ്‌ട്ര വനിത ദിനം; ലിംഗ സമത്വം ഉറപ്പാക്കാം, സുസ്ഥിരമായ നാളേക്കായി...

98.68 ശതമാനമാണ് നിലവിലെ രോഗമുക്തി നിരക്ക്. അതേസമയം 108 മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്‌തിട്ടുള്ളത്. ഇതുവരെ 179.13 കോടി വാക്സിൻ ഡോസുകൾ നൽകിയിട്ടുണ്ടെന്നും മന്ത്രാലയം വ്യക്തമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.