ETV Bharat / bharat

India Covid: രാജ്യത്ത് കൊവിഡ് കുറയുന്നു, കഴിഞ്ഞ 24 മണിക്കൂറില്‍ റിപ്പോര്‍ട്ട് ചെയ്‌തത്‌ 2528 പുതിയ കേസുകള്‍

author img

By

Published : Mar 18, 2022, 3:27 PM IST

പ്രതിദിന രോഗബാധനിരക്കും പ്രതിവാര രോഗബാധാനിരക്കും 0.40 ശതമാണ്.

India Coronavirus tracker  Covid19  New Delhi  Ministry of Health and Family Welfare  Corbevax  India  കൊവിഡ് 19  ആരോഗ്യ മന്ത്രാലയം  പ്രതിദിന രോഗബാധാ നിരക്ക്
2528 പുതിയ കേസുകള്‍

ന്യൂഡല്‍ഹി: രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറില്‍ 2528 പേര്‍ക്ക് കൂടി കൊവിഡ്-19 സ്ഥിരീകരിച്ചു. 3997 പേരാണ് രോഗമുക്‌തി നേടിയത്. 149 മരണങ്ങള്‍ കൂടി രേഖപ്പെടുത്തിയതോടെ രാജ്യത്തെ ആകെ മരണസംഖ്യ 5,16,281 ആയി ഉയര്‍ന്നു.

  • " class="align-text-top noRightClick twitterSection" data="">

ആരോഗ്യ മന്ത്രാലയം പുറത്തിറക്കിയ കണക്കനുസരിച്ച് 29,181 സജീവകേസുകളാണ് നിലവില്‍ രാജ്യത്തുള്ളത്. രാജ്യത്ത് കൊവിഡ്-19 വാക്സിനേഷൻ സ്വീകരിച്ചവരുടെ എണ്ണം 180.97 കോടി (1,80,97,94,588) കവിഞ്ഞതായി ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതുവരെ, 12-14 വയസ്സിനിടയിലുള്ള 9 ലക്ഷത്തിലധികം (9,04,700) കുട്ടികളും കൊവിഡ് വാക്സിന്‍ സ്വീകരിച്ചിട്ടുണ്ട്.

മാർച്ച് 16-നാണ് ഈ പ്രായക്കാർക്കുള്ള വാക്സിനേഷൻ ഡ്രൈവ് രാജ്യത്ത് ആരംഭിച്ചത്. ഈ വിഭാഗത്തിലെ കുട്ടികൾക്ക് കോർബെവാക്‌സ് വാക്‌സിനാണ് നൽകുന്നത്. 15-18 വയസ് പ്രായമായവരില്‍ ഇതുവരെ 5,61,52,073 പേര്‍ ആദ്യ ഡോസും 3,52,82,337 പേര്‍ രണ്ടാം ഡോസ് വാക്‌സിനും സ്വീകരിച്ചിട്ടുണ്ട്.

Also read: Kerala Covid Updates: സംസ്ഥാനത്ത് 922 പേര്‍ക്ക് കൊവിഡ്; 1329 പേർക്ക് രോഗമുക്തി

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.