ETV Bharat / bharat

ബലാത്സംഗക്കേസില്‍ ഒറ്റദിനം കൊണ്ട് വിചാരണ നടത്തി ശിക്ഷ വിധിച്ചു ; റെക്കോഡിട്ട് ബിഹാര്‍ കോടതി

author img

By

Published : Nov 28, 2021, 9:17 PM IST

India's 'fastest' rape case conviction : അരാരിയ ജില്ലയിലെ പോക്‌സോ കോടതിയാണ് രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വേഗമേറിയ വിചാരണകളിലൊന്നിൽ വിധി പറഞ്ഞത്

India's 'fastest' rape case conviction  POCSO court in Bihar's Araria district  ഇന്ത്യയില്‍ ഏറ്റവും വേഗത്തില്‍ വിചാരണ പൂര്‍ത്തിയാക്കിയ ബലാത്സംഗക്കേസ്  പോക്‌സോ കോടതി  പോക്‌സോ കേസില്‍ വേഗത്തിലുള്ള വിധി  റെക്കോഡിട്ട് ബിഹാര്‍ കോടതി
ബലാത്സംഗക്കേസില്‍ ഒരു ദിവസത്തില്‍ വിചാരണ പൂര്‍ത്തിയാക്കി; റെക്കോഡിട്ട് ബിഹാര്‍ കോടതി

പാറ്റ്‌ന : എട്ട് വയസുകാരിയെ ബലാത്സംഗം ചെയ്‌ത പ്രതിയെ ഒറ്റദിനം കൊണ്ട് വിചാരണ നടത്തി ജീവപര്യന്തം തടവിന് ശിക്ഷിച്ച് ബിഹാറിലെ കോടതി. അരാരിയ ജില്ലയിലെ പോക്‌സോ കോടതിയാണ് രാജ്യത്ത് ഇതുവരെ നടന്ന ഏറ്റവും വേഗമേറിയ വിചാരണയ്‌ക്ക് ശേഷം വിധി പറഞ്ഞത്.

സ്‌പെഷ്യൽ ജഡ്‌ജി ശശി കാന്ത് റായ് ആണ് കേസ് പരിഗണിച്ചത്. പ്രതി ഏഴരലക്ഷം രൂപ പിഴയൊടുക്കണം. ഇതില്‍ 7 ലക്ഷം രൂപ ഇരയുടെ പുനരധിവാസത്തിനായി നല്‍കണമെന്നും ഉത്തരവിട്ടിട്ടുണ്ട്. രാജ്യത്തെ പോക്‌സോ കോടതികളുടെ ചരിത്രത്തിലെയും ഏറ്റവും വേഗമേറിയ വിചാരണയും വിധിപ്രസ്‌താവവുമാണ് നടന്നത്.

കഴിഞ്ഞ ജൂലൈ 22നാണ് പെണ്‍കുട്ടി ബലാത്സംഗത്തിന് ഇരയായത്. തുടര്‍ന്ന് തൊട്ടടുത്ത ദിവസം തന്നെ കേസില്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്‌തിരുന്നു. അരാരിയ വനിത പൊലീസ് സ്‌റ്റേഷൻ ഇൻചാർജ് റീത്ത കുമാരിയുടെ മേൽനോട്ടത്തിലായിരുന്നു അന്വേഷണം.

also read: 'നഫ്‌ല ഗര്‍ഭിണിയാകാത്തതിലും തടികൂടുന്നതിലും പരിഹാസവും മാനസിക പീഡനവും'; ഭര്‍തൃവീട്ടുകാര്‍ക്കെതിരെ കുടുംബം

"ബലാത്സംഗക്കേസില്‍ 2018 ഓഗസ്റ്റിൽ മൂന്ന് ദിവസത്തിനുള്ളില്‍ വിധി പറഞ്ഞ മധ്യപ്രദേശിലെ ദാതിയ ജില്ലയിലെ കോടതിയെയാണ് മറികടന്നത്" - പോസ്‌കോ പബ്ലിക് പ്രോസിക്യൂട്ടർ ശ്യാംലാൽ യാദവ് പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.