ETV Bharat / bharat

വിവാഹങ്ങളില്‍ ഡിജെയും വാദ്യഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളും വേണ്ട ; സര്‍ക്കുലര്‍ ഇറക്കി ജാര്‍ഖണ്ഡ് ഇമാം

author img

By

Published : Nov 28, 2022, 10:58 PM IST

ഇന്നത്തെ ഫാഷന്‍ ലോകത്തില്‍ ആളുകള്‍ അവരുടെ വിവാഹത്തിനായി ധാരാളം പണം ചെലവഴിക്കുന്നുവെന്നും വിവാഹത്തിന് വാദ്യഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളും ഉപയോഗിക്കണമെന്ന് ഇസ്ലാമിന്‍റെ നിയമങ്ങളില്‍ പറയുന്നില്ലെന്നും ഇമാം മൗലാന മസൂദ് അക്‌തര്‍ ഇടിവിയോട്

muslim wedding  dj and fireworks  Imams of Jama Masjid  dhanbad district  Imams banned dj and fireworks  Maulana Masood Akhtar Qadri  muslim new law  latest national news  latest news in jharkhand  latest news today  മുസ്ലീം വിവാഹങ്ങളില്‍  ജാര്‍ഖണ്ഡ് ഇമാം  ഇമാം മൗലാന മസൂദ് അക്‌തര്‍  വാദ്യാഘോഷങ്ങള്‍ നിരോധിച്ചു  കരിമരുന്ന് പ്രയോഗങ്ങള്‍ നിരോധിച്ചു  മുസ്ലീം സമുദായത്തിലെ വിവാഹത്തില്‍  ജാര്‍ഖണ്ഡ് ഏറ്റവും പുതിയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  muslim wedding new rule in jharkhand  ജാര്‍ഖണ്ഡിലെ പുതിയ വിവാഹ നിയമം
മുസ്ലീം വിവാഹങ്ങളില്‍ വാദ്യാഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളും നിരോധിക്കണം; ഉത്തരവിറക്കി ജാര്‍ഖണ്ഡ് ഇമാം

ധന്‍ബാദ്(ജാര്‍ഖണ്ഡ്) : ഡിജെ, നൃത്തം കരിമരുന്ന് പ്രയോഗങ്ങള്‍ തുടങ്ങിയവ മുസ്ലിം വിവാഹച്ചടങ്ങില്‍ പാടില്ലെന്ന് ധൻബാദിലെ ശിവ്‌ലിബാരി ജമാ മസ്‌ജിദിലെ ഇമാം മൗലാന മസൂദ് അക്‌തര്‍ ഖാദ്രി. ഇന്നലെ നിർസയിലെ ശിവ്‌ലിബാരി ജമാ മസ്‌ജിദിൽ ചേർന്ന യോഗത്തിലാണ് മൗലാന ഇക്കാര്യം വ്യക്തമാക്കിയത്.

ഇസ്ലാമിക നിയമങ്ങള്‍ പ്രകാരം വിവാഹത്തില്‍ വാദ്യഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളും നിരോധിച്ചിരിക്കുകയാണ്. കൂടാതെ, വിവാഹം രാത്രി 11 മണിയ്‌ക്ക് നടത്തണമെന്ന് നിയമം അനുശാസിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു. വിവാഹം രാത്രിയില്‍ നടത്താന്‍ എന്തെങ്കിലും തടസം നേരിട്ടാല്‍ പിറ്റേ ദിവസത്തെ ഫജ്‌റ് നമസ്‌കാരത്തിന്(സൂര്യോദയത്തിന് മുമ്പുള്ള പ്രാര്‍ഥന) ശേഷം വിവാഹം നടത്തേണ്ടതാണെന്നാണ് ഇസ്ലാമിക നിയമമെന്നും യോഗം വിലയിരുത്തി.

ആരെങ്കിലും ഇത് ലംഘിച്ചാല്‍ യോഗത്തില്‍ അവര്‍ മാപ്പപേക്ഷിക്കണം. കൂടാതെ, 5100 രൂപ പിഴയും നല്‍കണമെന്ന് മൗലാന പറഞ്ഞു. എന്തിനാണ് പുതിയ നിയമം എന്നതിനെക്കുറിച്ചുള്ള ഇടിവി ഭാരത് പ്രതിനിധിയുടെ ചോദ്യത്തിന് മൗലാന മസൂദ് അക്‌തര്‍ ഖാദ്രിയുടെ മറുപടി ഇങ്ങനെയായിരുന്നു.

ഇന്നത്തെ ഫാഷന്‍ ലോകത്തില്‍ ആളുകള്‍ അവരുടെ വിവാഹത്തിനായി ധാരാളം പണം ചെലവഴിക്കുന്നു. എന്നാല്‍, വിവാഹത്തിന് വാദ്യഘോഷങ്ങളും കരിമരുന്ന് പ്രയോഗങ്ങളും ഉപയോഗിക്കണമെന്ന് ഇസ്ലാമിന്‍റെ നിയമങ്ങളില്‍ പറയുന്നില്ല. എല്ലാവരുടെയും താല്‍പര്യപ്രകാരം ചര്‍ച്ചകള്‍ നടത്തിയ ശേഷമാണ് തീരുമാനമെടുത്തതെന്നും ഡിസംബര്‍ 2 വെള്ളിയാഴ്‌ച മുതല്‍ ഇത് പ്രാബല്യത്തില്‍ വരുമെന്നും അദ്ദേഹം പ്രതികരിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.