ETV Bharat / bharat

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുംബൈയ്ക്ക് തൊട്ടുപിന്നില്‍ ഹൈദരാബാദ്, വിശ്വാസ വഞ്ചനാക്കേസുകളില്‍ ഒന്നാം സ്ഥാനം, സൈബര്‍ കുറ്റകൃത്യങ്ങളില്‍ മൂന്നാമതും

author img

By ETV Bharat Kerala Team

Published : Dec 5, 2023, 2:52 PM IST

Hyderabad just behind Mumbai in financial crime:2022ല്‍ മുംബൈയില്‍ 6,960 സാമ്പത്തിക കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹൈദരാബാദിലാകട്ടെ ഇതിന്‍റെ എണ്ണം 6,015ആണ്. പൊലീസുകാര്‍ ഈ കേസുകളില്‍ നടപടി എടുക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പല കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലും പൊലീസ് മെല്ലെപ്പോക്ക് തുടരുന്നു.

NCRB record book  Hyderabad just behind Mumbai in financial crime  ranks 1st in infidelity  3rd in cybercrime  3719 incidents of cyber fraud were detected  Women and children faced 189 sexual harassment  171 incidents of threats have been reported  6960 സാമ്പത്തിക കുറ്റകൃത്യങ്ങള്‍  കുറ്റപത്രം സമര്‍പ്പിക്കുന്നതിലും മെല്ലെപ്പോക്ക്  തീര്‍പ്പ് കല്‍പ്പിക്കാത്ത 7991 കേസുകള്‍
hyderabad-just-behind-mumbai-in-financial-crime

ഹൈദരാബാദ്: സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ മുംബൈയ്ക്ക് തൊട്ടു പിന്നിലായി രണ്ടാംസ്ഥാനത്ത് ഹൈദരാബാദ് നഗരം. നാഷണല്‍ ക്രൈം റെക്കോര്‍ഡ്സ് ബ്യൂറോയുടെ ഏറ്റവും പുതിയ കണക്കുകളാണ് ഇക്കാര്യം വ്യക്തമാക്കുന്നത്(Hyderabad just behind Mumbai in financial crime).

2022ല്‍ മുംബൈയില്‍ 6,960 സാമ്പത്തിക കുറ്റകൃത്യങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. ഹൈദരാബാദിലാകട്ടെ ഇതിന്‍റെ എണ്ണം 6,015ആണ്. പൊലീസുകാര്‍ ഈ കേസുകളില്‍ നടപടി എടുക്കുന്നില്ലെന്ന ആക്ഷേപവും ഉയര്‍ന്നിട്ടുണ്ട്. പല കേസുകളിലും കുറ്റപത്രം സമര്‍പ്പിക്കുന്നതിലും പൊലീസ് മെല്ലെപ്പോക്ക് തുടരുന്നു. 6015 കേസുകളില്‍ 38.2ശതമാനം കേസുകളില്‍ മാത്രമാണ് പൊലീസ് ഇതുവരെ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്(ranks 1st in infidelity).

സാമ്പത്തിക കുറ്റകൃത്യങ്ങളില്‍ 90 ശതമാനവും വ്യാജരേഖ ചമയ്ക്കലും വഞ്ചനയുമാണ്. രജിസ്റ്റര്‍ ചെയ്ത കേസുകളില്‍ 2,956 എണ്ണത്തിലും തെളിവില്ല. സാമ്പത്തിക കുറ്റകൃത്യകേസുകളില്‍ ഏറ്റവും കൂടുതല്‍ വിട്ടുവീഴ്ചകള്‍ നടക്കുന്നതും ഹൈദരാബാദിലാണെന്ന് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. 1328 കേസുകളാണ് കഴിഞ്ഞ വര്‍ഷം മാത്രം ഒത്തുതീര്‍പ്പിലെത്തിയത്(3rd in cybercrime).

സൈബര്‍ കുറ്റകൃത്യസൂചികയില്‍ നഗരത്തിന് മൂന്നാംസ്ഥാനമാണുള്ളത്. രേഖകള്‍ പ്രകാരം ബംഗളുരു(9,940), മുംബൈ(4,724), ഹൈദരാബാദ്(4,436), എന്നിങ്ങനെയാണ് ആദ്യ മൂന്ന് സ്ഥാനത്തുള്ള നഗരങ്ങളിലെ സൈബര്‍ കുറ്റകൃത്യങ്ങളുടെ കണക്ക്.

നഗരത്തില്‍ ഇലക്ട്രോണിക് ഉപകരണങ്ങളിലൂടെയുള്ള തട്ടിപ്പുകളുടെ എണ്ണം 3,719 ആണ്. 198 എടിഎം തട്ടിപ്പുകളാണ് നഗരത്തില്‍ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 2,456 ഓണ്‍ലൈന്‍ ബാങ്കിംഗ് തട്ടിപ്പുകളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. 667 ഒടിപി തട്ടിപ്പുകളും നടന്നു.

189 സ്ത്രീകളും കുട്ടികളും ലൈംഗിക പീഡനങ്ങള്‍ക്ക് ഇരയായി. 171 ഭീഷണിപ്പെടുത്തല്‍ കേസുകളും ഈ കാലയളവില്‍ ഹൈദരാബാദില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

നഗരത്തിലെ പൊലീസ് സ്റ്റേഷനുകളില്‍ തീര്‍പ്പ് കല്‍പ്പിക്കാത്ത 7,991 കേസുകള്‍ നിലവിലുണ്ട്. തെളിവുകള്‍ കണ്ടെത്താനാകാത്ത കേസുകളുടെ എണ്ണം 2390 ആണ്. വിശ്വാസ വഞ്ചനകളുടെ കാര്യത്തില്‍ ഹൈദരാബാദാണ് ഒന്നാംസ്ഥാനത്ത്. സെക്ഷന്‍ 420 അടിസ്ഥാനപ്പെടുത്തി രജിസ്റ്റര്‍ ചെയ്തിട്ടുള്ള കേസുകളുടെ എണ്ണം 3,434 ആണ്. മുംബൈയില്‍ 3277ഉം ഡല്‍ഹി 2884 കേസുകളുമായി യഥാക്രമം രണ്ടും മൂന്നും സ്ഥാനത്തുണ്ട്.

Readmore;മദ്യപിച്ചെത്തി വഴക്ക്; 3 മാസം പ്രായമുള്ള കുഞ്ഞിനെ നിലത്തെറിഞ്ഞ് കൊലപ്പെടുത്തി; പിതാവ് അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.