ETV Bharat / bharat

കുളിമുറിയിലെ ഗീസര്‍ പൊട്ടിത്തെറിച്ച് അപകടം; ഡോക്‌ടര്‍മാരായ നവദമ്പതികള്‍ മരിച്ചു

author img

By

Published : Oct 21, 2022, 4:12 PM IST

ഹൈദരാബാദിലെ ലാംഗർഹൗസ് പ്രദേശത്ത് വ്യാഴാഴ്‌ച രാത്രിയുണ്ടായ അപകടത്തിലാണ് ഡോക്‌ടര്‍മാരായ നവദമ്പതികള്‍ മരിച്ചത്

hyderabad Geyser explosion kills doctor couple  hyderabad Geyser explosion  Geyser explosion kills newly married doctor couple  ഹൈദരാബാദ്  കുളിമുറിയിലെ ഗീസര്‍ പൊട്ടിത്തെറിച്ച് അപകടം  ഹൈദരാബാദിലെ ലാംഗർഹൗസ്  Langerhouse Hyderabad
കുളിമുറിയിലെ ഗീസര്‍ പൊട്ടിത്തെറിച്ച് അപകടം; ഹൈദരബാദിലെ ഡോക്‌ടര്‍മാരായ നവദമ്പതികള്‍ മരിച്ചു

ഹൈദരാബാദ്: കുളിമുറിയില്‍ വെള്ളം ചൂടാക്കാന്‍ ഉപയോഗിക്കുന്ന ഗീസർ പൊട്ടിത്തെറിച്ച് ഡോക്‌ടര്‍മാരായ നവദമ്പതികള്‍ മരിച്ചു. തെലങ്കാന ഹൈദരാബാദിലെ ലാംഗർഹൗസ് പ്രദേശത്താണ് ദാരുണ സംഭവം. സയ്യിദ് നിസാറുദ്ദീൻ (26), ഭാര്യ സൈമ (22) എന്നിവരാണ് മരിച്ചത്. വ്യാഴാഴ്‌ച (ഒക്‌ടോബര്‍ 20) രാത്രിയാണ് അപകടം.

ഷോർട്ട് സർക്യൂട്ട് മൂലമാണ് ഗീസര്‍ പൊട്ടിത്തെറിച്ചതെന്നാണ് പ്രാഥമിക അന്വേഷണത്തിലെ നി​ഗമനം. ഖാദർബാഗിലെ ക്ലിനിക്കിലാണ് സയ്യിദ് ജോലി ചെയ്‌തിരുന്നത്. ഭാര്യ സൈമ എംബിബിഎസ് അവസാന വർഷ വിദ്യാര്‍ഥിയാണ്. പലതവണ ഫോണില്‍ ബന്ധപ്പെട്ടിട്ടും പ്രതികരണം ഉണ്ടാവാത്തതിനെ തുടര്‍ന്ന് സംശയം തോന്നിയ വീട്ടുകാർ പൊലീസിൽ വിവരമറിയിച്ചു.

തുടര്‍ന്ന്, പൊലീസ് വീട്ടില്‍ നടത്തിയ അന്വേഷണത്തില്‍ അബോധാവസ്ഥയില്‍ ദമ്പതികളെ കണ്ടെത്തി. ശേഷം, ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഇരുവരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിനായി ഒസ്‌മാനിയ ആശുപത്രിയിലേക്ക് മാറ്റി. കേസ് രജിസ്റ്റർ ചെയ്‌ത പൊലീസ് അന്വേഷണം ഊര്‍ജിതമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.