ETV Bharat / bharat

Husband Attacked Wife: ഭാര്യയുടെ കൈയും കാലുകളും വെട്ടിമാറ്റി ഭര്‍ത്താവ്; യുവതിയുടെ നില അതീവ ഗുരുതരം, പ്രതി പിടിയില്‍

author img

By ETV Bharat Kerala Team

Published : Oct 24, 2023, 10:06 PM IST

Husband Chopped Off Hand And Legs Of Wife In Rae Bareli District Of Uttar Pradesh: ഉത്തര്‍ പ്രദേശിലെ റായ്‌ബറേലി ജില്ലയിലെ സറേനി ഗ്രാമത്തിലാണ് സംഭവം

Husband Attacked Wife  Husband Chopped Off Hand And Legs Of Wife  Rae Bareli News  Who Will Contest From Rae Bareli In Loksabha Poll  Uttar Pradesh Crime News  ഭാര്യയുടെ കൈയും കാലുകളും വെട്ടിമാറ്റി  യുവതിയുടെ നില അതീവ ഗുരുതരം  ഭാര്യയെ ആക്രമിച്ച് ഭര്‍ത്താവ്  രാജ്യത്തെ കുറ്റകൃത്യനിരക്ക്  എന്തുകൊണ്ട് ഗാര്‍ഹിക പീഡനങ്ങള്‍ വര്‍ധിക്കുന്നു
Husband Attacked Wife In Rae Bareli

റായ്‌ബറേലി: ഭാര്യയെ വെട്ടുകത്തി ഉപയോഗിച്ച് വെട്ടിപ്പരിക്കേല്‍പ്പിച്ച് ഭര്‍ത്താവ്. ഉത്തര്‍ പ്രദേശിലെ റായ്‌ബറേലി ജില്ലയിലെ സറേനി ഗ്രാമത്തില്‍ ഞായറാഴ്‌ചയാണ് (22.10.2023) സംഭവം അരങ്ങേറുന്നത്. ഞായറാഴ്‌ച രാത്രിയോടെ ഭാര്യാഗൃഹത്തിലെത്തിയ പ്രതി കപില്‍, ഭാര്യയുടെ ഇരുകാലുകളും ഒരു കൈയും വെട്ടിമാറ്റുകയായിരുന്നു.

സംഭവം ഇങ്ങനെ: കാണ്‍പൂര്‍ ജില്ലയിലെ ഝകര്‍കാട്ടി നിവാസിയായ വാസുദേവിന്‍റെ മകനാണ് പ്രതിയായ കപില്‍. ഇയാളും ഭാര്യ ശിവകലയും വിവാഹശേഷമുള്ള തര്‍ക്കങ്ങളെ തുടര്‍ന്ന് പിരിഞ്ഞുതാമസിക്കുകയായിരുന്നു. ഇതോടെ ശിവകല അവരുടെ വീട്ടിലായിരുന്നു താമസിച്ചിരുന്നത്. സംഭവദിവസം വൈകുന്നേരത്തോടെ കപില്‍ സറേനി ഗ്രാമത്തിലുള്ള ഭാര്യ വീട്ടിലേക്ക് എത്തുകയായിരുന്നു. മദ്യലഹരിയിലെത്തിയ ഇയാള്‍ എത്തിയപാടെ തന്നെ ഭാര്യയുമായുള്ള വഴക്കില്‍ ഏര്‍പ്പെടുകയായിരുന്നു.

വഴക്ക് മൂര്‍ച്ഛിച്ചതോടെ കപില്‍ വെട്ടുകത്തി ഉപയോഗിച്ച് ഭാര്യയുടെ ഇരു കാലുകളും വെട്ടിമാറ്റുകയായിരുന്നു. ഇതോടെ വീട്ടുകാര്‍ ബഹളം വച്ചതോടെ അയല്‍വാസികള്‍ ഓടിയെത്തുകയായിരുന്നു. എന്നാല്‍ ഈ സമയം ഇയാള്‍ ശിവകലയുടെ ഒരു കൈ കൂടി വെട്ടിപ്പരിക്കേല്‍പ്പിച്ചിരുന്നു. ഇതോടെ അബോധാവസ്ഥയിലായ യുവതിയുമായി വീട്ടുകാര്‍ ഭോജ്‌പൂര്‍ സിഎച്ച്‌സിയിലേക്ക് നീങ്ങി.

എന്നാല്‍ ഇവരെ സ്ഥിതിഗതികള്‍ ഗുരുതരമായതിനാല്‍ ജില്ല ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നുവെന്ന് അത്യാഹിത വിഭാഗത്തിന്‍റെ ചുമതലയുള്ള ഡോ. അനുരാഗ് ശുക്ല പ്രതികരിച്ചു. നിലവില്‍ ചികിത്സയിലുള്ള യുവതിയുടെ നില ഗുരുതരമാണ്. സംഭവത്തില്‍ കേസ് രജിസ്‌റ്റർ ചെയ്‌തിട്ടുണ്ടെന്നും പ്രതിയെ അറസ്‌റ്റ് ചെയ്‌തിട്ടുണ്ടെന്നും സ്‌റ്റേഷന്‍ ഓഫിസര്‍ ലാൽഗഞ്ച് മഹിപാല്‍ പഥക് അറിയിച്ചു.

Also Read: Husband tried to kill wife | ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്താൻ ശ്രമിച്ച് ഭർത്താവ് ; നാട്ടുകാർ പിടികൂടി പൊലീസിലേൽപ്പിച്ചു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.