ETV Bharat / bharat

HS Prannoy Out From World championship ഒന്നാമനെ അട്ടിമറിച്ചു, മൂന്നാമന് മുന്നില്‍ പതറി; വെങ്കലത്തിലൊതുങ്ങി എച്ച്‌എസ്‌ പ്രണോയ്

author img

By ETV Bharat Kerala Team

Published : Aug 26, 2023, 11:03 PM IST

HS Prannoy Satisfied with bronze in BWF World Championships 2023: ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ ലോക ഒന്നാം നമ്പര്‍ താരവുമായ വിക്‌ടർ അക്‌സെൽസണെ, പ്രണോയ് അട്ടിമറിച്ചിരുന്നു

HS Prannoy  HS Prannoy out from World championship  World championship  BWF World Championships 2023  HS Prannoy Satisfied with bronze  ഒന്നാമനെ അട്ടിമറിച്ചു  വെങ്കലത്തിലൊതുങ്ങി എച്ച്‌എസ്‌ പ്രണോയ്  എച്ച്‌എസ്‌ പ്രണോയ്  ക്വാര്‍ട്ടര്‍ ഫൈനല്‍  ലോക ഒന്നാം നമ്പര്‍  വിക്‌ടർ അക്‌സെൽസണ്‍  കോപ്പന്‍ഹാഗന്‍  കുൻലാവുട്ട് വിറ്റിഡ്‌സർ
HS Prannoy out from World championship

കോപ്പന്‍ഹേഗന്‍: 2023 ലെ ബിഡബ്ല്യുഎഫ് ലോക ചാമ്പ്യന്‍ഷിപ്പില്‍ (BWF World Championships 2023) ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ പ്രതീക്ഷ അവസാനിച്ചു. രാജ്യത്തെ പ്രതിനിധീകരിച്ച എച്ച്‌എസ്‌ പ്രണോയ് (HS Prannoy) സെമി ഫൈനല്‍ പോരാട്ടത്തില്‍ ലോക മൂന്നാം നമ്പര്‍ താരം കുൻലാവുട്ട് വിറ്റിഡ്‌സർനെതിരെ (Kunlavut Vitidsarn) തോല്‍വി വഴങ്ങുകയായിരുന്നു. അതേസമയം ഇന്ത്യന്‍ മുന്‍നിര താരമായ പ്രണോയ് വെങ്കല നേട്ടത്തോടെയാണ് ടൂര്‍ണമെന്‍റില്‍ നിന്നും മടങ്ങിയത്.

ക്വാര്‍ട്ടര്‍ ഫൈനല്‍ പോരാട്ടത്തില്‍ മുന്‍ ലോക ചാമ്പ്യനും നിലവിലെ ഒന്നാം നമ്പര്‍ താരവുമായ ഡെന്‍മാര്‍ക്കിന്‍റെ വിക്‌ടർ അക്‌സെൽസണെ (Viktor Axelsen) അട്ടിമറിച്ച് കടന്നുവന്ന പ്രണോയ്, ഒരു ഘട്ടത്തില്‍ ഇന്ത്യന്‍ സ്വര്‍ണ പ്രതീക്ഷകള്‍ക്ക് ചിറക് മുളപ്പിച്ചിരുന്നു. മാത്രമല്ല തുടര്‍ന്ന് ശനിയാഴ്‌ച (26.08.2023) സെമി പോരാട്ടത്തിലെ ഓപ്പണിങ് സെറ്റ് 21-19 വിജയിച്ച് അദ്ദേഹം ഈ പ്രതീക്ഷകളെ അരക്കിട്ട് ഉറപ്പിച്ചു. എന്നാല്‍ തുടര്‍ന്നുള്ള രണ്ട് സെറ്റുകളില്‍ ഈ ഫോം നിലനിര്‍ത്താനാവാതെ വന്നതോടെ പ്രണോയ് ചാമ്പ്യന്‍ഷിപ്പില്‍ നിന്നും പുറത്താവുകയായിരുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.