ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഡിസംബർ 26 ചൊവ്വ 2023)

author img

By ETV Bharat Kerala Team

Published : Dec 26, 2023, 7:32 AM IST

Updated : Dec 26, 2023, 12:33 PM IST

Horoscope predictions : ഇന്നത്തെ ജ്യോതിഷ ഫലം

Horoscope  Horoscope prediction today  horoscope result dismember 26  astrology prediction today  raashi chakra today  ഇന്നത്തെ രാശി ഫലം  നക്ഷത്ര ഫലം  ഇന്നത്തെ ജാതക ഫലം  daily horoscope result  ജ്യോതിഷ ഫലം  ഡിസംബർ 26 ചൊവ്വ രാശി ഫലം  ജാതക പ്രവചനം
Horoscope predictions today

തീയതി : 26 -12 -2023

വർഷം : ശുഭകൃത് ദക്ഷിണായനം

ഋതു : ശിശിരം

തിഥി : ശുക്ല ചതുര്‍ദശി

നക്ഷത്രം : മകയിരം

അമൃതകാലം: 03:16 PM to 04:42 PM

വർജ്യം : 06:15 PM to 07:50 PM

ദുർമുഹൂർത്തം : 05:02 PM to 05:50 PM

രാഹുകാലം : 04:42 PM to 06:08 PM

സൂര്യോദയം : 06:38: AM

സൂര്യാസ്‌തമയം : 06:08:00 PM

ചിങ്ങം : ഇന്നത്തെ ദിവസം നിങ്ങൾക്ക് മറ്റു ദിവസങ്ങൾ പോലെയായിരിക്കില്ല. ധനവും ഭാഗ്യവും രണ്ടും ഒരുമിച്ച് നിങ്ങൾക്കൊപ്പം ചേരും. പണവും, ശക്തിയും, രണ്ടും ഒഴിവാക്കാനാവത്തവയാണ്. ദിവസം മുന്നോട്ട് പോകുമ്പോൾ, നിങ്ങൾക്ക് ഏറ്റവും പ്രധാനമായ ആളിനുവേണ്ടി, ആഭരണങ്ങൾ വാങ്ങുന്നതിന് ധാരാളം പണം ചിലവഴിക്കാനുള്ള ആഗ്രഹം നിങ്ങളിൽ ഉണ്ടാകും. നിങ്ങളുടെ പണം എവിടേക്കാണ് പോകുന്നത് എന്ന് ശ്രദ്ധിക്കണം. സാമ്പത്തിക ഇടപാടുകളിൽ കുറച്ച് ശ്രദ്ധ പുലർത്തണം.

കന്നി : നിങ്ങളുടെ കുടുംബമാണ് ഇന്നത്തെ നിങ്ങളുടെ സന്തോഷം നിർണ്ണയിക്കുന്നത്. ഇന്ന് നിങ്ങളുടെ സമയം അവർക്കൊപ്പം ചിലവഴിക്കാൻ ആഗ്രഹിക്കും. അവരെ വിലപിടിപ്പുള്ള സമ്മാനങ്ങൾ നൽകി സന്തോഷിപ്പിക്കും. പ്രിയപ്പെട്ടവരുമായി സമയം ചെലവഴിക്കാന്‍ സാധിക്കും.

തുലാം : ഇന്ന് നിങ്ങൾക്ക് ഭാഗ്യത്തിന്‍റെ ദിവസമാണ്. നിയമപരമായ ചില പ്രശ്‌നങ്ങൾ കോടതിക്ക് പുറത്ത് വെച്ച് തീർപ്പുകൽ‌പ്പിക്കപ്പെടുന്നതിന് സാധ്യത. ദിവസത്തിന്‍റെ മധ്യാഹ്നത്തിൽ നിങ്ങൾ ആരുമായും യോജിക്കില്ല. വ്യക്തിബന്ധങ്ങളുടെ കാര്യത്തിൽ വളരെ ഉറച്ച കാൽവെയ്പ്പുകൾ നിങ്ങൾ നടത്തും.

വൃശ്ചികം : പൂർത്തിയാകാത്ത ബിസിനസ് കൂടിക്കാഴ്‌ചകളെ കുറിച്ച് നിങ്ങള്‍ ചിന്തിച്ചുകൊണ്ടേയിരിക്കും. നിങ്ങളുടെ ചില നിര്‍ദേശങ്ങള്‍ മറ്റുള്ളവര്‍ക്ക് സഹായകരമാകും. സന്തോഷത്തോടെ തന്നെ നിങ്ങള്‍ക്ക് ഈ ദിനം അവസാനിപ്പിക്കാന്‍ സാധിച്ചേക്കാം.

ധനു : പല രഹസ്യങ്ങളും മറന്ന് അവസാനം നിങ്ങളുടെ ശ്രദ്ധ ആവശ്യമുള്ള കാര്യങ്ങളില്‍ മാത്രം അഭിമുഖീകരിക്കുകയും ചെയ്യും. ഇന്ന് നിങ്ങൾ രൂപപ്പെടുത്തുന്ന ഏതൊരു ബന്ധവും ജീവിതകാലം മുഴുവൻ സുരക്ഷിതമായിരിക്കും. നിങ്ങൾക്ക് നിങ്ങളുടെ പ്രിയപ്പെട്ടവരുമായി നന്നായി ബന്ധപ്പെടാനും നന്ദിയുള്ളവരായിരിക്കാനും കഴിയും.

മകരം : വ്യാപാരികൾക്കും തൊഴിലാളികൾക്കും ഒരു വാഗ്‌ദാനവുമായിട്ടാണ് ഇന്നത്തെ ദിവസം വരുന്നത്. നിങ്ങൾക്ക് ആരോഗ്യകരവും സന്തുഷ്‌ടവുമായ ഒരു കുടുംബജീവിതം ആസ്വദിക്കാനുള്ള സാധ്യത ഇന്ന് കൂടുതലാണ്. എന്നിരുന്നാലും, നിങ്ങളുടെ ദേഷ്യവും പിരിമുറുക്കവും ഇന്ന് വൈകുന്നേരത്തോടെ വർധിക്കാൻ ഇടയുണ്ട്.

കുംഭം : ജോലി സ്ഥലത്ത് ഇന്ന് നിങ്ങള്‍ക്ക് ഏറ്റവും മികച്ച പ്രകടനം നടത്താന്‍ സാധിക്കും. സമർത്ഥമായി തീരുമാനങ്ങള്‍ എടുക്കാന്‍ ശ്രമിക്കുക. തിരക്കിട്ട് ഒരു നിലപാടിലേക്ക് എത്തുന്നത് പ്രതികൂല അഭിപ്രായമുണ്ടാക്കും. അതുകൊണ്ട് ശ്രദ്ധയോടെ മാത്രം കാര്യങ്ങള്‍ കൈകാര്യം ചെയ്യുക.

മീനം : ഇന്ന് നിങ്ങൾക്ക് ശക്തിയുടെയും ഉത്സാഹത്തിന്‍റെയും ഒരു ദിവസമായിരിക്കും. പുതിയ ആളുകളെ കണ്ടുമുട്ടുക, പുതിയ സുഹൃത്ബന്ധങ്ങള്‍ സൃഷ്ടിക്കുക, നിങ്ങളുടെ പ്രിയപ്പെട്ടവരോടൊപ്പം ആസ്വദിക്കുക. ഇന്ന് നിങ്ങൾ തന്നെ ഊർജ്ജസ്വലനും ശക്തനും ആവേശഭരിതനുമായിരിക്കും. തൊഴിൽപരമായും വ്യക്തിപരമായും പുതിയ പദ്ധതികൾ തയ്യാറാക്കുന്നതിൽ ഇന്ന് നിങ്ങൾ ശ്രദ്ധാലുവായിരിക്കും.

മേടം : നിരവധി സുവർണ്ണാവസരങ്ങൾ നിങ്ങളെത്തേടിയെത്തും. ഭാവിയിലേക്ക് നിങ്ങൾ ഇന്ന് ഭാഗ്യം കരുതിവെക്കും. ബിസിനസില്‍ പുതിയ കരാറുകള്‍ ലഭിക്കാന്‍ സാധ്യത. നിങ്ങളുടെ പരിശ്രമങ്ങൾ അനുസരിച്ചുള്ള ഫലങ്ങളായിരിക്കും നിങ്ങൾ നേടുന്നത്.

ഇടവം : ചില തീരുമാനങ്ങളിലേക്ക് എത്തുന്നതിന് മുന്‍പ് അതിനെ കുറിച്ച് നല്ലതുപോലെ ചിന്തിക്കുക. കാര്യങ്ങളെല്ലാം നിങ്ങളുടെ വഴിക്ക് കൊണ്ടുവരാൻ ഇന്നത്തെ ദിവസം സാധിക്കും. നിങ്ങളെ അലട്ടുന്ന എല്ലാ മോശം ചിന്തകളേയും ഇല്ലാതാക്കണം. ദിവസത്തിന്‍റെ അവസാനത്തിൽ നിങ്ങളുടെ മിക്ക പ്രശ്‌നങ്ങൾക്കും പരിഹാരം സമാധാനപരമായി കണ്ടെത്താനാകും.

മിഥുനം : ഇന്നത്തെ നിങ്ങളുടെ ഒരു പ്രവൃത്തിയിൽ നിന്ന് നിങ്ങളുടെ വ്യക്തിത്വം നിർണ്ണയിക്കപ്പെടും. മറ്റുള്ളവർ നിങ്ങളെ പ്രകോപിപ്പിച്ചേക്കാം. നിങ്ങൾ അല്‍പസമയത്തേക്ക് ഒറ്റക്കിരിക്കുന്നത് നന്നായിരിക്കും. സുഹൃത്തുക്കളുമായും നിങ്ങള്‍ സമയം ചെലവഴിക്കാന്‍ സാധ്യത.

കര്‍ക്കിടകം : നിങ്ങൾ നിങ്ങളുടെ പ്രിയപ്പെട്ടവർക്ക് നൽകിയ കരുതലും പരിരക്ഷയും അവർ മനസ്സിലാക്കും. ഇന്നത്തെ വൈകുന്നേരം വളരെ സാഹസികമായിരിക്കും. നിങ്ങൾക്കിന്ന് നഗരം വിട്ട് ഒരു ചെറിയ യാത്ര പോകാൻ തോന്നിയേക്കാം. സന്തോഷങ്ങൾ കണക്കിലെടുക്കാതെ നിങ്ങൾ ഇന്ന് സൗന്ദര്യകാര്യങ്ങളിൽ സമയം ചിലവഴിക്കാനുള്ള സാധ്യത കാണുന്നുണ്ട്.

Last Updated : Dec 26, 2023, 12:33 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.