ETV Bharat / bharat

നിങ്ങളുടെ ഇന്ന് (ഡിസംബര്‍ 15 വെള്ളി 2023)

author img

By ETV Bharat Kerala Team

Published : Dec 15, 2023, 7:12 AM IST

Horoscope prediction today : ഇന്നത്തെ ജ്യോതിഷ ഫലം

ജാതക പ്രവചനം  ഇന്നത്തെ ജ്യോതിഷ ഫലം  ഇന്നത്തെ രാശി ഫലം  ഇന്നത്തെ നക്ഷത്ര ഫലം  Todays Astrology result  Todays Star Result  ഇന്നത്തെ ജ്യോതിഷ ഫലം മലയാളം  horoscope prediction  Astrology prediction  horoscope prediction in malayalam  rasihchakra prediction malayalam
horoscope today

തീയതി: 15-12-2023 വെള്ളി

വർഷം: ശുഭകൃത് ദക്ഷിണായനം

ഋതു: ഹേമന്തം

തിഥി: വൃശ്ചികം ശുക്ല തൃദീയ

നക്ഷത്രം: പൂരാടം

അമൃതകാലം: 08:00 PM മുതൽ 09:26 PM വരെ

വർജ്യം: 06:15 PM മുതൽ 07:50 PM വരെ

ദുർമുഹൂർത്തം: 08:57 PM മുതൽ 09:45 PM വരെ & 02:21 PM മുതൽ 03:09 PM വരെ

രാഹുകാലം: 10:52 AM മുതൽ 12:19 PM വരെ

സൂര്യോദയം: 06:33 AM

സൂര്യാസ്‌തമയം : 06:04 PM

ചിങ്ങം : ഇന്ന് നിങ്ങൾക്ക് ചുറ്റുമുള്ള അന്തരീക്ഷത്തിൽ സ്നേഹമുണ്ട്. നിങ്ങളുടെ കോപം നിയന്ത്രിക്കണം. ദഹനവ്യവസ്ഥയ്ക്ക് തകരാറാനുഭവപ്പെടും. കൂടാതെ നിങ്ങൾക്ക് ശാരീരികമായി ബലഹീനതയും അനുഭവപ്പെടാൻ സാധ്യതയുണ്ട്. എന്നാൽ ദിവസത്തിന്‍റെ രണ്ടാം പകുതി വളരെ മികച്ചതായിരിക്കും.

കന്നി : നിങ്ങൾ ഇന്ന് ദുര്‍ബലരും അലസരുമായിരിക്കും. സാമ്പത്തിക ചെലവുകൾക്കുള്ള വലിയ സാധ്യതകള്‍ ഉള്ളതിനാൽ നിങ്ങളുടെ ധനം പരിപാലിക്കുക. തെറ്റായ മാനസികാവസ്ഥ നിങ്ങൾക്ക് ഒരു ചീത്തപ്പേരുണ്ടാക്കിയേക്കാം. പ്രശസ്‌തി നഷ്‌ടപ്പെടുത്താൻ ശ്രമിക്കരുത്. നിങ്ങൾക്ക് നിയുക്തമാക്കിയ ചുമതല കൃത്യസമയത്ത് പൂർത്തിയാക്കാത്തത് നിരാശപ്പെടുത്തിയേക്കാം.

തുലാം : പുതിയ പദ്ധതികള്‍ ആരംഭിക്കാന്‍ ഏറ്റവും അനുയോജ്യമായ സമയമാണിന്ന്. ഏറെക്കാലങ്ങള്‍ക്ക് ശേഷം ബാല്യകാലസുഹൃത്തിനെ കണ്ടുമുട്ടാന്‍ കഴിയും. അത് നിങ്ങൾക്ക് സന്തോഷം പകരും. നിങ്ങളുടെ മാന്യതയും അന്തസും ഉയരും. വൈകുന്നേരത്തോടെ കുടുംബത്തില്‍ ചെറിയ സംഘര്‍ഷങ്ങള്‍ക്ക് സാധ്യത. അമ്മയുടെ ആരോഗ്യനില മോശമാകാനിടയുണ്ട്. സ്വത്തുമായി ബന്ധപ്പെട്ട ഇടപാടുകളില്‍ ഇന്ന് ശ്രദ്ധിക്കണം.

വൃശ്ചികം : രാവിലെ എല്ലാമേഖലകളിലും ബുദ്ധിമുട്ട് നിറഞ്ഞ ദിവസമായിരിക്കും. പ്രത്യേകിച്ചും പ്രൊഫഷണല്‍ രംഗത്ത്. ഭാരിച്ച അധ്വാനവും കുറഞ്ഞ ഫലവും എന്ന അനുഭവം നിങ്ങളുടെ മനോവീര്യം നശിപ്പിക്കും. എന്നാല്‍ വൈകുന്നേരത്തോടെ സ്ഥിതിഗതികള്‍ മെച്ചപ്പെടും. വീട്ടില്‍ ശാന്തത പാലിച്ചും സംസാരം നിയന്ത്രിച്ചും കലഹങ്ങളും തര്‍ക്കങ്ങളും ഒഴിവാക്കുക. വൈകുന്നേരത്തോടെ ഗൃഹാന്തരീക്ഷത്തിലെ ഐക്യവും സമാധാനവും തിരിച്ചുകിട്ടും. സുഹൃത്തുക്കളും കുടുംബാംഗങ്ങളുമായി ഒരു സായാഹ്ന യാത്രക്കും സാധ്യതയുണ്ട്.

ധനു : ഇന്നൊരു സാധാരണ ദിവസമാണ്. ദിവസത്തിന്‍റെ ആദ്യപകുതിയില്‍ സന്തോഷവും സംതൃപ്‌തിയും നിറഞ്ഞുനില്‍ക്കും. എന്നാല്‍ രണ്ടാം പകുതിയില്‍ അല്‍പം പ്രശ്‌നങ്ങള്‍ നേരിടും. സാമ്പത്തിക നേട്ടങ്ങള്‍, സമൂഹിക സന്ദര്‍ശനങ്ങള്‍, ക്ഷേത്രദര്‍ശനം എന്നിവക്കൊക്കെ രണ്ടാം പകുതിയില്‍ സാധ്യതയുണ്ട്. പങ്കാളിയുടെ പിന്‍തുണയും സഹായവും ഉണ്ടാകും. എന്നാൽ കുടുംബാന്തരീക്ഷം കലുഷിതമായിരിക്കും. ഓഫിസിലും നിരാശാജനകമായ സ്ഥിതിവിശേഷമാകും. പലതരം ചിന്തകളില്‍ പെട്ട് നിങ്ങള്‍ക്ക് വ്യക്തമായൊരു തീരുമാനമെടുക്കല്‍ എളുപ്പമാവില്ല.

മകരം : രാവിലെ നേരിടുന്ന ചില പ്രശ്‌നങ്ങളൊഴിച്ചാല്‍ ഇന്ന് വിഷമിക്കാന്‍ കാര്യമൊന്നുമില്ല. ദിവസത്തിന്‍റെ ആദ്യ പകുതിയില്‍ നിങ്ങള്‍ ശ്രദ്ധയും ജാഗ്രതയും പുലര്‍ത്തണം. പ്രത്യേകിച്ചും ഒരു വ്യവഹാരത്തില്‍ നിങ്ങള്‍ സാക്ഷിയായി വിസ്‌തരിക്കപ്പെടാന്‍ ഇടയുള്ള സാഹചര്യത്തില്‍. ഇന്ന് അപകടസാധ്യത പ്രവചിക്കപ്പെടുന്നതുകൊണ്ട് വാഹനമോടിക്കുമ്പോള്‍ സൂക്ഷിക്കണം. ഉച്ചക്കുശേഷം സ്ഥിതിഗതികള്‍ അനുകൂലമാകും. രാവിലെ മോശമായിരുന്ന ആരോഗ്യനില ക്രമേണ മെച്ചപ്പെടും. ഗൃഹാന്തരീക്ഷം സൗഹാര്‍ദപൂര്‍ണമായിരിക്കും. ദാനധര്‍മ്മങ്ങളും സമൂഹ്യപ്രവര്‍ത്തനങ്ങളും ഇന്നത്തെ സായാഹ്നത്തില്‍ നിങ്ങള്‍ക്ക് ഉന്മേഷം പകരും.

കുംഭ: കുംഭരാശിക്കാര്‍ക്ക് ഇന്ന് തികച്ചും ഉത്‌പാദനക്ഷമമായ ദിവസമായിരിക്കും. സാമൂഹ്യ സാമ്പത്തിക രംഗങ്ങളില്‍ ഇന്ന് നിങ്ങൾക്ക്‌ അഭിവൃദ്ധിയുണ്ടകും. ദിവസത്തിന്‍റെ രണ്ടാം പകുതിയില്‍ സാഹചര്യങ്ങള്‍ മോശമാകും. ഗൃഹാന്തരീക്ഷത്തില്‍ ശാന്തിയും ഐക്യവും നഷ്‌ടപ്പെടും. അതുകൊണ്ട് നിങ്ങള്‍തന്നെ ഇടപെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കണം. അമിതചെലവിന് സാധ്യത കാണുന്നു. ചെലവ് നിയന്ത്രിക്കാന്‍ ശ്രദ്ധിക്കണം. നിയമ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ സൂക്ഷിക്കുക.

മീനം : നിങ്ങളുടെ കച്ചവടം അഭിവൃദ്ധി പ്രാപിക്കുന്ന ഒരു കാലഘട്ടമാണിത്. അത് നിങ്ങളെ മറ്റുള്ള സ്ഥലങ്ങളിലേക്ക് എത്തിക്കാൻ സാധ്യതയുണ്ട്. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ നിങ്ങളുടെ ജോലിയിൽ സന്തുഷ്‌ടരാണ്. അത് നിങ്ങളോട് അവർ പ്രകടിപ്പിക്കും. നിങ്ങളുടെ ലാഭവും വരുമാനവും വർധിക്കാൻ സാധ്യതയുണ്ട്.

മേടം : ഭാഗ്യനക്ഷത്രങ്ങൾ ഇന്ന് നിങ്ങളോടൊപ്പമില്ല. ജാഗ്രത പാലിക്കേണ്ടതുണ്ട്. ഓഫിസിലെ ജോലി കൈകാര്യം ചെയ്യാൻ നിങ്ങൾക്ക് വളരെ ബുദ്ധിമുട്ടേണ്ടിവരും. മുതിര്‍ന്ന ഉദ്യോഗസ്ഥരുമായി സംസാരിക്കുമ്പോൾ മൃദുവായി സംസാരിക്കുക. അത് നിങ്ങൾക്ക് ഗുണം ചെയ്യും. എന്നിരുന്നാലും, ദിവസത്തിന്‍റെ അവസാനത്തിൽ കാര്യങ്ങൾ മെച്ചപ്പെടാൻ സാധ്യതയുണ്ട്.

ഇടവം : നിങ്ങൾ ഇന്ന് കൂടുതല്‍ വികാരഭരിതനും അസ്വസ്ഥനുമാണ്. ആരോഗ്യം പ്രതികൂലമായി നിൽക്കും. മാനസികാവസ്ഥയിലെ മാറ്റം ബന്ധങ്ങളെ നശിപ്പിക്കുന്ന പരിധി വരെ പോകാം. കോപവും സംസാരവും നിയന്ത്രിക്കുക. ജോലിസ്ഥലത്ത് തടസങ്ങൾ നേരിടാൻ സാധ്യത. അതിനാൽ പുതിയ ജോലികൾ ആരംഭിക്കുന്നത് ഒഴിവാക്കുന്നതാണ് നല്ലത്.

മിഥുനം : ഇന്ന് ആദ്യ പകുതി അനുകൂലവും രണ്ടാം പകുതി പ്രതികൂലവുമാകും. ആദ്യ പകുതി വിനോദവും സന്തോഷവും ആരോഗ്യവും കൊണ്ടുവരുമ്പോള്‍ രണ്ടാം പകുതി ബുദ്ധിമുട്ടുകള്‍ നല്‍കുന്നു. അതുകൊണ്ട് ഇന്ന് കുടുംബത്തോടും സുഹൃത്തുക്കളോടുമൊപ്പം ഉല്ലാസകരമായി ചെലവിടാന്‍ ശ്രമിക്കുക. ഉച്ചക്ക് ശേഷം ഉത്‌കണ്‌ഠയും കോപവും ശാരീരിക അസുഖങ്ങളും മാനസിക അസ്വസ്ഥ്യങ്ങളും അനുഭവപ്പെടും.

കര്‍ക്കടകം : ജോലിസ്ഥലത്തെ ജോലിയും സൗഹാർദ അന്തരീക്ഷവും നിങ്ങളുടെ മനസിന്‍റെ സംഘർഷവസ്ഥയെ ലഘൂകരിക്കാൻ സാധ്യതയുണ്ട്. മാത്രമല്ല, ജോലിസ്ഥലത്തെ നിങ്ങളുടെ എതിരാളികൾ ഒരു മോശം പെരുമാറ്റം നടത്തും. അത് നിങ്ങൾക്ക് പ്രയോജനകരമാണെന്ന് തെളിയും. അമ്മയുടെ ഭാഗത്തു നിന്നും വരുന്ന നല്ല വാർത്ത നിങ്ങളുടെ കുടുംബാന്തരീക്ഷത്തെ ഇന്ന് കൂടുതൽ സന്തോഷകരമാക്കും. നിങ്ങളുടെ മാനസികവും ശാരീരികവുമായി ഇന്ന് ഏറ്റവും മികച്ച അവസ്ഥയിലാകും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.