ETV Bharat / bharat

പാകിസ്ഥാന്‍ ചാരവനിതകളുടെ ഹണിട്രാപ്പ്; സുപ്രധാന വിവരങ്ങള്‍ കൈമാറിയ ഇന്ത്യന്‍ സൈനികന്‍ ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍

author img

By

Published : Aug 9, 2022, 11:45 AM IST

സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി പാകിസ്ഥാൻ ഇന്‍റർ സർവിസസ് ഇന്‍റലിജൻസിന് വിവരങ്ങള്‍ കൈമാറിയ ചാരസംഘം രാജസ്ഥാനിൽ പിടിയിലായി. പിടിയിലായത് ഇന്ത്യന്‍ സൈനികന്‍ ഉള്‍പ്പെടെ ആറ് പേര്‍.

Honey Trap in Rajasthan  Honey trap of Jawan becoming Hindu  Intelligence agencies detained six people  ISI female agent  Etv Bharat Rajasthan News  Jodhpur Latest News  പാകിസ്ഥാൻ ഇന്റർ സർവീസസ് ഇന്റലിജൻസിന് വിവരങ്ങള്‍ കൈമാറിയ സംഘം പിടിയില്‍  ഇന്ത്യന്‍ സൈനികന്‍ ഉള്‍പ്പെടെ ആറുപേര്‍ പിടിയില്‍  പാകിസ്ഥാന്‍ ചാരവനിതകളുടെ ഹണിട്രാപ്പ്  രാജസ്ഥാനിലെ ഹണി ട്രാപ്പ്  പാകിസ്ഥാന്‍ വനിത ഐഎസ്‌ഐ ഏജന്റുമാർ  ചാരസംഘം രാജസ്ഥാനിൽ പിടിയിലായി  ഇന്ത്യന്‍ ആര്‍മിയുടെ വിവരങ്ങള്‍ കൈമാറിയ സംഘം പിടിയില്‍  പാകിസ്ഥാന്‍ വനികളുടെ ഹണി ട്രാപ്പ്  latest news in rajastan
പാകിസ്ഥാന്‍ ചാരവനിതകളുടെ ഹണിട്രാപ്പ്; സുപ്രധാന വിവരങ്ങള്‍ കൈമാറിയ ഇന്ത്യന്‍ സൈനികന്‍ ഉള്‍പ്പെടെ ആറ് പേര്‍ പിടിയില്‍

ജോധ്‌പൂര്‍(രാജസ്ഥാന്‍): സ്വാതന്ത്ര്യ ദിനത്തിന് മുന്നോടിയായി പാകിസ്ഥാൻ ഇന്‍റർ സർവിസസ് ഇന്‍റലിജൻസിന് വിവരങ്ങള്‍ കൈമാറിയ ചാരസംഘം രാജസ്ഥാനിൽ പിടിയിലായി. ആർമി ഇന്‍റലിജൻസും രാജസ്ഥാൻ പൊലീസിന്‍റെ സ്‌പെഷ്യൽ ബ്രാഞ്ചും ചേര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് ചാരസംഘം പിടിയിലായത്. ജോധ്‌പൂർ, പാലി, ജയ്‌സാൽമീർ എന്നിവിടങ്ങളിൽ നിന്നുള്ള ആറ് പേരെ അന്വേഷണ സംഘം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

അറസ്‌റ്റിലായവരില്‍ ഒരാള്‍ പട്ടാളക്കാരനും, മറ്റ് അഞ്ച് പേര്‍ സാധാരണ പൗരന്മാരുമാണ്. പാകിസ്ഥാന്‍ വനിത ഐഎസ്‌ഐ ഏജന്‍റുമാർ അറസ്റ്റിലായവരെ ഹണി ട്രാപ്പില്‍പെടുത്തി വിവരങ്ങള്‍ ചോര്‍ത്തുകയായിരുന്നു. വീഡിയോ ക്ലിപ്പുകൾ ഉൾപ്പെടെ സുപ്രധാന സൈനിക വിവരങ്ങൾ പാകിസ്ഥാന്‍ വനിതകള്‍ക്ക് കൈമാറിയതായാണ് റിപ്പോര്‍ട്ട്.

അറസ്റ്റിലായവരെ കൂടുതൽ ചോദ്യം ചെയ്യലിനായി ജയ്‌പൂരിലേക്ക് കൊണ്ടുപോയി. മേയ് മാസത്തില്‍ പാകിസ്ഥാൻ വനിത ചാര സംഘടനയില്‍ ഉള്‍പ്പെട്ട ഒരു സ്‌ത്രീ റിയ എന്ന് പേര് മാറ്റി രാജസ്ഥാനിലെ ജോധ്‌പൂരിലെ മിസൈൽ റെജിമെന്‍റിലെ 24 കാരനായ സൈനികൻ പ്രദീപ് കുമാറിനെ ഹണി ട്രാപ്പില്‍ ഉള്‍പ്പെടുത്തി എന്ന് സൈന്യം റിപ്പോര്‍ട്ട് ചെയ്യുന്നു.

തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ പാകിസ്ഥാന്‍ ഐഎസ്‌ഐയ്‌ക്ക്‌ വേണ്ടി പ്രവര്‍ത്തിക്കുന്നതാണ് ഈ വനിതകള്‍ എന്ന് കണ്ടെത്തി. മിലിറ്ററി യൂണിഫോം ധരിച്ച ചിത്രം ചാര വനിതയും പ്രദീപ് കുമാറും പരസ്‌പരം കൈമാറിയിരുന്നു. അഞ്ച് മാസം ഇവരുടെ പ്രേമം നീണ്ടുനിന്നു എന്നും റിപ്പോര്‍ട്ടുണ്ട്.

പാകിസ്ഥാൻ വനിതയ്‌ക്ക് പങ്കുവച്ച എല്ലാ സുപ്രധാന വിവരങ്ങളും പ്രദീപ് കുമാര്‍ പിന്നീട് ഡിലീറ്റാക്കി. എന്നാല്‍, സൈനിക ഇന്‍റലിജൻസ് സംഘം കൈമാറിയ വിവരങ്ങളെല്ലാം വീണ്ടെടുത്തു.

ജയ്‌സാൽമീറിലെ പൊഖ്‌റാനിൽ നിന്ന് ഭനിയാന നിവാസിയായ മജീദ് ഖാൻ എന്നയാളെയും പൊലീസ് കസ്റ്റഡിയിലെടുത്തു. പാകിസ്ഥാൻ ചാരന്‍ എന്ന സംശയത്തിലാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. പാകിസ്ഥാൻ ചാരന്മാരെന്ന് സംശയിക്കുന്നവരുടെ മൊബൈൽ ഫോണുകളും മറ്റ് ഇലക്‌ട്രോണിക് ഉപകരണങ്ങളും അന്വേഷണത്തിനായി പിടിച്ചെടുത്തിട്ടുണ്ട്. അറസ്റ്റിലായവർക്കെതിരെ 1923ലെ ഒഫീഷ്യൽ സീക്രട്ട് ആക്‌ട് പ്രകാരം നടപടിയെടുക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.