ETV Bharat / bharat

വക്കീലെന്ന വ്യാജേന അടുക്കും, പിന്നെ ഹണി ട്രാപ്പില്‍പ്പെടുത്തും ; സിനിമ-രാഷ്ട്രീയ രംഗങ്ങളിലെ പ്രമുഖരുടെ പണം തട്ടിയ യുവതി പിടിയില്‍

author img

By

Published : Oct 8, 2022, 10:52 PM IST

രാഷ്‌ട്രീയ, സിനിമ രംഗങ്ങളിലെ നിരവധി പ്രമുഖരുടെ പണം തട്ടിയ യുവതി, ഒഡിഷയിലെ ഭുവനേശ്വറില്‍ ആഡംബര ജീവിതമാണ് നയിച്ചത്

പണം തട്ടിയ യുവതി പിടിയില്‍  ഹണി ട്രാപ്പില്‍ പെടുത്തും  honey trap Bhubaneswar woman arrested  പ്രമുഖരുടെ പണം തട്ടിയ യുവതി പിടിയില്‍  ഒഡിഷ
വക്കീലെന്ന വ്യാജേനെ അടുക്കും, പിന്നെ ഹണി ട്രാപ്പില്‍ പെടുത്തും; ഭീഷണിയിലൂടെ പ്രമുഖരുടെ പണം തട്ടിയ യുവതി പിടിയില്‍

ഭുവനേശ്വര്‍ : രാഷ്‌ട്രീയ, സിനിമ രംഗങ്ങളിലെയടക്കം പ്രമുഖരെ ഹണി ട്രാപ്പില്‍പ്പെടുത്തി പണം തട്ടിയ യുവതി പിടിയില്‍. ഒഡിഷയിലെ ഭുവനേശ്വര്‍ സ്വദേശിയായ അർച്ചന നാഗിനെയാണ് പൊലീസ് അറസ്റ്റുചെയ്‌തത്. യുവതിയുടെ തട്ടിപ്പിന് ഇരയായ സിനിമ നിർമാതാവ് നല്‍കിയ പരാതിയെ തുടര്‍ന്ന് ഇന്നാണ് (ഒക്‌ടോബര്‍ എട്ട്) പൊലീസ് നടപടിയുണ്ടായത്.

അഭിഭാഷക എന്ന വ്യാജേന പ്രമുഖരായ ആളുകള്‍ക്ക് ഫേസ്‌ബുക്കിലൂടെ ഫ്രണ്ട് റിക്വസ്റ്റ് അയച്ച് സൗഹൃദം സ്ഥാപിച്ച് തട്ടിപ്പ് നടത്തുന്നതാണ് ഇവരുടെ ശൈലി. സൗഹൃദത്തിലായ ആളുകളെ വീട്ടിലേക്ക് വിളിച്ചുവരുത്തുകയും ശാരീരികമായി അടുപ്പം പുലര്‍ത്തുകയും ഇത് മുറിയിൽ സ്ഥാപിച്ച രഹസ്യ ക്യാമറയിൽ പകര്‍ത്തുകയും ചെയ്യും. ഇങ്ങനെ പകര്‍ത്തുന്ന വീഡിയോ ഉപയോഗിച്ചാണ് ബ്ലാക്ക് മെയില്‍ ചെയ്യുന്നത്.

നേരത്തേ, സിനിമ നിർമാതാവ് നൽകിയ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് അന്വേഷണം നടത്തുകയും തുടര്‍ന്ന് ഇന്ന് യുവതിക്കെതിരെ നടപടി സ്വീകരിക്കുകയുമായിരുന്നു. അര്‍ച്ചനയുടെ കൈയില്‍ നിന്നും രണ്ട് പെൻഡ്രൈവുകളും മൊബൈൽ ഫോണുകളും പൊലീസ് പിടിച്ചെടുത്തു. ഭുവനേശ്വറിൽ ആഡംബര ജീവിതമാണ് യുവതി നയിച്ചിരുന്നതെന്ന് പൊലീസ് കണ്ടെത്തി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.