ETV Bharat / bharat

എം‌എൽ‌എ വിജയ് മിശ്രയുടെ വീട് പൊളിച്ചുമാറ്റുന്നതിന് ഹൈക്കോടതി സ്റ്റേ

author img

By

Published : Nov 12, 2020, 6:07 PM IST

നവംബർ 5 ന് വീട് പൊളിച്ച് നീക്കണമെന്ന് കോടതി ഉത്തരവിട്ട് 15 മിനിറ്റിനുള്ളില്‍ തന്നെ പൊളിച്ചുനീക്കൽ നടപടികൾ ആരംഭിച്ചതായും പ്രതിരോധിക്കാൻ ന്യായമായ അവസരം നൽകാതെയാണ് ഈ നടപടിയെന്നും ചൂണ്ടിക്കാട്ടി എം‌എൽ‌എ കോടതിയിൽ ഹര്‍ജി നൽകിയിരുന്നു.

High court stays the demolition of MLA Vijay Mishra's house  High Court stays demolition of house of UP MLA  Demolition of house of UP MLA stayed by court  എം‌എൽ‌എ വിജയ് മിശ്രയുടെ വീട് പൊളിച്ചുമാറ്റുന്നതിന് ഹൈക്കോടതി സ്റ്റേ ചെയ്യുന്നു  വിജയ് മിശ്ര  ഹൈക്കോടതി  വീട് പൊളിച്ച് നീക്കണ
എം‌എൽ‌എ വിജയ് മിശ്രയുടെ വീട് പൊളിച്ചുമാറ്റുന്നതിന് ഹൈക്കോടതി സ്റ്റേ ചെയ്യുന്നു

ഭാദോഹി: എം‌എൽ‌എ വിജയ് മിശ്രയുടെ വീട് പൊളിച്ച് മാറ്റുന്നത് അലഹബാദ് ഹൈക്കോടതി വിലക്കി. നവംബർ 5 ന് വീട് പൊളിച്ച് നീക്കണമെന്ന് കോടതി ഉത്തരവിട്ട് 15 മിനിറ്റിനുള്ളില്‍ തന്നെ പൊളിച്ചുനീക്കൽ നടപടികൾ ആരംഭിച്ചതായും പ്രതിരോധിക്കാൻ ന്യായമായ അവസരം നൽകാതെയാണ് ഈ നടപടിയെന്നും ചൂണ്ടിക്കാട്ടി എം‌എൽ‌എ കോടതിയിൽ ഹര്‍ജി നൽകിയിരുന്നു. അതിന്‍റെ അടിസ്ഥാനത്തിലാണ് പൊളിച്ച് നീക്കല്‍ നടപടി നിര്‍ത്തിവെക്കാന്‍ കോടതി ഉത്തരവിട്ടത്.ജസ്റ്റിസ് അശ്വിനി കുമാർ മിശ്രയാണ് ഉത്തരവിട്ടത്. രണ്ടാഴ്ചയ്ക്കകം കൗണ്ടർ സത്യവാങ്മൂലം സമർപ്പിക്കാൻ കോടതി സംസ്ഥാന സർക്കാരിനോടും പ്രയാഗ്രാജ് വികസന അതോറിറ്റിയോടും ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി ഡിസംബർ 2 ന് കോടതി പരിഗണിക്കും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.