ETV Bharat / bharat

കനത്ത മഴയിൽ കരകവിഞ്ഞൊഴുകി മൂസി ; ഹൈദരാബാദിൽ ജാഗ്രതാനിർദേശം

author img

By

Published : Sep 28, 2021, 10:16 PM IST

കനത്ത മഴ  ഗുലാബ് ചുഴലിക്കാറ്റ്  മൂസി നദി  മൂസാറാംബാഗ്  Musi River  ഹൈദരാബാദ്  hyderabad  ചദർഘട്ട് പാലം
കനത്ത മഴയെ തുടർന്ന് മൂസി നദി കരകവിഞ്ഞൊഴുകി; ഹൈദരാബാദിൽ ജാഗ്രത നിർദേശം

മൂസി നദി കരകവിഞ്ഞൊഴുകിയതോടെ മൂസാറാംബാഗ് പാലത്തിലൂടെയുള്ള ഗതാഗതം നിർത്തിവച്ചു

ഹൈദരാബാദ് : ഗുലാബ് ചുഴലിക്കാറ്റിന്‍റെ പ്രഭാവത്തിൽ ഹൈദരാബാദ് നഗരത്തിൽ കനത്ത മഴയും വെള്ളപ്പൊക്കവും. ഹൈദരാബാദിലെ ഇരട്ട ജലസംഭരണികളായ ഹിമായാത് സാഗറിന്‍റെയും ഉസ്‌മാൻ സാഗറിന്‍റെയും ഷട്ടറുകള്‍ ഉയർത്തി. ആകെ 11000 ക്യൂസെക്‌സ് ജലം മൂസി നദിയിലേക്ക് തുറന്നുവിട്ടു.

മൂസി നദി കരകവിഞ്ഞൊഴുകിയതോടെ മൂസാറാംബാഗ് പാലത്തിലൂടെയുള്ള ഗതാഗതം താത്കാലികമായി നിർത്തിവച്ചു. ചദർഘട്ട് പാലത്തിലും മൂസി നദി കരകവിഞ്ഞൊഴികിയതിനാൽ അതുവഴിയുള്ള ഗതാഗതവും അടച്ചിരിക്കുകയാണ്.

Also Read: 'കനയ്യ പാർട്ടിയെ വഞ്ചിച്ചു' ; വിമർശനവുമായി ഡി രാജ

കനത്ത വെള്ളപ്പൊക്കമുണ്ടായ ചദർഘട്ട് പാലത്തിൽ പൊലീസ് ഉദ്യോഗസ്ഥർ തുടർനടപടികൾ സ്വീകരിച്ച് വരികയാണ്. മൂസി നദിയുടെ പരിസരത്തേക്ക് ജനങ്ങൾ വരരുതെന്ന് ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

ഹൈദരാബാദിലെ ചദർഘട്ട്, ശങ്കർ നഗർ, മൂസാറാംബാഗ്, ഓൾഡ് മലക്പേട്ട് എന്നിവിടങ്ങളിൽ പൊലീസ് അതീവ ജാഗ്രതാനിർദേശം നൽകിയിട്ടുണ്ട്. പീർജാഡിഗുഡയിലെ നിരവധി കോളനികൾ വെള്ളപ്പൊക്കത്തിലാണ്.

മൂസി നദിയിൽ വെള്ളപ്പൊക്കം ഉണ്ടാകുമെന്ന് ജിഎച്ച്എംസി അധികൃതർ മുന്നറിയിപ്പ് നൽകി. ചദർഘട്ടിലെ ശങ്കർ നഗറിൽ അധികൃതർ ദുരിതാശ്വാസ ക്യാമ്പ് തുറന്നിട്ടുണ്ട്.

അതേസമയം മൂസിയില്‍ ഒഴുകുന്ന നിലയില്‍ ഒരു മൃതദേഹം കാണപ്പെട്ടു. ആളെ തിരിച്ചറിഞ്ഞിട്ടില്ല. നീന്തൽ വിദഗ്‌ദരുടെയും എസ്‌ഡിആർഎഫ് ജീവനക്കാരുടെയും സഹായത്തോടെ മൃതദേഹം കരയ്‌ക്കെത്തിക്കാന്‍ ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ബുധനാഴ്‌ചയും തിരച്ചില്‍ തുടരും.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.