ETV Bharat / bharat

Gold smuggling case| വിജേഷ് പിള്ളക്കെതിരായ കേസ് പുനഃപരിശോധിക്കണം; നിര്‍ദേശവുമായി കര്‍ണാടക ഹൈക്കോടതി

author img

By

Published : Jun 21, 2023, 10:40 AM IST

Gold smuggling case  വിജേഷ് പിള്ളക്കെതിരായ കേസ് പുനഃപരിശോധിക്കണം  നിര്‍ദേശവുമായി ഹൈക്കോടതി  ഹൈക്കോടതി  ഹൈക്കോടതി വാര്‍ത്തകള്‍  ഹൈക്കോടതി പുതിയ വാര്‍ത്തകള്‍  Vijesh Pillai in gold smuggling case  gold smuggling case  Gold smuggling case  മജിസ്‌ട്രേറ്റ് കോടതി  കര്‍ണാടക ഹൈക്കോടതി
വിജേഷ് പിള്ളക്കെതിരായ കേസ് പുനഃപരിശോധിക്കണം

സ്വര്‍ണക്കടത്ത് കേസില്‍ വിജേഷ്‌ പിള്ളക്കെതിരെ അന്വേഷണം നടത്താന്‍ അനുമതി നല്‍കണമെന്ന പൊലീസിന്‍റെ ഹര്‍ജി സ്വീകരിച്ചു. പുനഃപരിശോധനയ്‌ക്ക് ഉത്തരവിട്ട് കര്‍ണാടക ഹൈക്കോടതി. റദ്ദാക്കിയ മജിസ്‌ട്രേറ്റ് കോടതി നടപടികളില്‍ പിഴവ് വരുത്തിയെന്നും ഹൈക്കോടതി.

ബെംഗളൂരു: സ്വര്‍ണ കടത്ത് കേസില്‍ വിജേഷ്‌ പിള്ളക്കെതിരായ അന്വേഷണം പുനഃപരിശോധിക്കാന്‍ നിര്‍ദേശിച്ച് കര്‍ണാടക ഹൈക്കോടതി. കേസില്‍ ആരോപണ വിധേയനായ വിജേഷ്‌ പിള്ളക്ക് എതിരെ അന്വേഷണം നടത്താന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ട് പൊലീസ് നല്‍കിയ ഹര്‍ജിയെ തുടര്‍ന്നാണ് ഹൈക്കോടതിയുടെ ഉത്തരവ്. കേസില്‍ അന്വേഷണം റദ്ദാക്കിയ മജിസ്‌ട്രേറ്റ് കോടതി ഉത്തരവ് റദ്ദാക്കിയാണ് ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടത്.

അന്വേഷണ ഉത്തരവ് റദ്ദാക്കി മജിസ്‌ട്രേറ്റ് കോടതി: സ്വര്‍ണ കടത്ത് കേസ് അന്വേഷണം റദ്ദാക്കിയ മജിസ്‌ട്രേറ്റ് കോടതി നടപടികളില്‍ പിഴവ് വരുത്തിയെന്നും കോടതി ചൂണ്ടിക്കാട്ടി. വിജേഷ്‌ പിള്ളക്കെതിരെ സ്വര്‍ണ കടത്ത് കേസ് പ്രതിയായ സ്വപ്‌ന സുരേഷ്‌ നല്‍കിയ പരാതിയില്‍ അന്വേഷണം നടത്താന്‍ ഉത്തരവിട്ടിരുന്ന മജിസ്‌ട്രേറ്റ് കോടതി പിന്നീട് ഉത്തരവ് റദ്ദാക്കുകയായിരുന്നു. മജിസ്‌ട്രേറ്റ് കോടതിയുടെ ഉത്തരവ് ചോദ്യം ചെയ്‌ത് വിജേഷ്‌ പിള്ള നല്‍കിയ അപേക്ഷയ്‌ക്ക് പിന്നാലെയായിരുന്നു അന്വേഷണ ഉത്തരവ് റദ്ദാക്കിയത്. വിജേഷിന്‍റെ ഹര്‍ജി പരിഗണിച്ച ജസ്റ്റിസ് എം.നാഗപ്രസന്ന അധ്യക്ഷനായ ബെഞ്ചാണ് കേസ് അന്വേഷണത്തിനുള്ള ഉത്തരവ് റദ്ദാക്കിയത്.

വിജേഷ്‌ പിള്ളക്കെതിരെയുള്ള സ്വപ്‌നയുടെ പരാതി: സ്വര്‍ണ കടത്ത് കേസ് ഒത്ത് തീര്‍പ്പാക്കുന്നതിനായി വിജേഷ്‌ പിളള തന്നെ സമീപിച്ചുവെന്നും 30 കോടി രൂപ വാഗ്‌ദാനം ചെയ്‌തു എന്നുമാണ് വിജേഷ്‌ പിള്ളക്കെതിരെയുള്ള സ്വപ്‌നയുടെ ആരോപണം. ഇക്കഴിഞ്ഞ മാര്‍ച്ചില്‍ കൊച്ചിയിലെ ഒരു സ്വകാര്യ ഹോട്ടലില്‍ തന്നെ സന്ദര്‍ശിക്കാനെത്തിയ ഇയാള്‍ കേസില്‍ ഒത്തു തീര്‍പ്പാക്കാന്‍ തനിക്ക് കോടികള്‍ നല്‍കാമെന്ന് വാഗ്‌ദാനം നല്‍കുകയായിരുന്നുവെന്നാണ് സ്വപ്‌നയുടെ പരാതി. മുഖ്യമന്ത്രി പിണറായി വിജയനും കുടുംബാംഗങ്ങളും ഉള്‍പ്പെട്ട കേസ് ഒത്തു തീര്‍പ്പാക്കി ഒരാഴ്‌ചയ്‌ക്കുള്ളില്‍ ബെംഗളൂരു വിടാനും ഇയാള്‍ പറഞ്ഞെന്ന് സ്വപ്‌ന പരാതിയില്‍ പറയുന്നു.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദനാണ് തന്നെ വിട്ടതെന്നും കേസ് ഒത്ത് തീര്‍പ്പാക്കിയില്ലെങ്കില്‍ കൊല്ലുമെന്നും വിജേഷ്‌ പിള്ള ഭീഷണപ്പെടുത്തിയതായി സ്വപ്‌ന പറഞ്ഞു. വിഷയവുമായി ബന്ധപ്പെട്ട് കെആര്‍ പുര പൊലീസിലാണ് സ്വപ്‌ന പരാതി നല്‍കിയത്.

സ്വപ്‌നയുടെ ആരോപണങ്ങളില്‍ പ്രതികരിച്ച് വിജേഷ്‌ പിള്ള: കോടികള്‍ നല്‍കി സ്വര്‍ണ കടത്ത് കേസ് ഒത്തു തീര്‍പ്പാക്കാന്‍ ശ്രമിച്ചുവെന്ന സ്വപ്‌നയുടെ ആരോപണത്തിന് പിന്നാലെ വിജേഷ്‌ പിള്ള പ്രതികരണവുമായി രംഗത്തെത്തിയിരുന്നു. സ്വപ്‌നയുമായി താന്‍ കൊച്ചിയിലെ ഹോട്ടലില്‍ വച്ച് കൂടിക്കാഴ്‌ച നടത്തിയിരുന്നുവെന്നും സ്വപ്‌നയുടെ ക്ഷണം സ്വീകരിച്ചാണ് താന്‍ അവിടെ ചെന്നതെന്നും എന്നാല്‍ സ്വര്‍ണ കടത്ത് കേസിനെ കുറിച്ച് യാതൊന്നും സംസാരിച്ചിട്ടില്ലെന്നും വിജേഷ്‌ പറഞ്ഞു. ഒടിടി നിര്‍മാണവുമായി ബന്ധപ്പെട്ട വിഷയങ്ങളാണ് തങ്ങള്‍ ചര്‍ച്ച ചെയ്‌തതെന്നായിരുന്നു വിജേഷിന്‍റെ വാദം.

സിപിഎം പാര്‍ട്ടിയോടോ സംസ്ഥാന സെക്രട്ടറിയായ എംവി ഗോവിന്ദനോടോ എംഎ യൂസഫലിയോടോ തനിക്ക് യാതൊരുവിധ ബന്ധവും ഇല്ലെന്നും വിജേഷ്‌ പറഞ്ഞു. സ്വര്‍ണക്കടത്തുമായി ബന്ധപ്പെട്ട വിഷയങ്ങളില്‍ സംസാരം ഉണ്ടായിട്ടുണ്ടെങ്കില്‍ ഹോട്ടലില്‍ നിന്നുള്ള ദൃശ്യങ്ങളെല്ലാം പുറത്ത് വിടണമെന്നും ഇഡിയോട് വിജേഷ്‌ ആവശ്യപ്പെട്ടു. സ്വപ്‌ന എന്തിനാണ് തനിക്കെതിരെ ഇത്തരമൊരു ആരോപണം ഉന്നയിക്കുന്നതെന്ന് എനിക്ക് അറിയില്ലെന്നും വിജേഷ്‌ പിള്ള പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.