ETV Bharat / bharat

ജന്മം നല്‍കണോ, അമ്മയായാല്‍ പോരെ; മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞിന് മുലപ്പാല്‍ നല്‍കി പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ

author img

By

Published : Dec 24, 2022, 5:28 PM IST

ഗ്രേറ്റര്‍ നോയിഡയിലെ കൊടും തണുപ്പില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ കുഞ്ഞിന് മുലപ്പാല്‍ നല്‍കി സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ ഭാര്യ ജ്യോതി സിങ്

Greater Noida  SHO  Station house officer  reastfeed  infant  Uttarpradesh  ജന്മം  അമ്മ  മാതാപിതാക്കള്‍  മുലപ്പാല്‍  പൊലീസ്  ഭാര്യ  ഗ്രേറ്റര്‍ നോയിഡ  നോയിഡ  ഉത്തര്‍പ്രദേശ്  കുഞ്ഞിനെ  നോളജ് പാർക്ക്
മാതാപിതാക്കള്‍ ഉപേക്ഷിച്ച കുഞ്ഞിന് മുലപ്പാല്‍ നല്‍കി പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ

നോയിഡ (ഉത്തര്‍പ്രദേശ്): മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ കുഞ്ഞിന് മുലപ്പാല്‍ നല്‍കി പൊലീസ് ഉദ്യോഗസ്ഥന്‍റെ ഭാര്യ. കൊടും തണുപ്പില്‍ മാതാപിതാക്കള്‍ ഉപേക്ഷിച്ചുപോയ കുഞ്ഞിന് സ്‌റ്റേഷന്‍ ഹൗസ് ഓഫിസറുടെ (എസ്‌എച്ച്ഒ) ഭാര്യ ജ്യോതി സിങാണ് മുലപ്പാല്‍ നല്‍കി മാതൃത്വം തെളിയിച്ചത്. വാഹനം പാര്‍ക്ക് ചെയ്യുന്ന സ്ഥലത്തിന് സമീപമുള്ള കുറ്റിക്കാട്ടില്‍ തുണിയില്‍ പൊതിഞ്ഞ നിലയിലായിരുന്നു കുഞ്ഞിനെ കണ്ടെത്തിയത്.

ഗ്രേറ്റര്‍ നോയിഡയിലെ നോളജ് പാർക്ക് ഏരിയയില്‍ ഡിസംബര്‍ 20 നാണ് സംഭവം. മാതാപിതാക്കള്‍ ഉപേക്ഷിച്ച നിലയില്‍ കുഞ്ഞിനെ കണ്ടതോടെ ആളുകള്‍ പൊലീസില്‍ വിവരമറിയിക്കുകയായിരുന്നു. തുടര്‍ന്ന് സ്ഥലത്തെത്തിയ പൊലീസ് കുഞ്ഞിനെ സ്‌റ്റേഷനിലേക്ക് കൊണ്ടുപോയി. എന്നാല്‍ വിശപ്പും തണുപ്പും കാരണം കുഞ്ഞ് കരച്ചില്‍ നിര്‍ത്താന്‍ കൂട്ടാക്കിയില്ല. മുലപ്പാല്‍ നല്‍കാതെ മറ്റൊന്നുകൊണ്ടും കുഞ്ഞിന്‍റെ കരച്ചില്‍ നിര്‍ത്താനാകില്ലെന്ന് പൊലീസ് ഉദ്യോഗസ്ഥര്‍ മനസിലാക്കുന്നത് അപ്പോഴാണ്. ഈ സമയത്താണ് എസ്‌എച്ച്ഒയുടെ ഭാര്യ ജ്യോതി സിങ് കുഞ്ഞിന് മുലപ്പാല്‍ നല്‍കാന്‍ തയ്യാറാകുന്നത്. നിലവില്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്ന കുട്ടിയുടെ ആരോഗ്യനില തൃപ്‌തികരമാണെന്ന് അധികൃതര്‍ അറിയിച്ചു.

കുഞ്ഞ് കരയുന്നത് കണ്ട് തനിക്ക് സങ്കടം തോന്നി. വിശന്നുകരയുന്ന കുഞ്ഞിനെ നോക്കി നില്‍ക്കാന്‍ എനിക്കായില്ലെന്നും അങ്ങനെയാണ് മുലയൂട്ടാന്‍ തീരുമാനിച്ചതെന്നും ജ്യോതി സിങ് പ്രതികരിച്ചു. കുട്ടികളെ പരിപാലിക്കുന്നതിൽ ആർക്കെങ്കിലും പ്രശ്‌നമുണ്ടെങ്കിൽ അവരെ സുരക്ഷിതമായി അനാഥാലയം അല്ലെങ്കിൽ എൻ‌ജി‌ഒ പോലെ വളർത്താൻ കഴിയുന്ന ഒരു സ്ഥലത്തേക്ക് കൊണ്ടുപോകണമെന്നും അല്ലാതെ ഉപേക്ഷിച്ച് പോകുന്ന രീതി അപലപനീയമാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. അതേസമയം കുട്ടിയെ ഉപേക്ഷിച്ചുപോയ മാതാപിതാക്കളെക്കുറിച്ച് ഇതുവരെ വിവരം ലഭിച്ചിട്ടില്ലെന്ന് പൊലീസ് പറയുന്നു.

Also read: പൊലീസാണ്, അതിലുപരി 'അമ്മ'യാണ്; പൊലീസ് ഉദ്യോഗസ്ഥ രമ്യയ്‌ക്ക് ആദരം

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.