ETV Bharat / bharat

വിവാഹ അഭ്യര്‍ഥന നിരസിച്ചു ; പെണ്‍കുട്ടിയെ കോളജില്‍ വച്ച് കുത്തിക്കൊലപ്പെടുത്തി

author img

By

Published : Jan 2, 2023, 5:12 PM IST

Updated : Jan 2, 2023, 8:40 PM IST

ബെംഗളൂരു യലഹങ്കയിലെ പ്രസിഡൻസി കോളജിലാണ് നടുക്കുന്ന സംഭവം. കോലാര്‍ സ്വദേശിയായ 20 കാരിയാണ് കൊല്ലപ്പെട്ടത്. കോലാര്‍ സ്വദേശിയായ പവന്‍ കല്യാണ്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ കുത്തി കൊലപ്പെടുത്തിയത്.

A Girl Stabbed to death in a Bengaluru college  Girl Stabbed to death by male student in college  Girl Stabbed to death in Bengaluru college  Girl Stabbed to death by male student  വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു  കുത്തേറ്റ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു  ബെംഗളൂരു ലഹങ്ക
കുത്തേറ്റ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു

വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു

ബെംഗളൂരു : യുവാവിന്‍റെ കുത്തേറ്റ് വിദ്യാര്‍ഥിനി കൊല്ലപ്പെട്ടു. യലഹങ്ക താലൂക്കിലെ രാജനുകുണ്ടെക്ക് സമീപമുള്ള പ്രസിഡൻസി കോളജിൽ ഇന്ന് ഉച്ചയ്ക്ക് 12.30 മണിയോടെയായിരുന്നു ക്രൂരമായ സംഭവം. കോലാര്‍ സ്വദേശിയായ ഒന്നാം സെമസ്റ്റര്‍ എം ടെക് വിദ്യാര്‍ഥിനിയാണ് കൊല്ലപ്പെട്ടത്.

നാട്ടുകാരനായ പവന്‍ കല്യാണ്‍ എന്ന യുവാവാണ് പെണ്‍കുട്ടിയെ കൊലപ്പെടുത്തിയത്. ഇയാളും കോലാര്‍ സ്വദേശിയാണ്. പെണ്‍കുട്ടി വിവാഹ അഭ്യര്‍ഥന നിരസിച്ചതാണ് കൊലപാതകത്തിലേക്ക് നയിച്ചത് എന്നാണ് ലഭിക്കുന്ന വിവരം. ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ വിദ്യാര്‍ഥിനിയെ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും വഴിമധ്യേ മരിച്ചു.

പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം യുവാവ് സ്വയം കുത്തി ആത്‌മഹത്യക്ക് ശ്രമിക്കുകയായിരുന്നു. ഇയാള്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. മറ്റൊരു കോളജിലെ വിദ്യാർഥിയാണ് പവൻ കല്യാൺ.

ബെംഗളൂരു റൂറൽ എസ്‌പി മല്ലികാർജുന ബാലദണ്ടി സ്ഥലത്തെത്തി പരിശോധന നടത്തി. രാജനുകുണ്ടെ പൊലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്‌ത കേസില്‍ അന്വേഷണം പുരോഗമിക്കുകയാണ്.

Last Updated :Jan 2, 2023, 8:40 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.