ETV Bharat / bharat

ഗുലാംനബി ഇനി ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി ചെയര്‍മാന്‍

ജമ്മു കശ്‌മീരില്‍ പുതുതായി രൂപം കൊണ്ട ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയുടെ ചെയര്‍മാനായി മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദിനെ ഐകകണ്‌ഠേന തെരഞ്ഞെടുത്തു

ghulam nabi azad  democractic azad party  ghulam nabi azad elected as chairman  latest news in jammu and kashmir  latest news today  latest national news  ഡെമോക്രാറ്റിക്ക് ആസാദ് പാര്‍ട്ടി  ചെയര്‍മാനെ തെരഞ്ഞെടുത്ത് പാര്‍ട്ടി  ജമ്മു കാശ്‌മീരില്‍  മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദിനെ  ഏകകണ്‌ഠമായി തെരഞ്ഞെടുത്തു  സ്ഥാപക അംഗങ്ങളുടെ സെഷനിലാണ് പ്രമേയം പാസാക്കിയത്  ശ്രീനഗര്‍ ഏറ്റവുെ പുതിയ വാര്‍ത്ത  ഏറ്റവും പുതിയ ദേശീയ വാര്‍ത്ത  ഇന്നത്തെ പ്രധാന വാര്‍ത്ത
ഡെമോക്രാറ്റിക്ക് ആസാദ് പാര്‍ട്ടിയെ ആസാദ് തന്നെ നയിക്കും; ചെയര്‍മാനെ ഏകകണ്‌ഠമായി തെരഞ്ഞെടുത്തു
author img

By

Published : Oct 1, 2022, 6:16 PM IST

ശ്രീനഗര്‍ : ജമ്മു കശ്‌മീരില്‍ പുതുതായി രൂപം കൊണ്ട ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിയുടെ ചെയര്‍മാനായി മുന്‍ മുഖ്യമന്ത്രി ഗുലാം നബി ആസാദിനെ തെരഞ്ഞെടുത്തു. ജമ്മുവിലും ശ്രീനഗറിലും ചേര്‍ന്ന സ്ഥാപക അംഗങ്ങളുടെ സെഷനിലാണ് പ്രമേയം പാസാക്കിയത്. ഗുലാം നബി ആസാദിനെ ചെയര്‍മാനായി തെരഞ്ഞെടുക്കുവാനുള്ള തീരുമാനം പാര്‍ട്ടി അംഗങ്ങള്‍ ഐകകണ്‌ഠേന പാസാക്കുകയായിരുന്നുവെന്ന് നേതാക്കള്‍ അറിയിച്ചു.

Also Read: ജമ്മുവിന്‍റെ വികസനം പറഞ്ഞ് 'ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടി'; മത്സരിക്കാനില്ലെന്ന് ഗുലാം നബി ആസാദ്

ഓഗസ്‌റ്റ് 26ന് തന്‍റെ 76-ാം വയസിലാണ് ആസാദ് കോണ്‍ഗ്രസ് വിട്ടത്. തുടര്‍ന്ന് സെപ്‌റ്റംബർ 26ന് ജമ്മു കശ്‌മീരില്‍, കോണ്‍ഗ്രസ് വിട്ട മുന്‍ മന്ത്രിമാര്‍, മുന്‍ സാമാജികര്‍, മുതിര്‍ന്ന നേതാക്കള്‍ എന്നിവരോടൊപ്പം ചേര്‍ന്ന് ആസാദ് ഡെമോക്രാറ്റിക് ആസാദ് പാര്‍ട്ടിക്ക് രൂപം നല്‍കി. മുന്‍ ഉപമുഖ്യമന്ത്രി താര ചന്ദ്, മുന്‍ മന്ത്രി പീര്‍സാദ മൊഹമ്മദ് സെയ്‌ദ്, താജ് മൊഹിയുദ്ദീന്‍, ജിഎം സരൂരി, ആര്‍എസ് ചിബ്, ജുഗല്‍ കിശോര്‍, മജീദ് വാണി, മനോഹര്‍ ലാല്‍ ശര്‍മ എന്നിവരാണ് ഗുലാം നബി ആസാദിന്‍റെ ഒപ്പം ചേര്‍ന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.