ETV Bharat / bharat

'നിങ്ങള്‍ക്ക് ഭരണഘടന സംരക്ഷിക്കണോ? എങ്കില്‍ ബിജെപിയെ താഴെ ഇറക്കൂ', സീതാറാം യെച്ചൂരി

author img

By

Published : Sep 18, 2022, 5:54 PM IST

ഹൈദരാബാദ് വിമോചനത്തിൽ ബിജെപിക്ക് പങ്കില്ലെന്നും ചരിത്രം വളച്ചൊടിക്കാനാണ് ബിജെപി ശ്രമിക്കുന്നതെന്നും സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. രാജ്യത്തിന്‍റെ ഭരണഘടന സംരക്ഷിക്കണമെങ്കില്‍ ആദ്യം ബിജെപിയെ അധികാരത്തില്‍ നിന്ന് ഇറക്കണമെന്നും അദ്ദേഹം പറഞ്ഞു

Sitaram Yechury  Get BJP out of power says Sitaram Yechury  Sitaram Yechury about BJP  BJP  CPM general secretary Sitaram Yechury  ബിജെപി  സീതാറാം യെച്ചൂരി  ഹൈദരാബാദ്  സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി  സിപിഎം
'നിങ്ങള്‍ക്ക് ഭരണഘടന സംരക്ഷിക്കണോ? എങ്കില്‍ ബിജെപിയെ താഴെ ഇറക്കൂ,' സീതാറാം യെച്ചൂരി

ഹൈദരാബാദ്: ഭരണഘടനയും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കാൻ ബിജെപിയെ അധികാരത്തിൽ നിന്ന് മാറ്റിനിർത്തണമെന്ന് സിപിഎം ജനറൽ സെക്രട്ടറി സീതാറാം യെച്ചൂരി. ഹൈദരാബാദ് വിമോചനത്തിൽ ബിജെപിക്ക് പങ്കില്ലെന്നും ചരിത്രം വളച്ചൊടിക്കാൻ കാവി പാര്‍ട്ടി ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. 'നിങ്ങൾക്ക് ഇന്ത്യയെ ഒരു മതേതര, ജനാധിപത്യ റിപ്പബ്ലിക്കായി നിലനിര്‍ത്തണമെങ്കിൽ, ഇന്ത്യൻ ഭരണഘടനയും ജനങ്ങളുടെ അവകാശങ്ങളും സംരക്ഷിക്കണമെങ്കിൽ, ഭരണകക്ഷി ഔദ്യോഗിക ഏജൻസികളെ ദുരുപയോഗം ചെയ്യുന്നില്ലെന്ന് ഉറപ്പാക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ, നിങ്ങൾ ബിജെപിയെ അധികാരത്തിൽ നിന്നും മാറ്റി നിര്‍ത്തണം', യെച്ചൂരി പറഞ്ഞു.

സെപ്‌റ്റംബർ 25 ന് നടക്കുന്ന ഇന്ത്യൻ നാഷണൽ ലോക്‌ദൾ (ഐഎൻഎൽഡി) റാലിയും ബിഹാർ മുഖ്യമന്ത്രി നിതീഷ് കുമാർ വിവിധ നേതാക്കളുമായി നടത്തിയ കൂടിക്കാഴ്‌ചകളും മതേതര പാർട്ടികളെ പൊതു അജണ്ടയിലേക്ക് കൊണ്ടുവരുന്നതിനുള്ള ചില സംരംഭങ്ങളാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. വസ്‌തുതകൾ വളച്ചൊടിച്ച് ഹൈദരാബാദ് സംസ്ഥാനത്തിന്‍റെ കൂട്ടിച്ചേർക്കൽ സംബന്ധിച്ച് ആശയക്കുഴപ്പം സൃഷ്‌ടിക്കാനാണ് ബിജെപി ശ്രമിക്കുന്നത്, തെലങ്കാനയില്‍ അധികാരത്തിൽ വരികയാണ് ബിജെപിയുടെ ആഗ്രഹം, അതുകൊണ്ട് അവർ ചരിത്രത്തെ വളച്ചൊടിക്കുകയും വർഗീയതയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു, അദ്ദേഹം പറഞ്ഞു.

1948 സെപ്‌റ്റംബർ 17-ന് നൈസാം ഭരണത്തിൻ കീഴിലുള്ള പഴയ ഹൈദരാബാദ് സംസ്ഥാനം ഇന്ത്യൻ യൂണിയനുമായി ലയിച്ചതിന്‍റെ സ്‌മരണയ്‌ക്കായാണ് സെപ്‌റ്റംബര്‍ 17ന് ഹൈദരാബാദ് വിമോചന ദിനമായി ആചരിക്കുന്നത്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.