ETV Bharat / bharat

ഇന്ത്യ ചൈന അതിര്‍ത്തി മേഖലകള്‍ സന്ദര്‍ശിച്ച് ജനറൽ റാവത്ത്

author img

By

Published : Jun 29, 2021, 10:34 PM IST

വിവരസാങ്കേതിക വിദ്യയിലെ പുതിയ ട്രെൻഡുകൾ, സൈബർ ഭീഷണികൾ, പ്രത്യാക്രമണ രീതികൾ എന്നിവയെക്കുറിച്ച് എല്ലാ ഉദ്യോഗസ്ഥർക്കും അറിവുണ്ടാകണമെന്ന് ബിപിൻ റാവത്ത്

Bipin Rawat  Chief of Defence Staff  Line of Actual Control  ബിപിൻ റാവത്ത്  പ്രതിരോധ മേഖല മേധാവി  കേന്ദ്ര നിയന്ത്രണ മേഖലകൾ
ബിപിൻ റാവത്ത്

ന്യൂഡൽഹി : ഹിമാചൽ പ്രദേശിലെ ഇന്ത്യ ചൈന അതിര്‍ത്തി മേഖലകള്‍ (എല്‍എസി) സന്ദർശിച്ച് സംയുക്ത സേന മേധാവി ജനറൽ ബിപിൻ റാവത്ത്. സുംദോ ഉപമേഖലയിലെ സുരക്ഷയുമായി ബന്ധപ്പെട്ട് സേനയുടെ പ്രവർത്തനത്തെക്കുറിച്ചുള്ള വിവരങ്ങൾ ഉദ്യോഗസ്ഥർ ജനറൽ റാവത്തിന് മുന്നിൽ അവതരിപ്പിച്ചു.

ഇന്ത്യൻ ആർമി, ഐടിബിപി, ജി‌ആർ‌ഇ‌എഫ് ഉദ്യോഗസ്ഥരുമായി അദ്ദേഹം സംസാരിച്ചു. സൈന്യത്തിന്‍റെ മനോവീര്യത്തെ അഭിനന്ദിക്കുകയും അവർ കാണിക്കുന്ന ഉയർന്ന ജാഗ്രതയും പ്രൊഫഷണലിസവും നിലനിർത്താൻ അദ്ദേഹം ആവശ്യപ്പെടുകയും ചെയ്‌തു.

Also Read: യുവതി മരിച്ചത് കൊവിഡ് ബാധിച്ചല്ല, ഭര്‍ത്താവ് കൊലപ്പെടുത്തിയത് ; തിരുപ്പതി സംഭവത്തില്‍ ട്വിസ്റ്റ്

ജനറൽ റാവത്ത് ചണ്ഡിമന്ദിറിലെ വെസ്റ്റേൺ കമാൻഡ് ഓഫ് ഇന്ത്യൻ ആർമിയുടെ ആസ്ഥാനം സന്ദർശിച്ചു. പടിഞ്ഞാറൻ അതിർത്തിയിലെ പ്രവർത്തന സ്ഥിതി അദ്ദേഹം അവലോകനം ചെയ്തു.

സിവിൽ ആശുപത്രികളെ സഹായിക്കുന്നതിനായി പാരാമെഡിക്കൽ ഉദ്യോഗസ്ഥരെ നൽകിയതിലും സാധാരണ ജനങ്ങൾക്കുള്ള പ്രതിരോധ കുത്തിവയ്പ്പ് നൽകുന്നതിൽ സൈന്യം നൽകിയ സഹായത്തെയും അദ്ദേഹം പ്രശംസിച്ചു.

പരിശീലനത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കേണ്ടതിന്‍റെ ആവശ്യകതയെക്കുറിച്ചും അദ്ദേഹം വിശദീകരിച്ചു. വിവരസാങ്കേതിക വിദ്യയിലെ ഏറ്റവും പുതിയ ട്രെൻഡുകൾ, ഉയർന്നുവരുന്ന സൈബർ ഭീഷണികൾ, പ്രത്യാക്രമണ രീതികൾ എന്നിവയേക്കുറിച്ച് എല്ലാ ഉദ്യോഗസ്ഥർക്കും അറിവുണ്ടാകേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.