ETV Bharat / bharat

ബജറ്റിലെ ജിഡിപി വളർച്ചാ പ്രവചനങ്ങൾ വിശ്വസനീയമല്ല, വീണ്ടും വിലയിരുത്തണം : പി.ചിദംബരം

author img

By

Published : Mar 28, 2022, 10:56 PM IST

കൂടുതൽ യാഥാർഥ്യ ബോധത്തോടെയുള്ള ജിഡിപി വളർച്ചാ കണക്കുകൾ സഭയെ അറിയിക്കണമെന്ന് പി.ചിദംബരം

GDP growth projections in Budget P Chidambaram  GDP growth in india  ബജറ്റ് ജിഡിപി വളർച്ച  പി ചിദംബരം കേന്ദ്ര സർക്കാർ ധനമന്ത്രി
ബജറ്റിലെ ജിഡിപി വളർച്ച പ്രവചനങ്ങൾ വിശ്വസനീയമല്ല, വീണ്ടും വിലയിരുത്തണം: പി.ചിദംബരം

ന്യൂഡൽഹി : കേന്ദ്ര ബജറ്റിലെ 2022-23ലെ ഉയർന്ന ജിഡിപി വളർച്ചാ പ്രവചനങ്ങളെക്കുറിച്ച് സംശയം പ്രകടിപ്പിച്ച് മുൻ ധനമന്ത്രി പി ചിദംബരം. കണക്കുകൾ വിശ്വസനീയമല്ലെന്ന് പറഞ്ഞ പി.ചിദംബരം 8 ശതമാനമോ 9 ശതമാനമോ 9.5 ശതമാനമോ ജിഡിപി വളർച്ച ലഭിക്കില്ലെന്ന് സർക്കാരിന് മുന്നറിയിപ്പ് നൽകുന്നുവെന്ന് പറഞ്ഞു.

ലോകം ഒരു വഴിത്തിരിവിലൂടെയാണ് കടന്നുപോകുന്നത്. ഐഎംഎഫ് എല്ലാ രാജ്യങ്ങളുടെയും വളർച്ചാ നിരക്ക് 0.5 മുതൽ 2 ശതമാനം വരെ കുറച്ചിട്ടുണ്ട്. താഴ്‌ന്ന വളർച്ചാനിരക്ക് കൈവരിക്കാൻ നാം ശ്രമിക്കണമെന്നും പി.ചിദംബരം പറഞ്ഞു. സ്വകാര്യ സമ്പാദ്യം, ഗാർഹിക സമ്പാദ്യം, സ്വകാര്യ നിക്ഷേപത്തിലേക്ക് മാറ്റുന്നതിനുള്ള മികച്ച മാർഗങ്ങൾ എന്നിവ സർക്കാർ പ്രോത്സാഹിപ്പിച്ചാൽ മാത്രമേ കുറഞ്ഞ വളർച്ചാനിരക്ക് കൈവരിക്കാനാകൂ എന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

ഇത് ബുദ്ധിമുട്ടുള്ള ഒരു വർഷമാണ്. അതിനാൽ കൃത്യമായ നികുതി നയങ്ങളും സാമ്പത്തിക മാനേജ്‌മെന്‍റും ആവശ്യമാണ്. ഫെബ്രുവരിയിൽ ഡബ്ല്യുപിഐ (പണപ്പെരുപ്പം) 13.1ശതമാനവും സിപിഐ 6.1 ശതമാനവുമായിരുന്നു. ഭക്ഷണം, ഉത്പാദനം, ഇന്ധനം, വൈദ്യുതി എന്നിവയെല്ലാം 6 ശതമാനത്തിനടുത്താണെങ്കിൽ, അടുത്ത വർഷം പണപ്പെരുപ്പം ഏകദേശം 2 മുതൽ 3 ശതമാനം വരെയാകുമെന്ന് എങ്ങനെ പറയാനാകുമെന്നും പി.ചിദംബരം ചോദിക്കുന്നു.

Also Read: സര്‍ക്കാര്‍ ജീവനക്കാര്‍ പണിമുടക്കരുതെന്ന ഹൈക്കോടതി ഉത്തരവ് ; എ.ജി.യുടെ നിയമോപദേശം തേടി സര്‍ക്കാര്‍

വളർച്ചാ പ്രവചനങ്ങൾ വീണ്ടും വിലയിരുത്തണമെന്നും കൂടുതൽ യാഥാർഥ്യ ബോധത്തോടെയുള്ള കണക്കുകൾ സഭയെ അറിയിക്കണമെന്നും അദ്ദേഹം ധനമന്ത്രി നിർമല സീതാരാമനോട് അഭ്യർഥിച്ചു.

ബജറ്റ് പ്രകാരം നാമമാത്രമായ ജിഡിപി വളർച്ച 2022-23ൽ 11.2 ശതമാനമായിരിക്കും. എന്നാൽ ഫെബ്രുവരി 1ന് ജിഡിപി വളർച്ച അവലോകനം ചെയ്‌തിട്ടുണ്ടോ എന്ന് ധനമന്ത്രിയോട് ചോദിക്കുന്നു. ഇപ്പോൾ യുക്രൈനിൽ യുദ്ധമാണ്. വിതരണ ലൈനുകൾ തടസപ്പെട്ടു, ഭക്ഷണ ക്ഷാമം, ലോകവ്യാപാരത്തെ പ്രതികൂലമായി ബാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു. ധനവിനിയോഗ ബില്ലിന്‍റെയും ധനകാര്യ ബില്ലിന്‍റെയും ചര്‍ച്ചയില്‍ പങ്കെടുക്കുകയായിരുന്നു അദ്ദേഹം.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.