ETV Bharat / bharat

വാരാണാസിയില്‍ പരിഭ്രാന്തി പരത്തി കെമിക്കല്‍ ഗോഡൗണിലെ വാതക ചോര്‍ച്ച

author img

By

Published : Nov 7, 2020, 12:20 PM IST

Gas leak from chemical warehouse in Varanasi  Gas leak in UP  UP gas leak  Varanasi gas leak  കെമിക്കല്‍ ഗോഡൗണില്‍ വാതകചോര്‍ച്ച  വാരാണസി  ലക്‌നൗ
വാരാണസിയില്‍ പരിഭ്രാന്തി പരത്തി കെമിക്കല്‍ ഗോഡൗണിലെ വാതകചോര്‍ച്ച

ക്രോമിക് ആസിഡാണ് ഗോഡൗണില്‍ നിന്നും ചോര്‍ന്നത്. പ്രദേശവാസികളില്‍ ആര്‍ക്കും രോഗബാധയോ അസ്വസ്ഥതകളോ റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല.

ലഖ്നൗ: യുപിയിലെ വാരണാസിയില്‍ കെമിക്കല്‍ ഗോഡൗണിലെ വാതക ചോര്‍ച്ച പരിഭ്രാന്തി പരത്തി. ശിവ്‌പൂറിലെ ഗൊയങ്ക കെമിക്കല്‍ വെയര്‍ഹൗസിലാണ് വെള്ളിയാഴ്‌ച രാത്രി വാതക ചോര്‍ച്ചയുണ്ടായത്. ആര്‍ക്കും അസ്വസ്ഥതകളൊന്നും റിപ്പോര്‍ട്ട് ചെയ്‌തിട്ടില്ല. പ്രദേശത്ത് ദുര്‍ഗന്ധം വമിച്ചതോടെ ആളുകള്‍ വീടുകളില്‍ നിന്നും പുറത്തിറങ്ങി. തുടര്‍ന്ന് പൊലീസും ജില്ല അധികൃതരും സംഭവസ്ഥലത്തെത്തി. ക്രോമിക് ആസിഡാണ് ദുര്‍ഗന്ധത്തിന് കാരണമായതെന്ന് ശിവ്‌പൂര്‍ സ്റ്റേഷന്‍ ഇന്‍ചാര്‍ജ് നാഗേഷ് സിങ് പറഞ്ഞു.

വെള്ളത്തില്‍ ലയിക്കുന്ന ക്രോമിക് ആസിഡ് സൂക്ഷിച്ചിരുന്ന ഡ്രം നിലത്ത് വീണ് ആസിഡിന്‍റെ ദുര്‍ഗന്ധം പരന്നതാണെന്ന് ഗോഡൗണ്‍ മാനേജറെ ചോദ്യം ചെയ്‌തപ്പോള്‍ പറഞ്ഞതായി പൊലീസ് പറഞ്ഞു. ജനസാന്ദ്രത കൂടിയ പ്രദേശത്ത് ഇത്തരം കെമിക്കല്‍ ഗോഡൗണുകള്‍ പ്രവര്‍ത്തിക്കാന്‍ പാടില്ലെന്ന് ജനങ്ങള്‍ ആവശ്യപ്പെട്ടു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.