ETV Bharat / bharat

Assembly Election Results 2023 Live Updates: നാലില്‍ മൂന്നിടത്ത് ബിജെപി മുന്നില്‍, തെലങ്കാനയില്‍ തകര്‍ന്നടിഞ്ഞ് ബിആര്‍എസ്

author img

By ETV Bharat Kerala Team

Published : Dec 3, 2023, 6:52 AM IST

Updated : Dec 3, 2023, 6:21 PM IST

Four states Assembly election results 2023  Assembly elections results 2023  Assembly Election Results 2023 Live Updates  Assembly Election Results 2023Updates Malayalam  ജനവിധി കാത്ത് 4 സംസ്ഥാനങ്ങള്‍  അസംബ്ലി തെരഞ്ഞെടുപ്പ് 2023  നാല് സംസ്ഥാനങ്ങളിലെ തെരഞ്ഞെടുപ്പ് ഫലം  നിയമസഭ തെരഞ്ഞെടുപ്പ് ഫലം 2023  നിയമസഭ തെരഞ്ഞെടുപ്പ് 2023
Assembly elections results 2023

18:18 December 03

ജനങ്ങള്‍ക്ക് നന്ദി പറഞ്ഞ് പ്രധാനമന്ത്രി നരേന്ദ്ര മോദി

രാജസ്ഥാന്‍,മധ്യപ്രദേശ്, ഛത്തീസ്‌ഗഢ് എന്നിവിടങ്ങളില്‍ ബിജെപിയെ അധികാരത്തിലെത്തിച്ച ജനങ്ങൾക്ക് പ്രധാനമന്ത്രി നരേന്ദ്ര മോദി നന്ദി പറഞ്ഞു. ദക്ഷിണേന്ത്യന്‍ സംസ്ഥാനമായ തെലങ്കാനയില്‍ ബിജെപിയെ പിന്തുണച്ച ജനങ്ങള്‍ക്കും അദ്ദേഹം നന്ദി പറഞ്ഞു.

17:45 December 03

ബിജെപി നേതാവ് സതീഷ് പൂനിയ തോറ്റു

രാജസ്ഥാനിലെ ആംബര്‍ മണ്ഡലത്തില്‍ ബിജെപി സ്ഥാനാർത്ഥി സതീഷ് പൂനിയയ്ക്ക് തോൽവി. രാജസ്ഥാൻ നിയമസഭയിലെ പ്രതിപക്ഷ ഉപനേതാവും ബിജെപിയുടെ മുന്‍ സംസ്ഥാന അധ്യക്ഷനുമായിരുന്നു പൂനിയ. കോണ്‍ഗ്രസിന്‍റെ പ്രശാന്ത് ശര്‍മ്മയോടാണ് പൂനിയ പരാജയപ്പെട്ടത്.

16:47 December 03

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവ് സച്ചിന്‍ പൈലറ്റിന് ജയം

രാജസ്ഥാനില്‍ കോണ്‍ഗ്രസ് നേതാവും മുന്‍ ഉപമുഖ്യമന്ത്രിയുമായ സച്ചിന്‍ പൈലറ്റിന് ജയം. 29,475 വോട്ടുകള്‍ക്ക് ബിജെപിയുടെ അജിത് സിങ്ങ് മേത്തയെ ആണ് സച്ചിന്‍ പൈലറ്റ് പരാജയപ്പെടുത്തിയത്.

16:37 December 03

'ബിജെപിയെ ജയിപ്പിച്ച ജനം അതിവേഗ വികസനത്തിന് സാക്ഷികളാകും' കേന്ദ്രമന്ത്രി നിതിന്‍ ഗഡ്‌കരി

ബിജെപി നേട്ടം കൊയ്‌ത മൂന്ന് സംസ്ഥാനങ്ങളിലും ജനങ്ങള്‍ പ്രിധാനമന്ത്രി നരേന്ദ്ര മോദിയുടെ നയങ്ങള്‍ക്ക് പിന്തുണ അറിയിക്കുകയും ബിജെപിക്ക് വേട്ട് ചെയ്യുകയും ചെയ്‌തുവെന്ന് കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്‌കരി പറഞ്ഞു. രാജസ്ഥാനും മധ്യപ്രദേശും ഛത്തീസ്‌ഗഡും ഇനി അതിവേഗ വികസനത്തിന് സാക്ഷ്യം വഹിക്കുമെന്നും ഗഡ്‌കരി പറഞ്ഞു

16:18 December 03

രാജ്യവർദ്ധൻ സിംഗ് റാത്തോഡിന് ജയം

രാജസ്ഥാനിലെ ബിജെപി സ്ഥാനാർത്ഥിയും ജയ്പൂർ റൂറൽ എംപിയുമായ രാജ്യവർദ്ധൻ സിംഗ് റാത്തോഡ് 50,167 വോട്ടുകളുടെ ഭൂരിപക്ഷത്തിൽ ജോത്വാര നിയമസഭാ സീറ്റിൽ വിജയിച്ചു. കോൺഗ്രസിലെ അഭിഷേക് ചൗധരിയാണ് മണ്ഡലത്തില്‍ പരാജയപ്പെട്ടത്.

14:51 December 03

മൂന്നിടത്ത് താമര, 'കൈ' പിടിച്ച് തെലങ്കാന മാത്രം

നാല് സംസ്ഥാനങ്ങളില്‍ ബിജെപിയുടെ ലീഡ് നില: രാജസ്ഥാന്‍-199 സീറ്റില്‍ 116, മധ്യപ്രദേശ്-230ല്‍ 162, ഛത്തീസ്‌ഗഡ്-90ല്‍ 54, തെലങ്കാന-115 മണ്ഡലങ്ങളില്‍ വോട്ടെണ്ണുമ്പോള്‍ 7

കോണ്‍ഗ്രസ് ലീഡ് നില: രാജസ്ഥാന്‍-199 സീറ്റില്‍ 69, മധ്യപ്രദേശ്-230ല്‍ 66, ഛത്തീസ്‌ഗഡ്-90ല്‍ 33, തെലങ്കാന-115 മണ്ഡലങ്ങളില്‍ വോട്ടെണ്ണുമ്പോള്‍ 64

14:48 December 03

രാജസ്ഥാനില്‍ 116ലേക്ക് ഉയര്‍ന്ന് ബിജെപി

രാജസ്ഥാനില്‍ ബിജെപി ലീഡ് ഉയര്‍ത്തി. 116 സീറ്റിലാണ് നിലവില്‍ ലീഡ് ചെയ്യുന്നത്. 69 സീറ്റില്‍ കോണ്‍ഗ്രസ് മുന്നേറുന്നു.

13:52 December 03

കോണ്‍ഗ്രസ് 'തന്ത്രങ്ങള്‍' പാളി, താമര വിരിയിച്ച് 3 സംസ്ഥാനങ്ങള്‍

മധ്യപ്രദേശില്‍ മൂന്നില്‍ രണ്ട് ഭൂരിപക്ഷവുമായി ഭരണം നിലനിര്‍ത്തി ബിജെപി. ഛത്തീസ്‌ഗഡും രാജസ്ഥാനും കോണ്‍ഗ്രസില്‍ നിന്ന് പിടിച്ചെടുത്തു. തെലങ്കാനയില്‍ ചരിത്രം രചിച്ച് കോണ്‍ഗ്രസ്.

13:46 December 03

ഡൽഹി പാർട്ടി ആസ്ഥാനത്ത് ആഹ്ളാദപ്രകടനവുമായി ബിജെപി പ്രവർത്തകർ

മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാൻ സംസ്ഥാനങ്ങളിൽ ബിജെപി ലീഡ് ചെയ്യുന്നതിനിടെ ഡൽഹിയിലെ പാർട്ടി ആസ്ഥാനത്ത് ആഹ്ളാദപ്രകടനവുമായി ബിജെപി പ്രവർത്തകർ

13:20 December 03

കോണ്‍ഗ്രസിനെ കൈവിട്ട് ഛത്തീസ്‌ഗഡ്, ബിജെപിക്ക് 53 സീറ്റില്‍ ലീഡ്

ഛത്തീസ്‌ഗഡിലും 'താമര'

ഛത്തീസ്‌ഗഡ് 90 മണ്ഡലങ്ങളില്‍ 53ലും ബിജെപിക്ക് ലീഡ്. 34 സീറ്റില്‍ മുന്നേറുന്ന കോണ്‍ഗ്രസ് രണ്ടാംസ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഛത്തീസ്‌ഗഡിലും ബിജെപിയുടെ ആഘോഷം.

12:55 December 03

മധ്യപ്രദേശില്‍ 161 സീറ്റില്‍ മുന്നേറി ബിജെപി

മധ്യപ്രദേശില്‍ ബിജെപി തരംഗം

മധ്യപ്രദേശില്‍ 230 സീറ്റില്‍ 161 എണ്ണത്തിലും ബിജെപി മുന്നേറുന്നു. 64 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്.

12:44 December 03

തെലങ്കാനയിലെ കോണ്‍ഗ്രസ് കുതിപ്പ്, പാര്‍ട്ടി ആസ്ഥാനത്ത് ആഘോഷം

തെലങ്കാനയില്‍ ആഘോഷം

തെലങ്കാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ദ് റെഡ്ഡിയുടെ വിജയക്കുതിപ്പ് ആഘോഷമാക്കി പാര്‍ട്ടി പ്രവര്‍ത്തകര്‍. തെലങ്കാനയില്‍ കോണ്‍ഗ്രസ് അധികാരത്തിലേക്കെന്ന സൂചനയാണ് ഫലം നല്‍കുന്നത്.

12:35 December 03

പാടനില്‍ ഭൂപേഷ് ബാഗേല്‍ ലീഡ് ചെയ്യുന്നു

ഛത്തീസ്‌ഗഡ് പാടന്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേല്‍ 1452 വോട്ടുകള്‍ക്ക് ലീഡ് ചെയ്യുന്നു. വോട്ടെണ്ണല്‍ അഞ്ചാം റൗണ്ട് അവസാനിക്കുമ്പോള്‍ 26854 വോട്ടുകളാണ് ബാഗേല്‍ നേടിയത്.

12:15 December 03

മധ്യപ്രദേശിലെ വിജയം മികച്ചത്, സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസമെന്ന് അശ്വിനി വൈഷ്‌ണവ്

മധ്യപ്രദേശില്‍ ബിജെപിയുടേത് മികച്ച വിജയമെന്ന് കേന്ദ്രമന്ത്രിയും ബിജെപി നേതാവുമായ അശ്വിനി വൈഷ്‌ണവ്. സംസ്ഥാനത്തും കേന്ദ്രത്തിലുമുള്ള ബിജെപി സര്‍ക്കാരില്‍ ജനങ്ങള്‍ക്ക് വിശ്വാസമുണ്ട്. പ്രധാനമന്ത്രിയുടെയും മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍റെയും പ്രവര്‍ത്തനങ്ങള്‍ മികച്ചതായിരുന്നു. ഏവര്‍ക്കും അഭിനന്ദനങ്ങള്‍ അറിയിക്കുന്നതായും അശ്വിനി വൈഷ്‌ണവ് പ്രതികരിച്ചു.

11:52 December 03

മധ്യപ്രദേശില്‍ 157 സീറ്റില്‍ മുന്നേറ്റം, രാജസ്ഥാനില്‍ 112 ല്‍; ബിജെപി വിജയം ഉറപ്പിക്കുന്നു

രാജസ്ഥാനില്‍ ആഘോഷം

മധ്യപ്രദേശിലെ 230 നിയമസഭ മണ്ഡലങ്ങളിലേക്ക് നടന്ന തെരഞ്ഞെടുപ്പില്‍ 157 സീറ്റില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നു. രാജസ്ഥാനിലെ 199 മണ്ഡലങ്ങളില്‍ 112 മണ്ഡലങ്ങളില്‍ ബിജെപി വിജയക്കുതിപ്പ് തുടരുകയാണ്. ഛത്തീസ്‌ഗഡില്‍ 51 സീറ്റിലാണ് ബിജെപി ലീഡ് നിലനിര്‍ത്തുന്നത്.

11:31 December 03

രാജസ്ഥാനില്‍ വീണ്ടും ലീഡ് ഉയര്‍ത്തി ബിജെപി

രാജസ്ഥാനില്‍ വീണ്ടും ലീഡ് ഉയര്‍ത്തി ബിജെപി

രാജസ്ഥാനില്‍ 106 സീറ്റില്‍ ബിജെപി ലീഡ് ചെയ്യുന്നു. ആഘോഷം തുടങ്ങി പാര്‍ട്ടി പ്രവര്‍ത്തകര്‍.

11:02 December 03

നാലില്‍ മൂന്നിടത്ത് ബിജെപി ലീഡ് ചെയ്യുന്നു, ഒരിടത്ത് കോണ്‍ഗ്രസ്

മധ്യപ്രദേശില്‍ 230 സീറ്റില്‍ 156ലും ഛത്തീസ്‌ഗഡില്‍ 90ല്‍ 51 സീറ്റിലും രാജസ്ഥാനില്‍ 199 സീറ്റില്‍ 104 ലും ബിജെപി ലീഡ് ചെയ്യുന്നു. തെലങ്കാനയിലെ 119 സീറ്റില്‍ 69ല്‍ കോണ്‍ഗ്രസ് ആണ് മുന്നില്‍.

10:36 December 03

തെലങ്കാനയില്‍ ചരിത്രം തിരുത്തി കോണ്‍ഗ്രസ്, ബിആര്‍എസിന് കനത്ത പ്രഹരം

തെലങ്കാനയില്‍ കോണ്‍ഗ്രസിന് ലീഡ്. 69 സീറ്റുകളിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. 38 സീറ്റുകളില്‍ ബിആര്‍എസ് മുന്നിട്ട് നില്‍ക്കുമ്പോള്‍ ഒവൈസിയുടെ എഐഎംഐഎം ഉള്‍പ്പെടെയുള്ള മറ്റ് പാര്‍ട്ടികള്‍ 12 സീറ്റില്‍ മുന്നിലുണ്ട്. തെലങ്കാനയില്‍ കെസിആര്‍ തരംഗം അവസാനിക്കുന്ന കാഴ്‌ചയാണ് കാണാന്‍ കഴിയുന്നത്.

10:30 December 03

മധ്യപ്രദേശിലും രാജസ്ഥാനിലും വിജയമുറപ്പിച്ച് ബിജെപി

മധ്യപ്രദേശില്‍ ബിജെപി 159 സീറ്റില്‍ ലീഡ് ചെയ്യുന്നു. രാജസ്ഥാനില്‍ 108 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.

10:22 December 03

മധ്യപ്രദേശില്‍ ബിജെപി തരംഗം, ലീഡ് 135 സീറ്റില്‍

മധ്യപ്രദേശില്‍ ലീഡ് ഉയര്‍ത്തി ബിജെപി. 135 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 89 സീറ്റല്‍ മുന്നിട്ട് നില്‍ക്കുന്നു. 5 സീറ്റില്‍ മറ്റുള്ളവര്‍.

10:11 December 03

തെലങ്കാനയില്‍ വീണ്ടും കോണ്‍ഗ്രസിന് ലീഡ്

തെലങ്കാനയില്‍ കോണ്‍ഗ്രസ് വീണ്ടും ലീഡ് ഉയര്‍ത്തുന്നു. 67 സീറ്റിലാണ് നിലവില്‍ കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. 39 ഇടങ്ങളില്‍ മാത്രമാണ് ബിആര്‍എസ് മുന്നിട്ട് നില്‍ക്കുന്നത്. 16 ഇടങ്ങളില്‍ മറ്റുള്ളവയും ലീഡ് ചെയ്യുന്നു.

09:58 December 03

രാജസ്ഥാനില്‍ രണ്ടിടങ്ങളില്‍ സിപിഎം ലീഡ് ചെയ്യുന്നു

ബിജെപി മുന്നേറുന്ന രാജസ്ഥാനില്‍ രണ്ട് മണ്ഡലങ്ങളില്‍ സിപിഎമ്മിന് ലീഡ്. 104 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. കോണ്‍ഗ്രസ് 80 സീറ്റിലും മുന്നിട്ട് നില്‍ക്കുന്നു.

09:51 December 03

രാജസ്ഥാനില്‍ കാലിടറി കോണ്‍ഗ്രസ്, 100 സീറ്റ് കടന്ന് ബിജെപി ലീഡ്

രാജസ്ഥാനില്‍ കോണ്‍ഗ്രസിന്‍റെ തന്ത്രം പിഴയ്‌ക്കുന്നു. 102 സീറ്റില്‍ ബിജെപി ലീഡ്. സംസ്ഥാനത്ത് ബിജെപി ആഘോഷ പരിപാടികള്‍ ആരംഭിച്ചു.

09:47 December 03

ഛത്തീസ്‌ഗഡില്‍ കോണ്‍ഗ്രസ് മുന്നേറുന്നു

ഛത്തീസ്‌ഗഡില്‍ 59 സീറ്റിലേക്ക് ലീഡ് ഉയര്‍ത്തി കോണ്‍ഗ്രസ്. 31 സീറ്റിലാണ് ബിജെപി ലീഡ് ചെയ്യുന്നത്.

09:42 December 03

തെലങ്കാനയിലെ ജനങ്ങള്‍ മാറ്റം ആഗ്രഹിക്കുന്നു; ബിജെപി എംപി കെ ലക്ഷ്‌മണ്‍

ബിആര്‍എസിന്‍റെ അഴിമതിയും പ്രീണന രാഷ്‌ട്രീയവും ഏകാധിപത്യ മനോഭാവവുമൊക്കെയാണ് ജനങ്ങളെ ബാധിച്ച പ്രധാന വിഷയങ്ങള്‍ എന്ന് ബിജെപി എംപി കെ ലക്ഷ്‌മണ്‍. ആദ്യ ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസ് മുന്നിലാണെങ്കിലും ബിജെപി ഒരു പ്രധാന ശക്തിയാകുമെന്ന് പ്രതീക്ഷിക്കുന്നതായും ലക്ഷ്‌മണ്‍

09:33 December 03

മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി കുതിക്കുന്നു, മധ്യപ്രദേശില്‍ ബഹുദൂരം മുന്നില്‍

മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, രാജസ്ഥാന്‍ എന്നീ സംസ്ഥാനങ്ങളില്‍ ബിജെപി മുന്നില്‍. മധ്യപ്രദേശില്‍ 128, ഛത്തീസ്‌ഗഡില്‍ 31, രാജസ്ഥാനില്‍ 91 എന്നിങ്ങനെയാണ് ബിജെപിയുടെ ലീഡ് നില.

09:26 December 03

കെസിആര്‍ പിന്നില്‍, രേവന്ത് റെഡ്ഡി കുതിപ്പ് തുടരുന്നു, അസറുദ്ദീനും മുന്നില്‍

തെലങ്കാനയില്‍ മുഖ്യമന്ത്രി കെസിആര്‍ കാമറെഡ്ഡി മണ്ഡലത്തില്‍ പിന്നിലാണ്. കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയാണ് മുന്നില്‍. ജൂബിലി ഹില്‍സില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥി മുഹമ്മദ് അസറുദ്ദീന്‍ മുന്നില്‍.

09:19 December 03

തെലങ്കാനയില്‍ കേവല ഭൂരിപക്ഷം കടന്ന് കോണ്‍ഗ്രസ്

തെലങ്കാനയില്‍ ബിആര്‍എസിന് തിരിച്ചടിയായി കോണ്‍ഗ്രസ് ലീഡ് നില ഉയര്‍ത്തുന്നു. 60 സീറ്റുകളിലാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. സംസ്ഥാന കോണ്‍ഗ്രസ് അധ്യക്ഷന്‍ രേവന്ത് റെഡ്ഡിയുടെ വസതിയില്‍ ആഘോഷം ആരംഭിച്ചു.

09:14 December 03

ശിവരാജ്‌സിങ് ചൗഹാന്‍ മുന്നില്‍

മധ്യപ്രദേശില്‍ മുഖ്യമന്ത്രി ശിവരാജ്‌സിങ് ചൗഹാന്‍ ലീഡ് ചെയ്യുന്നു

09:11 December 03

സച്ചില്‍ പൈലറ്റിനും വസുന്ധര രാജെ സിന്ധ്യയ്‌ക്കും ലീഡ്

രാജസ്ഥാന്‍ ടോങ്കില്‍ സച്ചിന്‍ പൈലറ്റും ഝലരപാടനില്‍ വസുന്ധര രാജെ സിന്ധ്യയും ലീഡ് ചെയ്യുന്നു

09:06 December 03

തെലങ്കാനയില്‍ കോണ്‍ഗ്രസ് കരുത്ത്

തെലങ്കാനയില്‍ കോണ്‍ഗ്രസ് 60 സീറ്റുകളില്‍ മുന്നിട്ട് നില്‍ക്കുന്നു. നാല് സംസ്ഥാനങ്ങളിലെ ആദ്യഘട്ട ഫലങ്ങള്‍ പുറത്തുവരുമ്പോള്‍ കോണ്‍ഗ്രസും ബിജെപിയും ഇഞ്ചോടിഞ്ച് പോരാട്ടത്തില്‍.

08:55 December 03

മധ്യപ്രദേശില്‍ 100 കടന്ന് ബിജെപിയുടെ ലീഡ് നില

മധ്യപ്രദേശില്‍ 112 സീറ്റുകളില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നു. രാജസ്ഥാനില്‍ 96 സീറ്റില്‍ ബിജെപി.

08:51 December 03

ഛത്തീസ്‌ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേല്‍ പിന്നില്‍

ഛത്തീസ്‌ഗഡ് പഠാന്‍ മണ്ഡലത്തില്‍ മുഖ്യമന്ത്രിയും കണ്‍ഗ്രസ് നേതാവുമായ ഭൂപേഷ് ബാഗേല്‍ പിന്നില്‍.

08:50 December 03

രാജസ്ഥാന്‍ സര്‍ദാര്‍പുരയില്‍ അശോക് ഗലോട്ട് മുന്നില്‍

രാജസ്ഥാനിലെ സര്‍ദാര്‍പുര മണ്ഡലത്തില്‍ മുഖ്യമന്ത്രിയും കോണ്‍ഗ്രസ് നേതാവുമായ അശോക് ഗലോട്ട് മുന്നിട്ട് നില്‍ക്കുന്നു.

08:47 December 03

തെലങ്കാന കാമറെഡ്ഡിയില്‍ കെസിആര്‍ മുന്നില്‍

തെലങ്കാനയിലെ കാമറെഡ്ഡി മണ്ഡലത്തില്‍ മുഖ്യമന്ത്രിയും ബിആര്‍എസ് നേതാവുമായ കെ ചന്ദ്രശേഖര റാവു മുന്നില്‍.

08:46 December 03

മധ്യപ്രദേശിലെ വോട്ടര്‍മാരില്‍ വിശ്വാസമെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമനല്‍നാഥ്

ആദ്യഘട്ട വോട്ടെണ്ണല്‍ ഫലം പുറത്തുവരുമ്പോള്‍ താന്‍ ട്രെന്‍ഡ് ഒന്നും കാണുന്നില്ലെന്ന് കോണ്‍ഗ്രസ് സംസ്ഥാന അധ്യക്ഷന്‍ കമല്‍നാഥ്. 11 മണി വരെ ട്രെന്‍ഡ് ഒന്നും നോക്കേണ്ടതുണ്ടെന്നും മധ്യപ്രദേശിലെ വോട്ടര്‍മാരില്‍ വിശ്വാസം ഉണ്ടെന്നും കമല്‍നാഥ്.

08:33 December 03

തെലങ്കാനയില്‍ കോണ്‍ഗ്രസിന് മുന്നേറ്റം

തെലങ്കാനയില്‍ കോണ്‍ഗ്രസ് ലീഡ് ഉയര്‍ത്തുന്നു. ബിആര്‍എസിനുമേല്‍ പ്രഹരമേല്‍പ്പിച്ചു കൊണ്ടാണ് കോണ്‍ഗ്രസ് മുന്നേറുന്നത്. 50 സീറ്റിലാണ് കോണ്‍ഗ്രസ് ലീഡ് ചെയ്യുന്നത്. ബിആര്‍എസിന് 30 സീറ്റിലാണ് ലീഡ് ഉള്ളത്.

08:31 December 03

മൂന്ന് സംസ്ഥാനങ്ങളില്‍ ബിജെപി മുന്നേറ്റം

മധ്യപ്രദേശില്‍ 57 സീറ്റ്, രാജസ്ഥാനില്‍ 60 സീറ്റ്, ഛത്തീസ്‌ഗഡ് 32 സീറ്റ് എന്നിങ്ങനെയാണ് ബിജെപിയുടെ ലീഡ് നില.

08:25 December 03

മധ്യപ്രദേശിലും രാജസ്ഥാനിലും അര്‍ധ സെഞ്ച്വറിയിലെത്തി ബിജെപി

തപാല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ മദ്യപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ 50 സീറ്റില്‍ ലീഡ് ഉയര്‍ത്തി ബിജെപി

08:21 December 03

രണ്ട് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നു

തെലങ്കാന, ഛത്തീസ്‌ഗഡ് സംസ്ഥാനങ്ങളില്‍ കോണ്‍ഗ്രസ് മുന്നിട്ട് നില്‍ക്കുന്നു. തെലങ്കാനയില്‍ 17 സീറ്റില്‍ കോണ്‍ഗ്രസ് ലീഡ് നിലനിര്‍ത്തുന്നു. ഛത്തീസ്‌ഗഡില്‍ 29 സീറ്റിലാണ് കോണ്‍ഗ്രസിന് ലീഡ്.

08:16 December 03

തെലങ്കാനയിലെ നിര്‍ണായക മണ്ഡലങ്ങളില്‍ കോണ്‍ഗ്രസിന് ലീഡ്

രേവന്ത് റെഡ്ഡി കോടങ്കലിലും, മുഹമ്മദ് അസറുദ്ദീന്‍ ജൂബിലി ഹില്‍സിലും ലീഡ് ചെയ്യുന്നു.

08:15 December 03

രാജസ്ഥാനില്‍ ലീഡ് നില ഉയര്‍ത്തി ബിജെപി

രാജസ്ഥാനില്‍ 50 സീറ്റില്‍ ബിജെപി മുന്നിട്ട് നില്‍ക്കുന്നു. കോണ്‍ഗ്രസ് 35 സീറ്റില്‍ ലീഡ് നിലനിര്‍ത്തുന്നു.

08:13 December 03

ഛത്തീസ്‌ഗഡില്‍ ബിജെപി-കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പം

ഛത്തീസ്‌ഗഡില്‍ 17 സീറ്റുകളില്‍ ബിജെപിയും കോണ്‍ഗ്രസും ഒപ്പത്തിനൊപ്പം.

08:11 December 03

തെലങ്കാനയില്‍ കോണ്‍ഗ്രസ് മുന്നില്‍

തെലങ്കാനയില്‍ 27 സീറ്റുകളില്‍ കോണ്‍ഗ്രസ് മുന്നിട്ടുനില്‍ക്കുന്നു.

08:09 December 03

മധ്യപ്രദേശിലും രാജസ്ഥാനിലും ബിജെപി-കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പം

വോട്ടെണ്ണല്‍ പുരോഗമിക്കുമ്പോള്‍ മധ്യപ്രദേശില്‍ 18 വീതം സീറ്റുകളില്‍ കോണ്‍ഗ്രസും ബിജെപിയും പോരാട്ടം തുടരുന്നു. രാജസ്ഥാനില്‍ 16 വീതം സീറ്റുകളിലാണ് ഇരു മുന്നണിയും ലീഡ് നിലനിര്‍ത്തുന്നത്.

08:07 December 03

രാജസ്ഥാനില്‍ കോണ്‍ഗ്രസിന് ആദ്യ ലീഡ്

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണുമ്പോള്‍ രാജസ്ഥാനില്‍ കോണ്‍ഗ്രസും ബിജെപിയും കടുത്ത പോരാട്ടത്തില്‍. ആദ്യ ലീഡ് കോണ്‍ഗ്രസിന്.

08:05 December 03

മധ്യപ്രദേശില്‍ ആദ്യ ഘട്ടത്തില്‍ ബിജെപി-കോണ്‍ഗ്രസ് ഒപ്പത്തിനൊപ്പം

മധ്യപ്രദേശില്‍ വോട്ടെണ്ണല്‍ ആരംഭിച്ചപ്പോള്‍ കോണ്‍ഗ്രസും ബിജെപിയും ഒപ്പത്തിനൊപ്പം ലീഡ് നിലനില്‍ത്തുന്നു.

08:03 December 03

തെലങ്കാനയില്‍ ആദ്യ ലീഡ് ബിആര്‍എസിന്

പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി തുടങ്ങിയപ്പോള്‍ തെലങ്കാനയില്‍ ആദ്യ ലീഡ് ഭാരത് രാഷ്‌ട്ര സമിതിയ്‌ക്ക്.

08:00 December 03

വോട്ടെണ്ണല്‍ ആരംഭിച്ചു, ആദ്യ ഫലസൂചന അല്‍പ സമത്തിനകം

നാല് സംസ്ഥാനങ്ങളില്‍ വോട്ടെണ്ണല്‍ ആരംഭിച്ചു. ആദ്യം എണ്ണുക പോസ്റ്റല്‍ വോട്ടുകള്‍. 8.30 ഓടെ പോസ്റ്റല്‍ വോട്ടുകള്‍ എണ്ണി കഴിയും. ആദ്യ ഫല സൂചന ഉടന്‍ പുറത്ത് വരും.

07:55 December 03

തെലങ്കാനയിലെ പോസ്റ്റല്‍ വോട്ടുകള്‍ വോട്ടെണ്ണല്‍ കേന്ദ്രത്തിലേക്ക്

വോട്ടെണ്ണല്‍ 8 മണിക്ക് ആരംഭിക്കാനിരിക്കെ തെലങ്കാന നിയമസഭ തെരഞ്ഞെടുപ്പിലെ പോസ്റ്റല്‍ വോട്ടുകള്‍ തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ വാറങ്കലിലെ വോട്ടെണ്ണല്‍ കേന്ദ്രത്തില്‍ എത്തിച്ചു.

07:52 December 03

മധ്യപ്രദേശ് ഇന്‍ഡോറില്‍ സ്‌ട്രോങ് റൂം തുറന്നു

ഇന്‍ഡോറില്‍ കൗണ്ടിങ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ സ്‌ട്രോങ് റൂം തുറന്നു. വോട്ടെണ്ണല്‍ കൃത്യം 8 മണിക്ക്.

07:45 December 03

തെലങ്കാനയില്‍ ഡിസംബര്‍ 9ന് സര്‍ക്കാര്‍ രൂപീകരിക്കും; ടിപിസിസി ആസ്ഥാനത്ത് പോസ്റ്റര്‍

തെലങ്കാനയില്‍ കോണ്‍ഗ്രസ് വിജയിക്കുമെന്നും ഡിസംബര്‍ 9ന് സര്‍ക്കാര്‍ രൂപീകരിക്കുമെന്നും പോസ്റ്റര്‍. ഹൈദരാബാദിലെ തെലങ്കാന പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റി ആസ്ഥാനത്താണ് പോസ്റ്റര്‍ പതിച്ചിരിക്കുന്നത്.

07:33 December 03

ഛത്തീസ്‌ഗഡില്‍ ബിജെപി വരും, വന്‍ ഭൂരിപക്ഷത്തില്‍: മുന്‍ മുഖ്യമന്ത്രി രമണ്‍ സിങ്

90 സീറ്റുകളിലേക്ക് തെരഞ്ഞെടുപ്പ് നടന്ന ഛത്തീസ്‌ഗഡില്‍ ബിജെപി വലിയ ഭൂരിപക്ഷത്തോടെ സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് മുന്‍ മുഖ്യമന്ത്രിയും ബിജെപി നേതാവുമായ രമണ്‍ സിങ്. സംസ്ഥാനത്ത് ബിജെപി 42-55 സീറ്റുകള്‍ നേടുമെന്നും രമണ്‍ സിങ്.

07:24 December 03

മധ്യപ്രദേശില്‍ ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്ന് രാമേശ്വര്‍ ശര്‍മ

മധ്യപ്രദേശില്‍ പാര്‍ട്ടിക്ക് അനുഗ്രഹങ്ങളുടെ പെരുമഴയെന്ന് ബിജെപി സ്ഥാനാര്‍ഥി രാമേശ്വര്‍ ശര്‍മ. സംസ്ഥാനത്ത് ബിജെപി സര്‍ക്കാര്‍ രൂപീകരിക്കുമെന്നും 62 വര്‍ഷത്തെ രാഷ്‌ട്രീയം കൊണ്ട് കോണ്‍ഗ്രസ് ജനങ്ങള്‍ക്ക് എന്ത് നല്‍കിയെന്നും ശര്‍മ.

07:17 December 03

മധ്യപ്രദേശ് കോണ്‍ഗ്രസ് നേടുമെന്ന് പിസി ശര്‍മ

മധ്യപ്രദേശില്‍ കോണ്‍ഗ്രസ് 135-175 സീറ്റുകള്‍ നേടുമെന്ന് പിസി ശര്‍മ

06:12 December 03

വോട്ടെണ്ണല്‍ 8 മണിക്ക് തുടങ്ങും

ഹൈദരാബാദ് : അഞ്ച് സംസ്ഥാനങ്ങളിലേക്ക് നടന്ന നിയമസഭ തെരഞ്ഞെടുപ്പുകളില്‍ നാല് സംസ്ഥാനങ്ങളിലെ ഫലം ഇന്ന്. രാജസ്ഥാന്‍, മധ്യപ്രദേശ്, ഛത്തീസ്‌ഗഡ്, തെലങ്കാന എന്നിവിടങ്ങളിലാണ് ഇന്ന് വോട്ടെണ്ണുന്നത്. രാവിലെ 8 മണിക്ക് വോട്ടെണ്ണല്‍ ആരംഭിക്കും. ഒൻപത് മണിയോടെ ആദ്യ ഫലസൂചനകള്‍ പുറത്തുവരും. കനത്ത സുരക്ഷയിലാണ് വോട്ടെണ്ണല്‍ നടക്കുന്നത്. മിസോറാമിലെ വോട്ടെണ്ണല്‍ നാളെ (ഡിസംബര്‍ 4) നടക്കും. സംസ്ഥാനത്തെ ജനസംഖ്യയില്‍ ഭൂരിഭാഗവും ക്രൈസ്‌തവ വിശ്വാസികള്‍ ആയതിനാല്‍ ഞായറാഴ്‌ചയിലെ വോട്ടെണ്ണല്‍ മാറ്റിവയ്‌ക്കണമെന്ന് നിവേദനങ്ങള്‍ ലഭിച്ചതോടെയാണ് മിസോറാമിലെ വോട്ടെണ്ണല്‍ മാറ്റാന്‍ തെരഞ്ഞെടുപ്പ് കമ്മിഷന്‍ തീരുമാനിക്കുകയായിരുന്നു. തെലങ്കാനയില്‍ 119 സീറ്റുകളിലേക്കും മധ്യപ്രദേശില്‍ 230 സീറ്റുകളിലേക്കും രാജസ്ഥാനില്‍ 199 സീറ്റുകളിലേക്കും ഛത്തീസ്‌ഗഡില്‍ 90 സീറ്റുകളിലേക്കുമാണ് തെരഞ്ഞെടുപ്പ് നടന്നത്. തെലങ്കാനയില്‍ 1121 അസിസ്റ്റന്‍റ് റിട്ടേണിങ് ഓഫിസര്‍മാരെയാണ് നിയോഗിച്ചിട്ടുള്ളത്. അഞ്ച് ലക്ഷത്തോളം വരുന്ന തപാല്‍ വോട്ടുകളാകും ആദ്യം എണ്ണുക. മധ്യപ്രദേശില്‍ അതീവ സുരക്ഷ ഏര്‍പ്പെടുത്തിയതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. പ്രധാന റോഡുകളിലൂടെയുള്ള ഗതാഗതം നിരോധിച്ചിട്ടുണ്ട്. ഛത്തീസ്‌ഗഡില്‍ 416 അസിസ്റ്റന്‍റ് റിട്ടെണിങ് ഓഫിസര്‍മാരെയാണ് നിയമിച്ചിരിക്കുന്നത്. 4596 കൗണ്ടിങ് ഓഫിസര്‍മാരെയും നിയോഗിച്ചിട്ടുണ്ട്. രാജസ്ഥാനില്‍ 36 കേന്ദ്രങ്ങളിലാണ് വോട്ടെണ്ണുക.

Last Updated : Dec 3, 2023, 6:21 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.