ETV Bharat / bharat

മുഖ്യമന്ത്രി ബാഗ് മറന്നുവെച്ച സംഭവം; കോണ്‍സുലേറ്റിന്‍റെ സഹായം തേടിയത് പ്രോട്ടോക്കോൾ ലംഘനമെന്ന് വിദേശകാര്യ മന്ത്രാലയം

author img

By

Published : Jul 29, 2022, 9:53 PM IST

മറന്നുവെച്ച ബാഗ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ കൈകളിൽ കൊടുത്തയക്കാൻ സർക്കാർ അനുമതി തേടിയിട്ടില്ലെന്നും വിദേശകാര്യ മന്ത്രാലയം

Foreign missions must conduct all business with states via MEA  യുഎഇ യാത്രക്കിടെ മുഖ്യമന്ത്രി ബാഗ് മറന്നുവെച്ച സംഭവം  മുഖ്യമന്ത്രി പ്രോട്ടോക്കോൾ ലംഘനം നടത്തിയെന്ന് വിദേശകാര്യ മന്ത്രാലയം
മുഖ്യമന്ത്രി ബാഗ് മറന്നുവെച്ച സംഭവം; കോണ്‍സുലേറ്റിന്‍റെ സഹായം തേടിയത് പ്രോട്ടോക്കോൾ ലംഘനമെന്ന് വിദേശകാര്യ മമുഖ്യമന്ത്രി ബാഗ് മറന്നുവെച്ച സംഭവം; കോണ്‍സുലേറ്റിന്‍റെ സഹായം തേടിയത് പ്രോട്ടോക്കോൾ ലംഘനമെന്ന് വിദേശകാര്യ മന്ത്രാലയംന്ത്രാലയം

ന്യൂഡൽഹി: മുഖ്യമന്ത്രിയുടെ യു.എ.ഇ സന്ദർശനത്തിൽ ബാഗ് മറന്നുവെച്ച സംഭവത്തിൽ യു.എ.ഇ കോൺസുലേറ്റിലെ നയതന്ത്രജ്ഞരുടെ സഹായം തേടിയത് പ്രോട്ടോക്കോൾ ലംഘനമെന്ന് വിദേശകാര്യ മന്ത്രാലയം. മറന്നുവെച്ച ബാഗ് കോണ്‍സുലേറ്റ് ഉദ്യോഗസ്ഥരുടെ കൈകളിൽ കൊടുത്തയക്കാൻ സർക്കാർ അനുമതി തേടിയിട്ടില്ലെന്നും വിദേശകാര്യമന്ത്രാലയം അറിയിച്ചു. എൻകെ പ്രേമചന്ദ്രന്‍റെ ചോദ്യത്തിന് വിദേശകാര്യ സഹമന്ത്രി രാജ്‌കുമാർ രഞ്ജൻ സിങ് നൽകിയ മറുപടിയിലാണ് ഇക്കാര്യം വ്യക്‌തമാക്കിയത്.

പ്രോട്ടോക്കോള്‍ പ്രകാരം വിദേശകാര്യ മന്ത്രാലയത്തിന്‍റെ മുന്‍കൂര്‍ അനുമതി വാങ്ങാതെ വിദേശ രാഷ്ട്രങ്ങളിലെ നയതന്ത്രജ്ഞരുമായി കൂടിക്കാഴ്ചയോ ചര്‍ച്ചയോ നടത്താന്‍ സംസ്ഥാന സർക്കാരിന് അനുവാദമുണ്ടോ, സംസ്ഥാന ഭരണാധികാരികൾ ബാഗ് മറന്നുവെച്ച സംഭവത്തിൽ ബാഗ് എത്തിക്കാൻ വിദേശ നയതന്ത്രജ്ഞരുടെ അനുമതി തേടിയിട്ടുണ്ടോ എന്നീ ചോദ്യങ്ങളാണ് പ്രേമചന്ദ്രന്‍ ഉന്നയിച്ചത്.

ഇന്ത്യന്‍ സര്‍ക്കാരിന്‍റെ നിലവിലുള്ള വ്യവസ്ഥകള്‍ പ്രകാരം സംസ്ഥാന സര്‍ക്കാരും വിദേശ നയതന്ത്രജ്ഞരും തമ്മിലുള്ള എല്ലാ ഔദ്യോഗിക ഇടപാടുകളും വിദേശകാര്യമന്ത്രാലയം മുഖാന്തരം മാത്രമേ നടത്താന്‍ പാടുള്ളൂവെന്ന് മന്ത്രി ഇതിന് മറുപടി നല്‍കി. വിദേശകാര്യ മന്ത്രാലയത്തിന്‍റെ അനുമതിയില്ലാതെ വിദേശ നയതന്ത്രജ്ഞരുമായി സംസ്ഥാന സർക്കാരുകൾ നേരിട്ട് ഇടപെടരുതെന്നാണ് പ്രോട്ടോക്കോൾ എന്നും മന്ത്രി വ്യക്‌തമാക്കി.

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.