ETV Bharat / bharat

ഇന്‍ഡിഗോ വിമാനത്തില്‍ എമര്‍ജന്‍സി വാതില്‍ തുറന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ

author img

By

Published : Jan 17, 2023, 3:52 PM IST

Updated : Jan 17, 2023, 6:39 PM IST

ഡിസംബര്‍ 10ന് നടന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ടേക്ക് ഓഫ് സമയത്ത് യാത്രക്കാരൻ അടിയന്തര വാതില്‍ തുറന്നപ്പോൾ യാത്രക്കാർ പരിഭ്രാന്തരായെന്ന് റിപ്പോർട്ട്. ഡിസംബർ 29ന് തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്‌തിരുന്നു.

Flight passenger opens emergency door  എമര്‍ജന്‍സി വാതില്‍ തുറന്ന് യാത്രക്കരന്‍  ഭീതി  ഇന്‍ഡിഗോ വിമാനത്തില്‍ വാതില്‍ തുറന്നത്  incident of flight passenger misbehavior  വിമാനയാത്രക്കാര്‍ അപമര്യാദയായി പെരുമാറിയത്
ഇന്‍ഡിഗോ

ചെന്നൈ: യാത്രയ്ക്കിടെ ഇൻഡിഗോ വിമാനത്തിന്‍റെ എമർജൻസി വാതില്‍ തുറന്ന സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് ഡിജിസിഎ. ഡിസംബർ പത്തിന് നടന്ന സംഭവത്തിലാണ് ഡയറക്‌ടറേറ്റ് ഓഫ് സിവില്‍ ഏവിയേഷൻ (ഡിജിസിഎ) അന്വേഷണം പ്രഖ്യാപിച്ചത്. ഡിസംബർ 10ന് ചെന്നൈയില്‍ നിന്ന് തിരുച്ചിറപ്പള്ളിയിലേക്കുള്ള ഇൻഡിഗോ 6E-7339 വിമാനത്തിലാണ് സംഭവം.

ഡിസംബർ 29ന് തമിഴ്‌നാട് മന്ത്രി സെന്തില്‍ ബാലാജി ഇത് സംബന്ധിച്ച് ട്വീറ്റ് ചെയ്‌തിരുന്നു. രണ്ട് ബിജെപി നേതാക്കൾ നിരുത്തരവാദപരമായി വിമാനത്തിന്‍റെ അടിയന്തര വാതില്‍ തുറന്നത് യാത്രക്കാരെ പരിഭ്രാന്ത്രിയിലാക്കിയെന്നാണ് സെന്തില്‍ ബാലാജി ട്വീറ്റ് ചെയ്‌തത്. ഇതേ തുടർന്ന് സുരക്ഷ പരിശോധനകൾ നടക്കുകയും മൂന്ന് മണിക്കൂറിന് ശേഷമാണ് വിമാനത്തിന് യാത്ര തുടരാനായതെന്നും സെന്തില്‍ ബാലാജി ട്വീറ്റില്‍ പറയുന്നു.

  • செய்யப்பட்டு நோகடிக்கப்பட்டிருக்கிறார்கள்.விமானம் 3 மணி நேர தாமதம் ஆகியிருக்கிறது.

    மன்னிப்பு கடிதம் எழுதுவதே பரம்பரை வழக்கம் என்பதால், அன்றும் மன்னிப்பு கடிதம் எழுதிக் கொடுத்திருக்கிறார்கள்.

    ஊடகங்களில் இந்தச் செய்தி ஏன் வரவில்லை? (2/2)

    — V.Senthilbalaji (@V_Senthilbalaji) December 29, 2022 " class="align-text-top noRightClick twitterSection" data=" ">

വിമാനത്തിലെ അടിയന്തര വാതിലിന് സമീപം സുരക്ഷ മാർഗ നിർദ്ദേശങ്ങൾ കേട്ടുകൊണ്ടിരിക്കെ പെട്ടെന്ന് വാതില്‍ തുറക്കുകയായിരുന്നുവെന്ന് അതേ വിമാനത്തിലെ യാത്രക്കാരനെ ഉദ്ധരിച്ചുകൊണ്ട് ദേശീയ മാധ്യമം റിപ്പോർട്ട് ചെയ്‌തു. ഉടൻ സുരക്ഷ പരിശോധനകൾ നടക്കുകയും അപകടം സംഭവിച്ചില്ലെന്ന് വിമാന അധികൃതർ ഉറപ്പാക്കുകയും ചെയ്‌തു. എന്നാല്‍ യാത്രക്കാർ പരിഭ്രാന്തരായെന്നാണ് ദേശീയ മാധ്യമത്തിന്‍റെ റിപ്പോർട്ടില്‍ പറയുന്നത്.

  • கடந்த 10ஆம் தேதி ‘போட்டோஷாப்’ கட்சியின் மாநிலத் தலைவரும், இளைஞரணியின் தேசியத் தலைவரும் விமானத்தில் கிளம்பும் போது பொறுப்பே இல்லாமல் விமானத்தின் ‘எமர்ஜென்சி’ கதவை திறந்து விளையாடியிருக்கிறார்கள்.

    விதிமுறைகளின்படி பயணிகள் விமானத்தில் இருந்து இறக்கி மீண்டும் சோதனை (1/2)

    — V.Senthilbalaji (@V_Senthilbalaji) December 29, 2022 " class="align-text-top noRightClick twitterSection" data=" ">

അവസാനിക്കാതെ വിമാനയാത്ര വിവാദങ്ങൾ: യാത്രക്കാര്‍ വിമാനത്തില്‍ അപമര്യാദയായി പെരുമാറുന്ന സംഭവങ്ങൾ ആവർത്തിക്കുന്നതിനിടെയാണ് ഇൻഡിഗോ വിമാനത്തിലെ അടിയന്തര വാതില്‍ തുറന്ന സംഭവം റിപ്പോർട്ട് ചെയ്യപ്പെടുന്നത്. എയര്‍ ഇന്ത്യ വിമാനത്തില്‍ വച്ച് ശങ്കര്‍ മിശ്ര എന്ന യാത്രക്കാരന്‍ സ്‌ത്രീയുടെ സീറ്റില്‍ മൂത്രമൊഴിച്ചത് വലിയ വാര്‍ത്തയാണ് സൃഷ്‌ടിച്ചത്.

ശങ്കര്‍ മിശ്ര നിലവില്‍ ജുഡീഷ്യല്‍ കസ്റ്റഡിയിലാണ്. ഈ കേസുമായി ബന്ധപ്പെട്ട പുതിയ വാര്‍ത്തകള്‍ ഇപ്പോഴും വന്നുകൊണ്ടിരിക്കുകയാണ്. ഡല്‍ഹിയില്‍ നിന്ന് പാട്‌‌നയിലേക്ക് പുറപ്പെട്ട ഇന്‍ഡിഗോ വിമാനത്തില്‍ യാത്രമധ്യേ മദ്യപിച്ച് രണ്ട് യാത്രക്കാര്‍ പ്രശ്‌നം സൃഷ്‌ടിച്ചത് ഒരാഴ്‌ച മുമ്പ് വാര്‍ത്തയായിരുന്നു. രണ്ട് പേരേയും വിമാനത്താവളത്തില്‍ വച്ച് പൊലീസ് അറസ്‌റ്റ് ചെയ്‌തിരുന്നു.

ഇന്‍ഡിഗോ അധികൃതര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് രണ്ട് പേരേയും അറസ്‌റ്റ് ചെയ്‌തതെന്നാണ് പൊലീസ് വ്യക്തമാക്കിയത്. എന്നാല്‍ വിമാനത്തില്‍ അടിപിടി നടന്നു എന്ന വാര്‍ത്ത ഇന്‍ഡിഗോ അധികൃതര്‍ നിഷേധിച്ചു. സംഭവം അന്വേഷിച്ച് വരികയാണെന്നും എന്നാല്‍ ചില സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നത് പോലെ വിമാനത്തിനുള്ളില്‍ അടിപിടി നടന്നിട്ടില്ലെന്നും ഇന്‍ഡിഗോ വാര്‍ത്താകുറിപ്പില്‍ വ്യക്തമാക്കി.

Last Updated : Jan 17, 2023, 6:39 PM IST

TAGGED:

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.