ETV Bharat / bharat

ബംഗാളില്‍ മിന്നൽ പ്രളയം: 4 സ്‌ത്രീകൾ ഉൾപ്പെടെ 8 പേർ മരിച്ചു, നിരവധിപേരെ കാണാതായി

author img

By

Published : Oct 6, 2022, 10:38 AM IST

Updated : Oct 6, 2022, 12:38 PM IST

പശ്ചിമബംഗാളിലെ ജൽപായ്‌ഗുരിയിൽ മിന്നൽ പ്രളയം. 8 പേർ മരിച്ചു. അൻപതോളം പേരെ രക്ഷപ്പെടുത്തി. നിരവധിപേരെ ഒഴുക്കിൽപ്പെട്ട് കാണാതായി.

flash flood in Jalpaiguri during Vijayadashami  Vijayadashami  Vijayadashami accident  8 killed in flash flood in Jalpaiguri  flash flood in Jalpaiguri  flash flood jalpaiguri  flash flood  ജൽപായ്‌ഗുരിയിൽ മിന്നൽ പ്രളയം  മിന്നൽ പ്രളയം  ജൽപായ്‌ഗുരി പ്രളയം  മിന്നൽ പ്രളയം ജൽപായ്‌ഗുരി  മിന്നൽ പ്രളയം പശ്ചിമബംഗാൾ  മാൽ നദി മിന്നൽ പ്രളയം  പശ്ചിമബംഗാളിലെ ജൽപായ്‌ഗുരി
ജൽപായ്‌ഗുരിയിൽ മിന്നൽ പ്രളയം: നാല് സ്‌ത്രീകൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു, ഒഴുക്കിൽപ്പെട്ട് കാണാതായത് നിരവധിപേരെ

ജൽപായ്‌ഗുരി (പശ്ചിമ ബംഗാൾ): പശ്ചിമ ബംഗാളിലെ ജൽപായ്‌ഗുരിയിലുണ്ടായ മിന്നൽ പ്രളയത്തിൽ നാല് സ്‌ത്രീകൾ ഉൾപ്പെടെ എട്ട് പേർ മരിച്ചു. ജൽപായ്‌ഗുരിയിലെ മാൽ നദിക്ക് സമീപം ഇന്നലെ (ഒക്‌ടോബർ 05) വൈകുന്നേരമാണ് മിന്നൽ പ്രളയം ഉണ്ടായത്. നദിയുടെ സമീപത്ത് നിന്നവർ പ്രളയത്തിൽ ഒഴുകിപ്പോകുകയായിരുന്നു. വിജയദശമി ദിനത്തിൽ ദുർഗ വിഗ്രഹങ്ങൾ നിമജ്ജനം ചെയ്യാനെത്തിയവരായിരുന്നു അപകടത്തിൽപ്പെട്ടവർ.

ബംഗാളില്‍ മിന്നൽ പ്രളയം

50ഓളം പേരെ രക്ഷപ്പെടുത്തി. 13 പേർക്ക് പരിക്ക് ഉള്ളതിനാൽ ചികിത്സക്കായി സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. എസ്‌ഡിആർഎഫും പൊലീസും സ്ഥലത്ത് രക്ഷാപ്രവർത്തനം നടത്തുകയാണ്. അതേസമയം, മരണസംഖ്യ ഉയർന്നേക്കുമെന്ന് സംസ്ഥാന പിന്നാക്ക വിഭാഗ ക്ഷേമ മന്ത്രിയും മാൽ എംഎൽഎയുമായ ബുലു ചിക് ബറൈക് പറഞ്ഞു.

സംഭവം നടക്കുമ്പോൾ താനും സ്ഥലത്ത് ഉണ്ടായിരുന്നു. പെട്ടെന്നാണ് പ്രളയം ഉണ്ടായത്. വെള്ളത്തിന്‍റെ ഒഴുക്ക് ശക്തമായിരുന്നതിനാൽ നിരവധി പേരെ ഒഴുക്കിൽപ്പെട്ട് കാണാതായെന്നും എംഎൽഎ കൂട്ടിച്ചേർത്തു. പശ്ചിമബംഗാൾ നിയമസഭയിലെ പ്രതിപക്ഷനേതാവ് സുവേന്ദു അധികാരി രക്ഷാപ്രവർത്തനം വേഗത്തിൽ ആക്കണമെന്ന് ആവശ്യപ്പെട്ടു.

Last Updated : Oct 6, 2022, 12:38 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.