ETV Bharat / bharat

Flagging Off of Vande Bharat Expresses : രാജ്യത്തിന് 9 വന്ദേ ഭാരത് എക്‌സ്‌പ്രസുകൾ കൂടി ; പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്‌തു

author img

By ETV Bharat Kerala Team

Published : Sep 24, 2023, 12:41 PM IST

Updated : Sep 24, 2023, 2:16 PM IST

New Vande Bharat Expresses : രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബിഹാർ, പശ്ചിമ ബംഗാൾ, കേരളം, ഒഡിഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നിങ്ങനെ 11 സംസ്ഥാനങ്ങൾക്ക് അനുവദിച്ച ട്രെയിനുകളുടെ സര്‍വീസുകളാണ് പ്രധാനമന്ത്രി ഇന്ന്‌ ഉദ്‌ഘാടനം ചെയ്‌തത്‌

flagging  Flagging Off Several Vande Bharat Express Trains  Vande Bharat Express Trains  Vande Bharat Express Flagging  Vande Bharat Express Flagging By PM Modi  പുതിയ 9 വന്ദേ ഭാരത് എക്‌സ്‌പ്രസുകൾ  9 വന്ദേ ഭാരത് എക്‌സ്‌പ്രസുകൾ ഉദ്‌ഘാടനം ചെയ്യും  വന്ദേ ഭാരത് പ്രധാനമന്ത്രി ഫ്ലാഗ് ഓഫ് ചെയ്യും  11 സംസ്ഥാനങ്ങളിലെ 9വന്ദേ ഭാരത്  ഒമ്പത് ട്രെയിനുകൾ പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്യും
Flagging Off of Vande Bharat Expresses

ന്യൂഡൽഹി : 11 സംസ്ഥാനങ്ങളിലെ ആരാധനാ-വിനോദസഞ്ചാര കേന്ദ്രങ്ങളെ ബന്ധിപ്പിക്കുന്ന ഒമ്പത് വന്ദേ ഭാരത് ട്രെയിനുകൾ വീഡിയോ കോൺഫറൻസിംഗിലൂടെ പ്രധാനമന്ത്രി മോദി ഫ്ലാഗ് ഓഫ് ചെയ്‌തു (Flagging Off Several Vande Bharat Express). ഇന്ത്യയിലുടനീളമുള്ള പ്രധാന ആരാധനാലയങ്ങളിലേക്ക് റെയിൽവേ കണക്റ്റിവിറ്റി മെച്ചപ്പെടുത്താനുള്ള കാഴ്‌ചപ്പാടിന് അനുസൃതമായാണ്‌ പുതിയ വന്ദേഭാരത്‌ സർവീസുകൾ. ഞായറാഴ്‌ച ഉച്ചയ്‌ക്ക്‌ 12.30 ഓടെയാണ് പ്രധാനമന്ത്രി വന്ദേ ഭാരത് ട്രെയിനുകൾ ഫ്ലാഗ് ഓഫ് ചെയ്‌തത്‌.

രാജസ്ഥാൻ, തമിഴ്‌നാട്, തെലങ്കാന, ആന്ധ്രാപ്രദേശ്, കർണാടക, ബിഹാർ, പശ്ചിമ ബംഗാൾ, കേരളം, ഒഡിഷ, ജാർഖണ്ഡ്, ഗുജറാത്ത് എന്നിങ്ങനെ 11 സംസ്ഥാനങ്ങൾക്ക് അനുവദിച്ച ഒമ്പത് ട്രെയിനുകളാണ് പ്രധാനമന്ത്രി ഉദ്‌ഘാടനം ചെയ്‌തത്‌ (Flagging Off of Vande Bharat Expresses).

പുതിയ വന്ദേ ഭാരത് ട്രെയിൻ റൂട്ടുകൾ : - ഉദയ്‌പൂർ- ജയ്‌പൂർ, തിരുനെൽവേലി- മധുര-ചെന്നൈ, ഹൈദരാബാദ്-ബെംഗളൂരു, വിജയവാഡ- റെനിഗുണ്ട- ചെന്നൈ, പട്‌ന- ഹൗറ, കാസർകോട്- തിരുവനന്തപുരം, റൂർക്കേല- ഭുവനേശ്വർ പുരി, റാഞ്ചി- ഹൗറ, ജാംനഗർ- അഹമ്മദാബാദ് എന്നീ റൂട്ടുകളിലാണ് പുതിയ സർവീസുകള്‍.

വന്ദേ ഭാരതിലൂടെ യാത്രക്കാർക്ക് ലോകോത്തര സൗകര്യങ്ങൾ ലഭ്യമാക്കാൻ ഈ സർവീസുകൾ സഹായിക്കുമെന്ന് റെയില്‍വേ ഔദ്യോഗിക പ്രസ്‌താവനയിൽ പറയുന്നു. ഏറ്റവും വേഗതയേറിയ ട്രെയിനുകളായിരിക്കും ഇതെന്നും യാത്രക്കാരുടെ സമയം ലാഭിക്കാൻ സഹായിക്കുമെന്നും വിശദീകരിക്കുന്നുണ്ട്.

ഏറ്റവും വേഗതയേറിയ, റൂർക്കേല-ഭുവനേശ്വര്‍ പുരി, കാസർകോട്-തിരുവനന്തപുരം വന്ദേ ഭാരത് എക്‌സ്പ്രസുകള്‍ അതത് ലക്ഷ്യസ്ഥാനങ്ങൾക്കിടയിലുള്ള യാത്രാസമയം ഏകദേശം മൂന്ന് മണിക്കൂര്‍ കുറയ്ക്കും. ഹൈദരാബാദ് ബെംഗളൂരു റൂട്ടിൽ 2.5 മണിക്കൂറും തിരുനെൽവേലി-മധുര-ചെന്നൈ റൂട്ടില്‍ 2 മണിക്കൂറും കുറയും. കൂടാതെ, റാഞ്ചി ഹൗറയ്ക്കും പട്‌ന ഹൗറയ്ക്കും ജാംനഗർ-അഹമ്മദാബാദിനും ഇടയിലുള്ള യാത്രാ സമയം ഏകദേശം ഒരു മണിക്കൂര്‍ കുറയും. ഉദയ്‌പൂർ - ജയ്‌പൂർ യാത്രാസമയം അരമണിക്കൂറോളം കുറയും.

റൂർക്കേല-ഭുവനേശ്വർ പുരി, തിരുനെൽവേലി-മധുര-ചെന്നൈ എന്നീ ട്രെയിനുകൾ തീർഥാടന കേന്ദ്രങ്ങളായ പുരിയേയും മധുരയേയും ബന്ധിപ്പിക്കും. കൂടാതെ, വിജയവാഡ ചെന്നൈ വന്ദേ ഭാരത് എക്‌സ്‌പ്രസ് റെനിഗുണ്ട വഴി സർവീസ് നടത്തുകയും തിരുപ്പതി തീർഥാടന കേന്ദ്രത്തിലേക്ക് കണക്റ്റിവിറ്റി നൽകുകയും ചെയ്യും.

Last Updated : Sep 24, 2023, 2:16 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.