ETV Bharat / bharat

കാർ കലുങ്കിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം ; ഒരാൾക്ക് പരിക്ക്

author img

By

Published : Mar 13, 2022, 3:11 PM IST

അപകടത്തിൽപ്പെട്ട എല്ലാവരും ഹൈദരാബാദിലെ ചന്ദനഗർ സ്വദേശികളും ഒരു കുടുംബത്തിലെ അംഗങ്ങളുമാണ്

road accident  car rammed into a culvert in Krishna district  Five family members killed in Andhra Pradesh road accident  Five members in a family killed in Andhra Pradesh road accident  കാർ കലുങ്കിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം  ആന്ധ്രാപ്രദേശ് കൃഷ്‌ണ ജില്ല റോഡ് അപകടം  വിജയവാഡ ഹൈദരാബാദ് ദേശീയ പാതയിൽ അപകടം  ഗോരവരം നാഗാർജുന സാഗർ കനാൽ പാലം അപകടം  കൃഷ്‌ണ ജില്ലയിൽ ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു  Gauravaram village car accident  Vijayawada Hyderabad national highway accident
കാർ കലുങ്കിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർക്ക് ദാരുണാന്ത്യം; ഒരാൾക്ക് പരിക്ക്

അമരാവതി : കാർ കലുങ്കിലിടിച്ച് ഒരു കുടുംബത്തിലെ അഞ്ച് പേർ മരിച്ചു. ഒരാൾക്ക് പരിക്കേറ്റു. ആന്ധ്രാപ്രദേശിലെ കൃഷ്‌ണ ജില്ലയിലെ വിജയവാഡ-ഹൈദരാബാദ് ദേശീയ പാതയിൽ ഞായറാഴ്‌ചയാണ് സംഭവം. ഗോരവരം ഗ്രാമത്തിന് സമീപം നാഗാർജുന സാഗർ കനാലിന് കുറുകെയുള്ള പാലത്തിൽ വച്ച് നിയന്ത്രണം വിട്ട വാഹനം കലുങ്കിലിടിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു.

ആറ് പേരാണ് വാഹനത്തിലുണ്ടായിരുന്നത്. പശ്ചിമ ഗോദാവരി ജില്ലയിലെ ജംഗറെഡ്ഡിഗുഡെമിലേക്ക് യാത്ര ചെയ്യുന്നതിനിടെയാണ് സംഭവം. രണ്ട് സ്ത്രീകളും ഒരു പുരുഷനും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചു.

ALSO READ: എയർ ഇന്ത്യ വിമാനം ഇറങ്ങുന്നതിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറി

ബാക്കിയുള്ള മൂന്ന് പേരെ ജഗയ്യപേട്ട് സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ഇവരിൽ ആറുമാസം പ്രായമുള്ള ഒരു കുട്ടിയും മറ്റൊരു പുരുഷനും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു. പരിക്കേറ്റ മറ്റൊരാൾ ചികിത്സയിലാണ്. അപകടത്തിൽപ്പെട്ട എല്ലാവരും ഹൈദരാബാദിലെ ചന്ദനഗർ സ്വദേശികളും ഒരു കുടുംബത്തിലെ അംഗങ്ങളുമാണെന്ന് പൊലീസ് വിശദമാക്കി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.