ETV Bharat / bharat

കടല്‍ പായല്‍ ശേഖരിക്കാന്‍ പോയ മത്സ്യത്തൊഴിലാളിയെ കൂട്ട ബലാത്സംഗം ചെയ്‌ത് കൊന്നു ; 6 ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

author img

By

Published : May 25, 2022, 11:01 PM IST

സമീപത്തെ ചെമ്മീന്‍ ഫാമില്‍ ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു

രാമേശ്വരം മത്സ്യത്തൊഴിലാളി ബലാത്സംഗം  മത്സ്യത്തൊഴിലാളിയെ ബലാത്സംഗം ചെയ്‌ത് കൊന്നു  45കാരിയെ ബലാത്സംഗം ചെയ്‌ത് കൊന്നു  തമിഴ്‌നാട് ബലാത്സംഗം പുതിയ വാര്‍ത്ത  fisherwoman allegedly gang raped in rameswaram  tamil nadu fisherwoman raped
കടല്‍ പായല്‍ ശേഖരിക്കാന്‍ പോയ മത്സ്യത്തൊഴിലാളിയെ കൂട്ട ബലാത്സംഗം ചെയ്‌ത് കൊന്നു; 6 ഇതര സംസ്ഥാന തൊഴിലാളികള്‍ അറസ്റ്റില്‍

രാമേശ്വരം (തമിഴ്‌നാട്): തമിഴ്‌നാട്ടിലെ രാമേശ്വരത്ത് 45കാരിയായ മത്സ്യത്തൊഴിലാളിയെ ഇതര സംസ്ഥാന തൊഴിലാളികള്‍ ചേര്‍ന്ന് കൂട്ട ബലാത്സംഗം ചെയ്‌ത് കൊലപ്പെടുത്തി. സംഭവവുമായി ബന്ധപ്പെട്ട് ഒഡിഷ സ്വദേശികളായ 6 പേരെ പൊലീസ് അറസ്റ്റ് ചെയ്‌തു. കുറ്റക്കാർക്കെതിരെ കർശന നടപടി ആവശ്യപ്പെട്ട് കൊല്ലപ്പെട്ട സ്‌ത്രീയുടെ കുടുംബവും നാട്ടുകാരും രാമേശ്വരം ദേശീയ പാതയിൽ റോഡ് ഉപരോധിച്ചു.

ചൊവ്വാഴ്‌ച രാവിലെ കടൽ പായല്‍ ശേഖരിക്കാൻ പോയതാണ് ഇവര്‍. വീട്ടില്‍ തിരിച്ചെത്താത്തതിനെ തുടർന്ന് കുടുംബം പൊലീസില്‍ പരാതി നല്‍കി. ഇതിനിടെ ബുധനാഴ്‌ച രാവിലെ സമീപത്തെ ചെമ്മീന്‍ ഫാമില്‍ ഭാഗികമായി കത്തിക്കരിഞ്ഞ നിലയില്‍ സ്‌ത്രീയുടെ മൃതദേഹം കണ്ടെത്തുകയായിരുന്നു.

Also read: എട്ടുവയസുകാരിയെ ബലാത്സംഗത്തിനിരയാക്കി ; യുവാവ് പിടിയിൽ

ബലാത്സംഗത്തിലും കൊലപാതകത്തിലും ഇതര സംസ്ഥാന തൊഴിലാളികള്‍ക്ക് പങ്കുണ്ടെന്ന് ആരോപിച്ച് നാട്ടുകാർ ഇവരെ മർദിച്ചു. തുടർന്ന് കൊല്ലപ്പെട്ട സ്‌ത്രീക്ക് നീതി വേണമെന്ന് ആവശ്യപ്പെട്ട് റോഡ് ഉപരോധിക്കുകയായിരുന്നു. കേസിൽ വിശദമായ അന്വേഷണം നടത്തിവരികയാണെന്ന് രാമനാഥപുരം പൊലീസ് സൂപ്രണ്ട് ഇ കാർത്തിക് അറിയിച്ചു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.