ETV Bharat / bharat

Man Survives From Sea | മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ യുവാവ് നീന്തിയത് 12മണിക്കൂര്‍; രക്ഷയ്‌ക്കെത്തിയത് 'ചെറുവള്ളം'

author img

By

Published : Jun 22, 2023, 11:04 PM IST

ഏതാണ്ട് 12 മണിക്കൂര്‍ തുടര്‍ച്ചയായി നീന്തിയ ഇയാളെ മറ്റൊരു സംഘം മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തിയത്

Fisherman Slipped off from the boat  Fisherman  Fisherman survived after continuous swim  swam in the sea throughout night  Fisherman group  Man survives from Sea  മത്സബന്ധനത്തിനിടെ കാല്‍വഴുതി കടലിലേക്ക്  രക്ഷപ്പെടാനായി നിര്‍ത്താതെ നീന്തി  രക്ഷകനായെത്തി ചെറുവള്ളം  ചെറുവള്ളം  വള്ളം  മത്സബന്ധനം  മത്സ്യത്തൊഴിലാളി  മീന്‍ പിടിക്കുന്നതിനിടെ  കോനസീമ  ഗെദല അപ്പാറാവു  അപ്പാറാവു
മത്സബന്ധനത്തിനിടെ കാല്‍വഴുതി കടലിലേക്ക്, രക്ഷപ്പെടാനായി നിര്‍ത്താതെ നീന്തി; രക്ഷകനായെത്തി ചെറുവള്ളം

കോനസീമ (ആന്ധ്രാപ്രദേശ്): മത്സ്യബന്ധനത്തിനിടെ കടലില്‍ വീണ മത്സ്യത്തൊഴിലാളി നീന്തി രക്ഷപ്പെട്ടു. മീന്‍ പിടിക്കുന്നതിനിടെ കാല്‍വഴുതി വള്ളത്തില്‍ നിന്നും കടലിലേക്ക് വീണ മത്സ്യത്തൊഴിലാളിയാണ് ജീവന്‍ രക്ഷപ്പെടുത്താനായി രാത്രി മുഴുവന്‍ നീന്തിയത്. ഏതാണ്ട് 12 മണിക്കൂര്‍ തുടര്‍ച്ചയായി നീന്തിയ ഇയാളെ മറ്റൊരു സംഘം മത്സ്യത്തൊഴിലാളികളാണ് രക്ഷപ്പെടുത്തി സുരക്ഷിതമായി കരയിലെത്തിച്ചത്.

സംഭവം ഇങ്ങനെ: ഇക്കഴിഞ്ഞ ചൊവ്വാഴ്‌ച രാവിലെയാണ് കാകിനാഡയില്‍ നിന്നുള്ള ഗെദല അപ്പാറാവു മറ്റ് അഞ്ച് മത്സ്യത്തൊഴിലാളികള്‍ക്കൊപ്പം മച്ചിലിപട്ടണത്തെ കാകിനാഡയില്‍ നിന്നും മത്സ്യബന്ധനം കഴിഞ്ഞ് കോനസീമ ജില്ലയിലെ സഖിനേറ്റിപ്പള്ളി മണ്ഡലിലുള്ള അന്തർവേദി ഹാർബറിൽ എത്തുന്നത്. തങ്ങള്‍ പിടിച്ച മത്സ്യങ്ങളെല്ലാം സംഘം അവിടെ വില്‍പന നടത്തി. തുടര്‍ന്ന് പതിവ് പോലെ കടലിലേക്ക് തിരിച്ചു. തുടര്‍ന്ന് കടലില്‍ വലയെറിഞ്ഞ ശേഷം ഇവര്‍ ഭക്ഷണം കഴിച്ച് വള്ളത്തില്‍ ഉറങ്ങി. എന്നാല്‍ അർധരാത്രിയിൽ എഴുന്നേറ്റപ്പോൾ വള്ളത്തില്‍ അപ്പറാവുവിനെ കാണാനില്ലായിരുന്നു. വള്ളത്തില്‍ നിന്ന് കാലുതെന്നി വീണതാവാമെന്ന് കരുതി ഇയാള്‍ക്കായി തെരച്ചില്‍ നടത്തിയെങ്കിലും ഫലമുണ്ടായില്ല.

ചെറുവള്ളം രക്ഷയ്‌ക്കെത്തി: താന്‍ മൂത്രമൊഴിക്കാനായി വള്ളത്തിന്‍റെ അരികിലെത്തിയപ്പോൾ കാലുതെന്നി കടലിലേക്ക് വീഴുകയായിരുന്നുവെന്ന് അപ്പറാവുവും പ്രതികരിച്ചു. രാത്രി എത്ര സമയമായിരുന്ന എനിക്ക് വ്യക്തമായി അറിയില്ല. ഏതാണ്ട് 11 മണിയോടടുത്ത് താന്‍ വെള്ളത്തിലേക്ക് വീണിട്ടുണ്ടാകും. പിടിച്ചുനിൽക്കാൻ ഒന്നുമില്ലാത്തതിനാൽ തന്നെ ഏറെ ബുദ്ധിമുട്ടി. ഈ സമയം വള്ളം നീങ്ങിയകലുകയും ചെയ്‌തു. പിന്നീട് തുടര്‍ച്ചയായി കടലിൽ പൊങ്ങിക്കിടന്നും നീന്തുന്നതിനുമിടയിലാണ് പിറ്റേന്ന് പകലോടെ മറ്റൊരു ചെറുവള്ളം കണ്ടതെന്നും അവര്‍ രക്ഷപ്പെടുത്തുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ഉള്‍ക്കടലിലേക്ക് മത്സ്യബന്ധനത്തിനായി പോയ വിശാഖ ജില്ലയിലെ നാക്കപ്പള്ളി മണ്ഡലത്തിലെ രാജിപേട്ടിൽ നിന്നുള്ള മത്സ്യത്തൊഴിലാളികളുടെ ശ്രദ്ധയിൽപ്പെട്ടതോടെയാണ് താന്‍ രക്ഷപ്പെട്ടതെന്നും അപ്പാറാവും അറിയിച്ചു. തുടര്‍ന്ന് ഇയാളെ ചികിത്സയ്ക്കായി ആംബുലൻസിൽ സർക്കാർ ആശുപത്രിയിലെത്തിക്കുകയായിരുന്നു. അതേസമയം അപ്പാറാവുവിന്‍റെ ജീവന്‍ രക്ഷിച്ചതിന് കുടുംബവും നാട്ടുകാരും രാജിപ്പേട്ടില്‍ നിന്നുള്ള മത്സ്യത്തൊഴിലാളികളെ അഭിനന്ദിച്ചു.

Also read: കടലാഴങ്ങളില്‍ മുങ്ങാംകുഴിയിട്ട് ഷിബുവിന്‍റെ സ്‌പിയർ ഗൺ മത്സ്യവേട്ട, അനുകരിക്കരുതെന്ന് അഭ്യർഥന

മത്സ്യത്തൊഴികള്‍ പിടിയില്‍: അടുത്തിടെ സമുദ്രാതിര്‍ത്തി കടന്നതിന് 12 ഇന്ത്യന്‍ മത്സ്യത്തൊഴികളെ ശ്രീലങ്കന്‍ നാവിക സേന അറസ്‌റ്റ് ചെയ്‌തിരുന്നു. സൗത്ത് മാന്നാറിന് സമീപത്ത് നിന്നാണ് ഇവരെ നാവികസേന അറസ്‌റ്റ് ചെയ്യുന്നത്. രണ്ട് മത്സ്യബന്ധന ബോട്ടുകളും സേന പിടിച്ചെടുത്തിരുന്നു. ഇതിന് മുമ്പ് രണ്ട് ദിവസത്തിനിടെ 55 ഇന്ത്യന്‍ മത്സ്യത്തൊഴിലാളികളെയാണ് അതിര്‍ത്തി കടന്ന് അനധികൃതമായി മത്സ്യബന്ധനം നടത്തിയതിന് ശ്രീലങ്കന്‍ നാവിക സേന അറസ്റ്റ് ചെയ്യുന്നത്.

ഇതിന് മുമ്പ് 43 മത്സ്യത്തൊഴിലാളികളെയും ആറ്‌ മത്സ്യബന്ധന ബോട്ടുകളും പിടിച്ചെടുത്തിരുന്നു. കൊവിഡ്‌ മാനദണ്ഡപ്രകാരം ആന്‍റിജന്‍ പരിശോധനയ്‌ക്ക് ശേഷം ഇവര്‍ക്കെതിരെ നിയമനടപടി സ്വീകരിക്കുമെന്നും ശ്രീലങ്കന്‍ നാവികസേന അറിയിച്ചിരുന്നു. അതേസമയം മത്സ്യത്തൊഴിലാളികളുടെ സമുദ്രാതിര്‍ത്തി ലംഘനം ഇന്ത്യ-ശ്രീലങ്ക ഉഭയകക്ഷി ബന്ധത്തിൽ വലിയ പ്രശ്‌നമായി മാറിയിരിക്കുകയാണ്.

Also read: 'ഗോല്‍' കിട്ടിയതില്‍ കോളടിച്ച് മത്സ്യത്തൊഴിലാളികള്‍; ലേലത്തില്‍ ലഭിച്ചത് 2,34,080 രൂപ

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.