ETV Bharat / bharat

കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാതെ ധാരാവി

author img

By

Published : Dec 25, 2020, 8:18 PM IST

കഴിഞ്ഞ ഏപ്രിൽ ഒന്നിന് ശേഷം ആദ്യമായിട്ടാണ് കേസുകൾ റിപ്പോർട്ട് ചെയ്യാത്തത്.

മുംബൈ  First time since April, Dharavi reports no new COVID-19 case  Dharavi news  മുംബൈ ധരാവി  കൊവിഡ് കേസുകൾ
കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്യാതെ ധരാവി

മുംബൈ: കഴിഞ്ഞ 24 മണിക്കൂറിനിടെ മുംബൈ ധാരാവിയിൽ ഒരു കൊവിഡ് കേസുകൾ പോലും റിപ്പോർട്ട് ചെയ്‌തില്ല. കഴിഞ്ഞ ഏപ്രിൽ ഒന്നിന് ശേഷം ആദ്യമായിട്ടാണിത്. ലോകത്തിലെ തന്നെ ഏറ്റവും ജനസാന്ദ്രമായ ധാരാവിയിൽ കേസുകളൊന്നും റിപ്പോർട്ട് ചെയ്യപെടാത്തത് പ്രതീക്ഷകൾ നൽകുന്നതാണെന്ന് ഉദ്യോഗസ്ഥർ പറഞ്ഞു.

ധാരാവിയിൽ ഇതുവരെ 3,788 കൊവിഡ് കേസുകളാണ് റിപ്പോർട്ട് ചെയ്തത്. നിലവിൽ 12 പേരാണ് ചികിത്സയിലുളളത്. അതിൽ എട്ട് പേർ വീട്ടിലും നാലു പേർ കൊവിഡ് കെയർ സെന്‍ററിലുമാണ്.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.