ETV Bharat / bharat

മധുരയില്‍ പടക്ക നിർമാണശാലയിൽ സ്‌ഫോടനം : അഞ്ച് മരണം, 11 പേർ ഗുരുതരാവസ്ഥയിൽ

author img

By

Published : Nov 10, 2022, 5:50 PM IST

Updated : Nov 10, 2022, 6:06 PM IST

അഴഗുശിരായ് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അനുഷിയ വള്ളിയപ്പന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വിബിഎം എന്ന പടക്ക നിർമാണശാലയിലാണ് സ്‌ഫോടനം നടന്നത്

firecracker factory in Tamil Nadu  firecracker factory explosion in Tamil Nadu  പടക്ക നിർമാണശാലയിൽ സ്‌ഫോടനം  തമിഴ്‌നാട്ടിലെ പടക്ക നിർമാണശാല  സ്‌ഫോടനത്തിൽ അഞ്ച് മരണം  ദേശീയ വാർത്തകൾ  മലയാളം വാർത്തകൾ  സ്‌ഫോടനം  മധുരയിൽ പടക്ക നിർമ്മാണ ശാല  Explosion in firecrackers factory  firecracker factory  Five died in the explosion  malayalam news  national news
തമിഴ്‌നാട്ടിലെ പടക്ക നിർമാണശാലയിൽ സ്‌ഫോടനം: അഞ്ച് മരണം, 11 പേർ ഗുരുതരാവസ്ഥയിൽ

ചെന്നൈ : തമിഴ്‌നാട്ടിലെ മധുരയിൽ പടക്ക നിർമാണശാലയിലുണ്ടായ സ്‌ഫോടനത്തിൽ അഞ്ച് മരണം. 11 പേർ ഗുരുതരാവസ്ഥയിൽ. അഴഗുസസിരായ് ഗ്രാമത്തിൽ പ്രവർത്തിക്കുന്ന അനുഷിയ വള്ളിയപ്പന്‍ എന്നയാളുടെ ഉടമസ്ഥതയിലുള്ള വിബിഎം എന്ന പടക്ക നിർമാണശാലയിലാണ് പൊട്ടിത്തെറിയുണ്ടായത്.

പ്ലാന്‍റിന്‍റെ ഒന്നാം ബ്ലോക്കിൽ സ്‌ഫോടനം നടക്കുകയും പിന്നീട് രണ്ടാം ബ്ലോക്കിലേക്ക് തീ വ്യാപിക്കുകയുമായിരുന്നു. രഘുപതി കൊണ്ടമ്മൽ, വടക്കാംപട്ടി സ്വദേശി വല്ലരസു, കൽഗുപട്ടി സ്വദേശികളായ വിക്കി, അമ്മാസി, ഗോപി എന്നിവരാണ് മരിച്ചത്. ഉച്ചഭക്ഷണ സമയത്താണ് അപകടമെന്നതിനാല്‍ വലിയതോതിലുള്ള ജീവഹാനി ഒഴിവായി.

അപകട സ്ഥലത്ത് നിന്നുള്ള ദൃശ്യം

അപകടത്തിന്‍റെ കാരണം വ്യക്തമായിട്ടില്ല. സ്‌ഫോടനം നടന്ന കെട്ടിടാവശിഷ്‌ടങ്ങൾക്കിടയിൽ ആരെങ്കിലും കുടുങ്ങിയിട്ടുണ്ടോയെന്നറിയാൻ തെരച്ചിൽ നടത്തിവരികയാണ്. മന്ത്രി പി മൂർത്തി, മുൻ മന്ത്രി ആർബി ഉദയകുമാർ, ജില്ല കലക്‌ടർ അനീഷ് ശേഖർ എന്നിവർ സ്‌ഫോടനം നടന്ന സ്ഥലത്തെത്തി. തമിഴ്‌നാട് ഗവർണർ ആർഎൻ രവി, മുഖ്യമന്ത്രി എംകെ സ്റ്റാലിൻ ഉള്‍പ്പടെയുള്ളവർ അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി.

Last Updated :Nov 10, 2022, 6:06 PM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.