ETV Bharat / bharat

നിയമങ്ങൾ ലംഘിച്ചു, ഇന്ത്യയെ വിലക്കി ഫിഫ

author img

By

Published : Aug 16, 2022, 6:38 AM IST

Updated : Aug 16, 2022, 7:19 AM IST

FIFA suspends All India Football Federation  ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ  FIFA suspends All India Football Federation  FIFA and AIFF  All India Football Federation  FIFA  ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് ഫിഫയുടെ വിലക്ക്  ഫിഫ  ഫിഫ
നിയമങ്ങൾ ലംഘിച്ചു; ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് ഫിഫയുടെ വിലക്ക്

ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിലവിലെ കമ്മിറ്റിയെ പിരിച്ചു വിട്ടു കൊണ്ട് സുപ്രീം കോടതി ഒരു താൽക്കാലിക ഭരണസമിതി ഉണ്ടാക്കിയിരുന്നു. ഇത് ഫിഫ ചട്ടങ്ങൾക്ക് എതിരാണ് ഈ തീരുമാനം. ഇതാണ് വിലക്ക് ലഭിക്കാൻ കാരണം.

സൂറിച്ച്: ഇന്ത്യൻ ഫുട്ബോൾ അസോസിയേഷനെ വിലക്കിയതായി ഫിഫ. നിയമങ്ങൾ ലംഘിച്ചതിനാണ് നടപടിയെന്നാണ് ഫിഫയുടെ വിശദീകരണം. വിലക്ക് നീക്കുന്നത് വരെ ഇന്ത്യൻ ദേശീയ ഫുട്ബോൾ ടീമിന് അന്താരാഷ്ട്ര മത്സരങ്ങളൊന്നും കളിക്കാനാകില്ല. വരുന്ന ഒക്ടോബറിലെ അണ്ടർ 17 വനിത ലോകകപ്പ് ആതിഥേയത്വം ഇന്ത്യക്ക് നഷ്‌ടമാകും.

FIFA suspends All India Football Federation  ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ  FIFA suspends All India Football Federation  FIFA and AIFF  All India Football Federation  FIFA  ഇന്ത്യൻ ഫുട്ബോൾ അസോസിയേഷന് ഫിഫയുടെ വിലക്ക്  ഫിഫ  ഇന്ത്യയെ വിലക്കി ഫിഫ  FIFA banned india  sports news  latest sports news
ഇന്ത്യയെ വിലക്കി ഫിഫ

ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ നിലവിലെ ഉണ്ടായിരുന്ന കമ്മിറ്റിയെ പിരിച്ചു വിട്ടു കൊണ്ട് സുപ്രീം കോടതി ഒരു താൽകാലിക ഭരണസമിതി ഉണ്ടാക്കിയിരുന്നു. ഇതാണ് വിലക്ക് ലഭിക്കാൻ കാരണം. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ (എഐഎഫ്‌എഫ്‌) ഭരണത്തിൽ പുറത്ത് നിന്നുള്ള ഇടപെടൽ ഉണ്ടായത് ഫിഫ ചട്ടങ്ങൾക്ക് എതിരാണ്.

ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ പുതിയ തെരെഞ്ഞെടുപ്പ് നടത്തി കമ്മിറ്റി രൂപീകരിച്ച് ഫിഫയെ സമീപിച്ചാൽ വിലക്ക് റദ്ദാക്കും. അതുവരെ ഇന്ത്യ വിലക്കിൽ തുടരും. എ ഐ എഫ് എഫിലേക്ക് പുതിയ തെരഞ്ഞെടുപ്പ് നടത്താൻ താൽക്കാലിക ഭരണ സമിതിയും സുപ്രീം കോടതിയും ഇപ്പോൾ ശ്രമിക്കുന്നുണ്ട്. ഇത് വേഗത്തിൽ ആകും എന്ന പ്രതീക്ഷയിലാണ് ഇന്ത്യൻ ഫുട്ബോൾ ആരാധകർ.

Last Updated :Aug 16, 2022, 7:19 AM IST
ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.