ETV Bharat / bharat

മൃതദേഹം ചുമലിലെടുത്ത് വനിത എസ്ഐ; വനമേഖലയിലൂടെ നടന്നത് അഞ്ച് കിലോമീറ്റർ

author img

By

Published : Mar 22, 2022, 7:16 PM IST

വനത്തിൽ കണ്ടെത്തിയ അഴുകിയ മൃതദേഹം പുറത്തെത്തിക്കാൻ ഗ്രാമവാസികള്‍ വിസമ്മതിച്ചതോടെയാണ് ഹനുമന്തുണിപ്പാട് എസ്ഐ കൃഷ്‌ണ പാവനി ദൗത്യം ഏറ്റെടുത്തത്

മൃതദേഹം ചുമലിലെടുത്ത് വനിത എസ്ഐ  female si carrying rotten corpse  latest national news  വനത്തിൽ അഴുകിയ മൃതദേഹം
മൃതദേഹം ചുമലിലെടുത്ത് വനിത എസ്ഐ

പ്രകാശം (ആന്ധ്രപ്രദേശ്): മൃതദേഹം തോളിൽ ചുമന്ന് വനിത എസ്.ഐ നടന്നത് അഞ്ച് കിലോമിറ്റർ. ആന്ധ്രപ്രദേശിലെ ഹാജിപുരം ഗ്രാമത്തിലെ വനമേഖലയിലാണ് സംഭവം. വനത്തിൽ കണ്ടെത്തിയ അഴുകിയ മൃതദേഹം പുറത്തെത്തിക്കാൻ ആരും തയ്യാറാകാതെ വന്നതോടെയാണ് മുളയിൽ കെട്ടിയ മൃതദേഹം എസ്ഐ തോളിൽ ചുമന്നത്.

പ്രദേശവാസികളാണ് വനത്തിൽ ജീർണിച്ച അവസ്ഥയിൽ മൃതദേഹം കണ്ടെത്തിയത്. വിവരമറിയിച്ചതോടെ സിഐ പാപ്പാറാവിന്‍റെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തെത്തി. മൃതദേഹം പുറത്തെത്തിക്കാൻ സംഘം സഹായം അഭ്യർഥിച്ചെങ്കിലും ഗ്രാമവാസികള്‍ വിസമ്മതിച്ചു.

തുടർന്നാണ് ഹനുമന്തുണിപ്പാട് എസ്ഐ കൃഷ്‌ണ പാവനി ദൗത്യം ഏറ്റെടുത്തത്. തുണിയിൽ പൊതിഞ്ഞ് ഡോളി രൂപത്തിൽ മുളയിൽക്കെട്ടിയ മൃതദേഹം സഹപ്രവർത്തകനൊപ്പം വനിത എസ്ഐ തോളിൽ ചുമന്നു. വനത്തിലൂടെ അഞ്ച് കിലോമീറ്ററാണ് എസ്ഐ കൃഷ്‌ണ പാവനി മൃതദേഹവുമായി നടന്നത്.

ALSO READ ബംഗാളിലെ ബിര്‍ഭുമില്‍ സംഘര്‍ഷം തുടരുന്നു ; 12 മൃതദേഹങ്ങള്‍ കണ്ടെടുത്തു

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.