ETV Bharat / bharat

Father Led His Daughter Back ഭർത്തൃഗൃഹത്തില്‍ പീഡനം; പടക്കം പൊട്ടിച്ച്‌ മകളെ തിരികെ നയിച്ച്‌ പിതാവ്‌

author img

By ETV Bharat Kerala Team

Published : Oct 17, 2023, 10:55 PM IST

Father Brought Back His Married Daughter ഭർത്താവിന്‍റെ മാനസിക പീഡനം സഹിക്കാനാവാതെ ഭർത്താവിന്‍റെ വീട്ടിൽ നിന്നും മകളെ തിരികെ കൊണ്ടുവരാൻ വിവാഹ ഘോഷയാത്ര നടത്തി പിതാവ്‌

daughter return with band  daughter return from in laws house  daughter torture in in laws house  Father takes out his married daughter Baraat  Father led his daughter back  ഭർത്താവിന്‍റെ മാനസിക പീഡനം  ഭർത്തൃഗൃഹത്തില്‍ പീഡനം  പടക്കം പൊട്ടിച്ച്‌ മകളെ തിരികെ നയിച്ച്‌ പിതാവ്‌  മകളെ തിരികെ കൊണ്ടുവരാൻ വിവാഹ ഘോഷയാത്ര  Father Brought Back His Married Daughter  Daughter back by bursting firecrackers  Wedding Procession
Father Led His Daughter Back

റാഞ്ചി: വിവാഹത്തിന് മുമ്പും ശേഷവും ബറാത്ത് (Wedding Procession) പുറപ്പെടുവിക്കുന്നത്‌ പതിവാണ്. വിവാഹിതയായ മകളെ അവളുടെ ഭർത്താവിന്‍റെ വീട്ടിൽ നിന്ന് തിരികെ കൊണ്ടുവരാൻ സംഗീതവും പടക്കം പൊട്ടിച്ചും ബറാത്ത് (കല്യാണഘോഷയാത്ര) നടത്തി പിതാവ്‌ (Father Led His Daughter Back). ജാർഖണ്ഡിലാണ്‌ വിചിത്രമായ സംഭവം നടന്നത്.

ഭർത്താവിന്‍റെ മാനസിക പീഡനം സഹിക്കാനാവാതെ ഭർത്താവിന്‍റെ വീട്ടിൽ നിന്നും മകളെ കൊണ്ടുവരാൻ വിവാഹ ഘോഷയാത്ര നടത്തിയിരിക്കുകയാണ്‌ പിതാവ്‌ (Father Brought Back His Married Daughter). വിവാഹിതയായ മകൾ സാക്ഷി ഗുപ്‌തയെ ഭർതൃവീട്ടുകാർ ചൂഷണം ചെയ്യുകയും ഉപദ്രവിക്കുകയും ചെയ്യുന്നുവെന്ന് കൈലാഷ് നഗർ കുംഹാർതോളി നിവാസിയായ പ്രേം ഗുപ്‌ത പറഞ്ഞു.

ആളുകൾ അവരുടെ പെൺമക്കളെ ആഡംബരത്തോടെ വിവാഹം കഴിപ്പിക്കുന്നു എന്നാൽ ഭര്‍ത്താവും കുടുംബവും മോശമായി പെരുമാറുകയോ തെറ്റായ കാര്യങ്ങൾ ചെയ്യുകയോ ചെയ്‌താൽ നോക്കിനില്‍ക്കരുത്‌. നിങ്ങളുടെ മകളെ അതേ ആദരവോടെ തിരികെ കൊണ്ടുവരണം. കാരണം പെൺമക്കൾ വളരെ വിലപ്പെട്ടവരാണ്. വിവാഹ ഘോഷയാത്രയുടെ വീഡിയോ ഫേസ്ബുക്ക് പേജിൽ പോസ്റ്റ് ചെയ്‌തുക്കൊണ്ട് പ്രേം ഗുപ്‌ത കുറിച്ചു.

തന്‍റെ മകൾ സാക്ഷിയെ 2022 ഏപ്രിൽ 28 ന് സച്ചിൻ കുമാർ എന്നയാളുമായി വിവാഹം കഴിപ്പിച്ചതായി പ്രേം പറഞ്ഞു. റാഞ്ചിയിലെ സർവേശ്വരി നഗർ നിവാസിയായ സച്ചിൻ ജാർഖണ്ഡ് ഇലക്‌ട്രിസിറ്റി ഡിസ്ട്രിബ്യൂഷൻ കോർപ്പറേഷനിൽ അസിസ്റ്റന്‍റ്‌ എഞ്ചിനീയറായി ജോലി ചെയ്യുന്നു. കുറച്ച് ദിവസങ്ങൾക്ക് ശേഷം ഭര്‍ത്തൃസഹോദരികള്‍ ഉപദ്രവിക്കാൻ തുടങ്ങിയെന്ന് പ്രേം ആരോപിച്ചു. സച്ചിൻ കുമാർ (സാക്ഷിയുടെ ഭർത്താവ്) അവളെ വീട്ടിൽ നിന്ന് പുറത്താക്കി. ഒരു വർഷത്തിനുശേഷമാണ്‌ താൻ വിവാഹം കഴിച്ച വ്യക്തി ഇതിനകം തന്നെ രണ്ടുതവണ വിവാഹം കഴിച്ചിരുന്നുവെന്നറിഞ്ഞത്‌.

എല്ലാം അറിഞ്ഞിട്ടും ധൈര്യം കൈവിട്ടില്ലെന്നും എങ്ങനെയെങ്കിലും തങ്ങളുടെ ബന്ധം രക്ഷിക്കാനാണ് ശ്രമിച്ചതെന്നും സാക്ഷി പറഞ്ഞു. പക്ഷേ ചൂഷണവും പീഡനവും കാരണം ജീവിക്കാൻ പ്രയാസമാണെന്ന് തോന്നിയപ്പോൾ അവൾ ആ ബന്ധത്തിൽ നിന്ന് പിന്മാറാൻ തീരുമാനിച്ചു. സാക്ഷിയുടെ തീരുമാനത്തെ അവളുടെ അച്ഛനും കുടുംബാംഗങ്ങളും സ്വാഗതം ചെയ്യുകയും ഭര്‍ത്താവിന്‍റെ വീട്ടിൽ നിന്ന് പടക്കം പൊട്ടിച്ച് ഘോഷയാത്രയായി അവളെ സ്വന്തം ഗൃഹത്തിലേക്ക് തിരികെ കൊണ്ടുവരികയും ചെയ്‌തു.

സന്തോഷത്തോടെയാണ്‌ താൻ ഈ നടപടി സ്വീകരിച്ചതെന്നും മകൾ ചൂഷണത്തിൽ നിന്ന് മോചിതയായെന്നും പ്രേം ഗുപ്‌ത പറഞ്ഞു. വിവാഹമോചനത്തിനായി സാക്ഷി കോടതിയിൽ കേസ് ഫയൽ ചെയ്‌തിട്ടുണ്ട്.

ALSO READ: ഭർത്താവ് സുഹൃത്തുക്കളുമായി കിടക്ക പങ്കിടാൻ നിർബന്ധിക്കുന്നു; പരാതിയുമായി രണ്ട് കുട്ടികളുടെ അമ്മ

ALSO READ: പ്രായപൂർത്തിയാകാത്ത മകളെ പീഡിപ്പിക്കാൻ കൂട്ടുനിന്ന അമ്മ മാതൃത്വത്തിന് അപമാനം, ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ALSO READ: സമ്പത്ത് കൈക്കലാക്കാന്‍ അമ്മായിമ്മയെ കൊലപ്പെടുത്തി; മരുമകളും കാമുകനും അടക്കം 3 പേര്‍ അറസ്റ്റില്‍

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.