ETV Bharat / bharat

2019ൽ രാജ്യത്ത് ആത്മഹത്യ ചെയ്‌തത്‌ 5957 കർഷകർ ; നടുക്കുന്ന കണക്ക്

author img

By

Published : Dec 10, 2021, 8:42 PM IST

Farmers Suicide in India | Narendra Singh Thomar | ദേശീയ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോയെ ഉദ്ധരിച്ച്‌ രേഖകള്‍ സഹിതം മറുപടി നല്‍കി കേന്ദ്രകൃഷിമന്ത്രി

Narendra Singh Tomar on farmers suicide in Rajya Sabha  NCRB data on Farmer suicide  Rajya Sabha news  5957 farmers committed suicide in 2019  Agriculture Minister tells Rajya Sabha  2019ൽ രാജ്യത്ത് ആത്മഹത്യ ചെയ്‌തത്‌ 5957 കർഷകർ  രാജ്യസഭയില്‍ കണക്ക്‌ അവതരിപ്പിച്ച്‌ കേന്ദ്ര കൃഷിമന്ത്രി  കേന്ദ്ര മന്ത്രി നരേന്ദ്ര സിങ്‌ തോമർ
Farmers Suicide India: 2019ൽ രാജ്യത്ത് ആത്മഹത്യ ചെയ്‌തത്‌ 5957 കർഷകർ; രാജ്യസഭയില്‍ കണക്ക്‌ അവതരിപ്പിച്ച്‌ കേന്ദ്ര കൃഷിമന്ത്രി

ന്യൂഡല്‍ഹി : 2019ൽ രാജ്യത്ത് 5957 കർഷകർ ആത്മഹത്യ ചെയ്‌തെന്ന് കൃഷിക്ഷേമ മന്ത്രി നരേന്ദ്ര സിങ്‌ തോമർ. വെള്ളിയാഴ്‌ച രാജ്യസഭയിലാണ് അദ്ദേഹം രേഖകള്‍ സഹിതം മറുപടി നല്‍കിയത്. ആം ആദ്‌മി പാർട്ടി എംപി നരേൻ ദാസ് ഗുപ്‌തയുടെ ചോദ്യങ്ങളോടായിരുന്നു പ്രതികരണം. ദേശീയ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോയുടെ കണക്കുകളാണ് മന്ത്രി ഉദ്ധരിച്ചത്.

Narendra Singh Thomar : 'ആഭ്യന്തര മന്ത്രാലയത്തിന് കീഴിലുള്ള നാഷണൽ ക്രൈം റെക്കോർഡ്‌സ്‌ ബ്യൂറോ (NCRB) 'ഇന്ത്യയിലെ അപകട മരണങ്ങളും ആത്മഹത്യകളും' എന്ന പ്രസിദ്ധീകരണത്തിൽ ജീവനൊടുക്കലുകളെക്കുറിച്ചുള്ള വിവരങ്ങൾ ചേര്‍ത്തിട്ടുണ്ട്‌. എൻസിആർബി വെബ്‌സൈറ്റിൽ 2020 വരെയുള്ള റിപ്പോർട്ടുകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. 2019-ൽ രാജ്യത്ത് മൊത്തം 10,281 ആത്മഹത്യകൾ കാർഷിക മേഖലയുമായി ബന്ധപ്പെട്ട് റിപ്പോർട്ട് ചെയ്യപ്പെട്ടു. അതിൽ 5957 പേര്‍ കര്‍ഷകരാണെന്ന് തോമർ വിശദീകരിച്ചു.

ALSO READ: Rakesh Tikait | ജനറൽ ബിപിൻ റാവത്തിന്‍റെ വസതിക്ക് മുന്നില്‍ രാകേഷ് ടികായത്തിനെതിരെ പ്രതിഷേധം

മൺസൂണിന്‍റെ വ്യതിയാനം, മതിയായ ജല സ്രോതസുകളുടെ അഭാവം, കീടങ്ങളുടെയും രോഗങ്ങളുടെയും ആക്രമണം എന്നിവ മൂലമുള്ള വിളനാശമാണ് കർഷകരുടെ ദുരിതത്തിന്‍റെ ഏറ്റവും പ്രധാന കാരണങ്ങളെന്നാണ് ഇതുസംബന്ധിച്ച പഠനം വ്യക്തമാക്കുന്നതെന്ന് മന്ത്രി പറഞ്ഞു. ആത്മഹത്യയ്ക്ക് പിന്നിലെ കാരണത്തെക്കുറിച്ച് ബെംഗളൂരുവിലെ, കേന്ദ്രസര്‍ക്കാര്‍ സ്ഥാപനമായ ഇൻസ്‌റ്റിറ്റ്യൂട്ട് ഓഫ് സോഷ്യൽ ആൻഡ് ഇക്കണോമിക് ചേഞ്ചിന്‍ (ISEC) ആണ് പഠനം നടത്തിയത്. 'ഇന്ത്യയിലെ കർഷക ആത്മഹത്യ: കാരണങ്ങളും നയരേഖയും' എന്ന തലക്കെട്ടിലാണ് റിപ്പോര്‍ട്ട്.

പ്രശ്‌ന പരിഹാരത്തിന്, വ്യക്തിഗത കർഷകരെ വിള ഇൻഷുറൻസിന്‍റെ പരിധിയിൽ കൊണ്ടുവരിക, ലഭ്യമായ ജലത്തിന്‍റെ യുക്തിസഹമായ ഉപയോഗം സാധ്യമാക്കുക, ഉത്പാദനച്ചെലവ് കുറയ്ക്കുക, ന്യായമായ ലാഭവിഹിതം നേടിക്കൊടുക്കുക, അനൗപചാരികമായ വായ്‌പകള്‍ നിയന്ത്രിക്കുക, എംഎസ്‌പി വഴി സർക്കാർ ഇടപെടൽ നടത്തുക എന്നിങ്ങനെയുള്ള നിര്‍ദേശങ്ങള്‍ പഠനം മുന്നോട്ടുവയ്ക്കുന്നു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.