ETV Bharat / bharat

കൊവിഡ് രോഗികള്‍ വര്‍ധിക്കുന്നു; 24 മണിക്കൂറിനിടെ 2380 കേസുകള്‍

author img

By

Published : Apr 21, 2022, 1:32 PM IST

റിപ്പോര്‍ട്ട് ചെയ്തത് കഴിഞ്ഞ ദിവസത്തേക്കാള്‍ 313 കോവിഡ് കേസുകള്‍

India Covid19 tracker  Union Ministry of Health and Family Welfare  New Delhi  India  Coronavirus  Pandemic  Covid19
കോവിഡ് രോഗികളുടെയെണ്ണത്തില്‍ വര്‍ധന

ന്യൂഡല്‍ഹി: സംസ്ഥാന കൊവിഡ് രോഗികളുടെ എണ്ണത്തില്‍ ക്രമാതീതമായ വര്‍ധന. കഴിഞ്ഞ 24 മണിക്കൂറിനിടെ 2380 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. കൊവിഡ് പോസിറ്റിവിറ്റി നിരക്ക് 0.53 ആയി.

കഴിഞ്ഞ ദിവസത്തെക്കാള്‍ 313 പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളത്. 24 മണിക്കൂറിനിടെ 1231 പേരാണ് രോഗമുക്തരായത്. ഇതോടെ രാജ്യത്ത് കൊവിഡ് മുക്തരായവരുടെയെണ്ണം 4,25,14,479 ആയി. കഴിഞ്ഞ ദിവസം 56 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ ആകെ മരണ സംഖ്യ 5,22,062 ആയി. കഴിഞ്ഞ 24 മണിക്കൂറിനിടെ 4,49,114 കൊവിഡ് പരിശോധനകളാണ് ചെയ്തത്.

  • " class="align-text-top noRightClick twitterSection" data="">

15,47,288 പേര്‍ രാജ്യത്ത് വാകിസിന്‍ സ്വീകരിച്ചതോടെ രാജ്യത്ത് വാക്സിന്‍ സ്വീകരിച്ചവരുടെയെണ്ണം 1,87,07,08,111 ആയി.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.