ETV Bharat / bharat

ആവർത്തിച്ചുള്ള ആംബുലൻസ് ഉദ്‌ഘാടനത്തില്‍ വാര്‍ത്ത ; ഇടിവി ഭാരത് റിപ്പോർട്ടർക്കെതിരെ എഫ്.ഐ.ആർ

author img

By

Published : May 30, 2021, 9:17 AM IST

ബിജെപി നേതാവ് പരശുരാം ചതുർവേദിയാണ് റിപ്പോർട്ടർ ഉമേഷ് പാണ്ഡെക്കെതിരെ സർദാർ പൊലീസ് സ്‌റ്റേഷനിൽ കേസ് നൽകിയത്.

ETV Bharat  ETV Bharat reporter  ETV Bharat reporter booked  ETV Bharat reporter booked by BJP leader  ETV Bharat reporter booked by BJP leader in Bihar  Umesh Pandey  Parshuram Chaturvedi  Bihar administration  laxity in Bihar administration  Indian Penal Code  Umesh Pandey  ETV Bharat reporter booked  FIR against ETV bharat reporter  police complaint against ETV Bharat reporter  Umesh Pandey FIR  ബിജെപി  ബുക്‌സറിലെ ആവർത്തിച്ചുള്ള ആംബുലൻസ് ഉദ്‌ഘാടനം  ബുക്‌സർ  ഇടിവി ഭാരത് റിപ്പോർട്ടർക്കെതിരെ കേസ്  പരശുറാം ചതുർവേദി  അശ്വിനി ചൗബെ  ഉമേഷ് പാണ്ഡെ  ഇടിവി ഭാരത് റിപ്പോർട്ടർ  ഇടിവി ഭാരത്
ഇടിവി ഭാരത് റിപ്പോർട്ടർക്കെതിരെ എഫ്.ഐ.ആർ

ലഖ്‌നൗ: ബുക്‌സറിലെ ആവർത്തിച്ചുള്ള ആംബുലൻസ് ഉദ്‌ഘാടനത്തെ കുറിച്ച് തുടര്‍ച്ചയായി വാർത്ത റിപ്പോർട്ട് ചെയ്‌ത ഇടിവി ഭാരത് റിപ്പോർട്ടർക്കെതിരെ കേസ്. ബിജെപി നേതാവ് പരശുറാം ചതുർവേദിയാണ് റിപ്പോർട്ടർ ഉമേഷ് പാണ്ഡെക്കെതിരെ സർദാർ പൊലീസ് സ്‌റ്റേഷനിൽ പരാതി നല്‍കിയത്. ഐപിസി സെക്ഷൻ 500, 506, 290, 420, 34 എന്നിവ പ്രകാരമാണ് പാണ്ഡെക്കെതിരെ കേസെടുത്തിരിക്കുന്നത്. ബിജെപിയുടെ പ്രതിച്ഛായയ്ക്ക് കളങ്കം വരുത്തി, കേന്ദ്ര ആരോഗ്യ സഹമന്ത്രി അശ്വിനി ചൗബെയെ അപകീർത്തിപ്പെടുത്തി തുടങ്ങിയ ഗുരുതര ആരോപണങ്ങളാണ് ഉമേഷ് പാണ്ഡെക്കെതിരെ ഉന്നയിച്ചിരിക്കുന്നത്.

പുതിയ സ്‌റ്റിക്കറുകൾ ഒട്ടിച്ച് പഴയ അഞ്ച് ആംബുലൻസുകൾ മെയ് 15 ന് അശ്വിനി ചൗബെ ഉദ്‌ഘാടനം ചെയ്യുമെന്ന് ഉമേഷ് വാർത്ത നല്‍കിയിരുന്നു. ആംബുലൻസുകൾ കമ്മിഷൻ ചെയ്‌തതിനുശേഷം നാലാം തവണയായിരുന്നു ഉദ്‌ഘാടനം. ഇതേക്കുറിച്ച് അന്വേഷിക്കാൻ റിപ്പോർട്ടർ പല തവണ മന്ത്രിയുമായി ബന്ധപ്പെടാൻ ശ്രമിച്ചെങ്കിലും ഫോൺ കോളുകൾക്ക് മറുപടിയൊന്നും ലഭിച്ചിരുന്നില്ല.

  • ये महानुभाव केंद्रीय स्वास्थ्य राज्य मंत्री चौबे जी है। 1 दिन का किराया भुगतान कर मंत्री जी तमाम ऐंबुलंस को केवल उद्घाटन करने के लिए बक्सर लाते हैं, लेकिन उद्घाटन होने के साथ ही उनका मालिक उसे वापस लेकर चला जाता है। फिर एक साल बाद मंत्री उन्हें बुलाते है और फिर उद्घाटन करते है। pic.twitter.com/9ra6hLIizf

    — Tejashwi Yadav (@yadavtejashwi) May 15, 2021 " class="align-text-top noRightClick twitterSection" data=" ">

രജിസ്‌റ്റർ ചെയ്യാത്ത വാഹനങ്ങൾ

ആംബുലൻസുകൾ സംസ്ഥാനത്തെ റോഡ് ഗതാഗത അതോറിറ്റിയിൽ പോലും രജിസ്‌റ്റർ ചെയ്‌തിട്ടില്ലെന്ന് ഇടിവി ഭാരത് വെളിപ്പെടുത്തി. 2020 ഓഗസ്‌റ്റിൽ ബിഎസ്-4 മോഡൽ വാഹനങ്ങൾ രജിസ്‌റ്റർ ചെയ്യുന്നത് നിരോധിച്ച സുപ്രീം കോടതിയുടെ ഉത്തരവ് പ്രകാരമാണ് രജിസ്‌റ്റർ ചെയ്യാതിരുന്നതെന്ന് ബുക്‌സർ ഡിസ്‌ട്രിക്‌ട് ട്രാൻസ്‌പോർട്ട് ഓഫീസർ മനോജ് രാജക് അറിയിച്ചു. രജിസ്‌റ്റർ ചെയ്യാത്ത വാഹനങ്ങൾ അപകടത്തിൽപ്പെട്ടാൽ അത് പ്രവർത്തിപ്പിച്ച ഓർഗനൈസേഷന്‍റെ പ്രൊമോട്ടർമാർക്കെതിരെയാകും കേസ് ഉണ്ടാകുക. ഇത്തരം വാഹനങ്ങൾ ഓടുന്നത് കണ്ടാൽ പിടിച്ചെടുക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ ഇതിനെ കുറിച്ച് ഗതാഗത വകുപ്പ് ആരോഗ്യ വകുപ്പുമായി ചർച്ച നടത്തിവരികയാണെന്ന് അദ്ദേഹം പിന്നീട് അറിയിച്ചു.

റിപ്പോർട്ടുകൾ പ്രകാരം 102 ആംബുലൻസുകൾ സർദാർ ആശുപത്രിയിലും തുടർന്ന് ഡോക്‌ടർ അറ്റ് യുവർ ഡോർസ്‌റ്റെപ്പ് എന്ന പേരിൽ ബുക്‌സർ കിലയിലും ഉദ്‌ഘാടനം ചെയ്‌തു. മൂന്നാം തവണ കൈമൂരിലെ രാംഗഡിലും തുടർന്ന് മഹർഷി വിശ്വമിത്ര മൊബൈൽ വെഹിക്കിൾ എന്ന പേരിൽ കലക്‌ടറേറ്റ് ഓഡിറ്റോറിയത്തിലും ഉദ്‌ഘാടനം നിര്‍വഹിച്ചു.

മന്ത്രിക്കെതിരെ പ്രതിഷേധം

പ്രതിപക്ഷ നേതാവ് തേജസ്വി യാദവ് ഉൾപ്പെടെ നിരവധി പേർ മന്ത്രി അശ്വിനി ചൗബെയ്‌ക്കെതിരെ രംഗത്തെത്തിയിരുന്നു. ഉദ്‌ഘാടനത്തിന് മാത്രമാണ് ആംബുലൻസുകൾ എത്തിക്കുന്നതെന്നാണ് പ്രധാന ആരോപണം. എല്ലാ കൊവിഡ് മരണങ്ങൾക്കും ഉത്തരവാദി അശ്വിനി ചൗബെയാണെന്ന് കോൺഗ്രസ് സർദാർ എം‌എൽ‌എ സഞ്ജയ് തിവാരി ആരോപിച്ചു. എന്നാൽ അശ്വിനി ചൗബെ മെഡിക്കൽ മൊബൈൽ യൂണിറ്റ് സേവനം ആരംഭിച്ചതായും മെയ് 15നാണ് ആംബുലൻസുകൾ ആദ്യമായി ഉദ്‌ഘാടനം ചെയ്‌തതെന്നും ബിജെപി നേതാവ് പരശുരാം ചതുർവേദി ആരോപണങ്ങൾക്ക് മറുപടി നൽകി. പൊതുതാൽപര്യാർത്ഥം താത്‌കാലിക ഉദ്‌ഘാടനം മാത്രമാണ് നടന്നതെന്ന് ബിജെപി മുൻ ജില്ല പ്രസിഡന്‍റ് റാണാ പ്രതാപ് സിംഗ് പറഞ്ഞു.

അതേ സമയം ഇടിവി ഭാരത് റിപ്പോർട്ടർക്കെതിരെ കേസെടുത്തതിനെ ആർ‌.ജെ.ഡി അപലപിച്ചു. പാര്‍ട്ടി സംസ്ഥാന പ്രസിഡന്‍റ് ജഗദാനന്ദ് സിംഗ് ഉമേഷ് പാണ്ഡെക്ക് പിന്തുണ അറിയിക്കുകയും ചെയ്‌തു. റിപ്പോർട്ടർക്കെതിരായ എഫ്‌.ഐ‌.ആർ, തെറ്റുകൾ മറച്ചുവയ്ക്കാനുള്ള സർക്കാരിന്‍റെ നീക്കമാണെന്നും ഒപ്പമുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ETV Bharat Logo

Copyright © 2024 Ushodaya Enterprises Pvt. Ltd., All Rights Reserved.